10/04/2018
* പൂർവ്വ വിദ്യാർത്ഥി സംഗമം-2018*
ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥിയും നമ്മുടെ നാടിന്റെ അഭിമാനവുമായ TCS in USA യിൽ ഉന്നത പദവിയിൽ ജോലി ചെയ്യുന്ന ശ്രീ. സാജു സ്കറിയയ്ക്ക് യുവ ബിസിനസ്സ് അഡ്മിനിസ്ട്രേഷനിൽ യൂണിവേഴ്സിറ്റി ഓഫ് ഫൊണീക് സിൽ നിന്നും ഡോക്ടറേറ്റ് ലഭിച്ചു.ഇദ്ദേഹത്തെ നമ്മുടെ സ്കൂൾ14/4/2018 ന് തുരുത്തിക്കര മറ്റപ്പിള്ളിക്കാവ് ഓഡിറ്റോറിയത്തിൽ നടക്കുന്ന* പൂർവ്വ വിദ്യാർത്ഥി സംഗമം-2018*ൽ വെച്ച് ആദരിക്കുന്നു. ആദരവ് നല്കുന്നത് നമ്മുടെ പൂർവ്വ വിദ്യാർത്ഥിയും കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല പ്രോ- വൈസ് ചാൻസലറുമായ ഡോ.പി.ജി.ശങ്കരനാണ്. ഈ മഹനീയ ചടങ്ങിലേക്ക് നമ്മുടെ സ്കൂളിലെ എല്ലാ പൂർവ്വ വിദ്യാർത്ഥികളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. ഈ അറിയിപ്പ് നിങ്ങൾ മറ്റുള്ളവരെ കൂടി അറിയിച്ച് എല്ലാ പൂർവ്വ വിദ്യാർത്ഥികളും പങ്കെടുക്കുന്ന ഒരു പരിപാടിയാക്കി മാറ്റാൻ സഹകരിക്കണം സഹായിക്കണം. താങ്കൾ എത്തുമെന്ന പ്രതീക്ഷയോടെ.....