Kerala Kaladharani

Kerala Kaladharani Kerala Kaladharani Is a educational Institute of Art and Culture, is a major centre for learning Indi

നായത്തോട് കേന്ദ്രമായി പ്രവര്‍ത്തനമാരംഭിച്ച കേരള കലാധരണി ക്ഷേത്രവാദ്യകലാസമിതിയുടെ പ്രവര്‍ത്തനോദ്ഘാടനവും ലോഗോ പ്രകാശനവും നായത്തോട് പാലക്കാട്ടുകാവ് ശ്രീഭദ്ര ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. അഡ്വ. ജോസ് തെറ്റയില്‍ എം എല്‍ എ ഉദ്ഘാടനകര്‍മ്മം നിര്‍‌വ്വഹിച്ചു. സിയാല്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ സി കെ നായര്‍ ലോഗോ പ്രകാശനം ചെയ്തു. കേരള കലാമണ്ഡലം റിട്ട. പ്രിന്‍സിപ്പല്‍ കലാമണ്ഡലം രാജശേഖരന്‍ മുഖ്യ പ്രഭാഷണം നടത്ത

ി. പത്മശ്രീ പെരുവനം കുട്ടന്‍‌മാരാര്‍ , കോതകുളങ്ങര മോഹനന്‍ എന്നിവര്‍ക്ക് കലാമണ്ഡലം രജിസ്ട്രാര്‍ ഡോ. കെ കെ സുരേന്ദ്രന്‍ പുരസ്കാരസമര്‍പ്പണം നടത്തി. ചേരനല്ലൂര്‍ ശങ്കരന്‍‌കുട്ടി മാരാര്‍ , കൊരട്ടി രാമന്‍ , മറ്റൂര്‍ വേണുമാരാര്‍ , ഓടക്കാലി ശശി മാരാര്‍ , ഗാനഭൂഷണം സുരേഷ് അന്നമനട, ആര്‍ എല്‍ വി ഐഷ ശശിധരന്‍ , കലാമണ്ഡലം ജയശ്രീ വാസുദേവന്‍ എന്നിവര്‍ക്ക് ഗുരുപൂജയും മുതിര്‍ന്ന കലാകാരന്മാരായ ചെങ്ങമനാട് അപ്പുനായര്‍ , ചെങ്ങമനാട് പരമേശ്വരന്‍ നായര്‍ , ചോറ്റാനിക്കര വിജയന്‍ മാരാര്‍ , ഓടക്കാലി ശങ്കരനാരായണ മാരാര്‍ , കിഴക്കേവാരണാട്ട് നാരായണക്കുറുപ്പ്, കുഴൂര്‍ ബാലന്‍ , കിടങ്ങൂര്‍ വേണു എന്നിവരെ ആദരിക്കലും നടന്നു. പാലേലി മോഹനന്‍ , രമേശ് വര്‍മ്മ, കൗണ്‍സിലര്‍മാരായ മേരി വര്‍ഗീസ്, പി വി ജോര്‍ജ്ജുകുട്ടി, ക്ഷേത്രകലാസ്വാദക സമിതി അംഗം കൃഷ്ണയ്യര്‍ , എ ജി കേശവന്‍ , പി എസ് ഉണ്ണികൃഷ്ണന്‍ , കെ ഉണ്ണികൃഷ്ണന്‍ , ദാമോദരക്കുറുപ്പ് , ആര്‍ വി രഘുനാഥ് , AIAWA സംസ്ഥാന പ്രസിഡന്റ് ശ്രീകുമാര്‍ , വിജയന്‍ പീച്ചമ്പിള്ളി, ജിനി സൈബിന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. കലാധരണി പ്രസിഡന്റ് തിരുനായത്തോട് സൈബിന്‍ പി ബി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ എം സി ഗിരിഷ്കുമാര്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ട്രഷറര്‍ നന്ദകുമാര്‍ ചെങ്ങമനാട് നന്ദിയും പറഞ്ഞു. തുടര്‍ന്ന് വാദ്യസമന്വയം , നൃത്താജ്ഞലി എന്നിയും ഉണ്ടായിരുന്നു. സൈബിന്‍ പി ബി, ജിനി സൈബിന്‍ , പി കെ വിജയന്‍ , എനീഷ് എന്‍ എ , നന്ദകുമാര്‍ ചെങ്ങമനാട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ചെണ്ട, തിമില, മദ്ദളം , കൊമ്പ്, കുറുംകുഴല്‍ , കഥകളി, ഭരതനാട്യം , മോഹനിയാട്ടം , സംഗീതം , മൃദംഗം, വയലിന്‍ എന്നിവയിലാണ്‌ കലാപഠനകളരികല്‍ ആരംഭിച്ചിരിക്കുന്നത്.

