Gmhss Ambalapuzha

  • Home
  • Gmhss Ambalapuzha

Gmhss Ambalapuzha This is the official page for Govt. Model Vocational Higher Secondary School Ambalapuzha

അഭിനന്ദനങ്ങൾ
27/01/2018

അഭിനന്ദനങ്ങൾ

ശുചിത്വം... സുന്ദരം...        അമ്പലപ്പുഴ ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ കുട്ടിപ്പോലീസിന്റെ ത്രിദിന ക്യാമ്പ് ജില്...
22/12/2017

ശുചിത്വം... സുന്ദരം...

അമ്പലപ്പുഴ ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ കുട്ടിപ്പോലീസിന്റെ ത്രിദിന ക്യാമ്പ് ജില്ലാ പഞ്ചായത്ത് അംഗം
ശ്രീ AR കണ്ണൻ ഉദ്ഘാടനം ചെയ്തു.....

വ്യക്തിയുടെയും നാടിന്റെയും ജീവിതം സുരക്ഷിതമാകണമെങ്കില്‍ അച്ചടക്കമുള്ള സമൂഹം വേണം. എന്തിനേയും നല്ലതായി കാണുന്നതിനുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ അമ്പലപ്പുഴ പോലീസിന്റെ സഹായത്തോടെ GMHSS കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന SPC എന്ന കാവൽസംഘം പൊതു സമൂഹത്തിന് നൽകുന്ന സേവനങ്ങളും ചെറുതല്ല.... ഗതാഗത നിയമങ്ങളുടെയും മാലിന്യ സംസ്കരണത്തിന്റെയുമടക്കം നിരവധി ജനോപകാര വിഷയങ്ങളിൽ SPC ഏറ്റെടുത്തു നടത്തുന്ന ബോധവൽക്കരണ യജ്ഞം ഏറെ പ്രശംസനീയമാണ്...

വിനോദങ്ങൾക്കും, ഉല്ലാസത്തിനുമായി മാറ്റി വയ്ക്കേണ്ട അവധി ദിനങ്ങളിൽ പോലും സ്വഭാവരൂപീകരണത്തിനൊപ്പം സാമൂഹ്യ പ്രതിബദ്ധത ഉയർത്തിപ്പിടിച്ചു ശുചിത്വം സുന്ദരം എന്ന മഹത്തായ ആശയ സാധൂകരണത്തിനായി മൂന്നുദിവസത്തെ ക്യാമ്പിൽ പങ്കെടുക്കുന്ന SPC കേഡറ്റ്സിന്
അഭിനന്ദനങ്ങൾ.... ആശംസകൾ...
(കടപ്പാട്: Nezar Ambalapuzha )

09/11/2017

സുഹൃത്തേ....

നിരവധി പ്രതിഭകളെ പെറ്റു പോറ്റിയ അമ്പലപ്പുഴയുടെ മാതൃവിദ്യാലയവും, മാതൃകാ വിദ്യാലയവുമായ നമ്മുടെ ഗവ: മോഡൽ ഹയർ സെക്കന്ററി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയർത്താനുള്ള സത്വര നടപടികൾ സർക്കാർ ആരംഭിച്ചിരിക്കുകയാണ്... പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയിൽ സർക്കാർ ഏജൻസിയായ കിറ്റ്കോ ഭാവി നിർമ്മാണ പ്രവൃത്തിയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കി ഗവൺമെൻറിന് സമർപ്പിക്കുകയും പ്രവർത്തനാനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ട്..

എന്നാൽ ഹൈടെക് ഇൻസ്പെക്ഷനു മുമ്പായി നിലവിലെ സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തത പരിഹരിച്ച് മൂന്നു സ്മാർട്ട് ക്ലാസ്സ് റൂം പണി പൂർത്തീകരിച്ചു കാണിച്ചെങ്കിൽ മാത്രമേ ഈ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സാധിക്കുകയുള്ളൂ...

നിലവിൽ വലിയ ശോച്ച്യാവസ്ഥയാണ് നമ്മുടെ സ്കൂൾ നേരിടുന്നത്....അടിസ്ഥാന സൗകര്യങ്ങൾ വളരെ കുറവ്....
കുട്ടികൾ താഴെയിരുന്നു പഠിക്കുന്നു...
ആവശ്യത്തിന് ഡസ്ക്, ബഞ്ച് മറ്റു് ഫർണിച്ചറുകൾ എന്നിവ ഇല്ല...
ക്ലാസ് മുറികൾ പലതും ചോർന്നൊലിക്കുന്നു... കുടിക്കാനുള്ള ശുദ്ധജല സംവിധാനവും, വൃത്തിയുള്ള ശുചി മുറികളും ഇല്ലാത്തത് കുട്ടികളെ ഏറെ ദുരിതത്തിലാക്കുന്നുണ്ട്... ഭാരിച്ച തുക കുട്ടികളിൽ നിന്നും സംഭാവന സ്വീകരിക്കരുത് എന്ന കർശന നിർദ്ദേശം ഉള്ളതിനാൽ ഈ ജീർണ്ണാവസ്ഥയെ മറികടക്കാൻ PTA യും കുട്ടികളും വല്ലാതെ ബുദ്ധിമുട്ടുന്ന സാഹചര്യമാണ്....
നമ്മുടെ സ്കൂളിന്റെയും, കുട്ടികളുടെയും ഈ ദയനീയാവസ്ഥയ്ക്ക് അടിയന്തിര പരിഹാരം ഉണ്ടാകേണ്ടത് ആവശ്യമാണ്.. അതിനായി പൂർവ്വ വിദ്യാത്ഥികളുടെ നിസീമമായ സഹായം PTA പ്രസിഡന്റ് എന്ന നിലയിൽ അഭ്യർത്ഥിക്കുകയാണ്...

സഹൃദയരായ സഹപാഠികളോട് വിഷയം അവതരിപ്പിച്ച് പൂർവ്വ വിദ്യാർത്ഥി സംഗമങ്ങളിലൂടെയോ, വ്യക്തിപരമായ ബാധ്യതയായി ഏറ്റെടുത്തു കൊണ്ടോ ഈ സരസ്വതീ വിദ്യാലയത്തിന്റെ