ഏവരേയും ആദരവോടെ സ്വാഗതം ചെയ്യുന്നു 🙏🙏
30/12/2025

ഏവരേയും ആദരവോടെ സ്വാഗതം ചെയ്യുന്നു 🙏🙏

🥀KATAL 🥀Kaladharani Association of Temple Arts Lovers - Nayathode
30/12/2025

🥀KATAL 🥀
Kaladharani Association of Temple Arts Lovers - Nayathode

ഗോശ്രീപുരം ക്ഷേത്രവാദ്യകലാ ആസ്വാദകസമിതിയുടെ 2k25 ലെ യുവപ്രതിഭാ പുരസ്കാരം ശ്രീ പൊയ്ക്കാട്ടുശ്ശേരി അതുൽ പി പ്രസാദ്ന് ( വാദ...
12/11/2025

ഗോശ്രീപുരം ക്ഷേത്രവാദ്യകലാ ആസ്വാദകസമിതിയുടെ 2k25 ലെ യുവപ്രതിഭാ പുരസ്കാരം ശ്രീ പൊയ്ക്കാട്ടുശ്ശേരി അതുൽ പി പ്രസാദ്ന് ( വാദ്യകലയുടെ കുഞ്ചുവിന് ) നവംബർ 20 ന് ഗോശ്രീ വാദ്യകലാലയുടെ വിദ്യാർത്ഥികളുടെ പഞ്ചാരിമേളം അരങ്ങേറ്റവേദിയിൽ സമർപ്പിക്കുന്നു 🙏

പ്രിയമുള്ളവരെ 🙏നായത്തോട് കേന്ദ്രമായി പ്രവർത്തിക്കുന്ന കേരളകലാധരണി ക്ഷേത്രകലാസ്വാദകസമിതി   തിരുനായത്തോട് ശിവനാരായണ ക്ഷേത്...
31/12/2024

പ്രിയമുള്ളവരെ 🙏
നായത്തോട് കേന്ദ്രമായി പ്രവർത്തിക്കുന്ന കേരളകലാധരണി ക്ഷേത്രകലാസ്വാദകസമിതി തിരുനായത്തോട് ശിവനാരായണ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് വലിയവിളക്ക് മഹോത്സവദിനത്തിൽ നൽകി വരാറുള്ള 🥀കേരളകലാധരണി 🥀 പുരസ്കാരം ഈ വർഷം വലംതല, മുടിയേറ്റ് കലാകാരൻ ആയ കൊരട്ടി രതീഷിനായി നിശ്ചയിച്ചിരിക്കുന്ന വിവരം ഏവരേയും സസന്തോഷം അറിയിക്കുന്നു. 21/01/2025 ചൊവ്വാഴ്ച വൈകുന്നേരം 7 മണിക്ക് ക്ഷേത്രങ്കണത്തിൽ 🙏

Address

Angamaly

Telephone

9946759945

Website

Alerts

Be the first to know and let us send you an email when Kerala Kaladharani posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Kerala Kaladharani:

Shortcuts

Share

Category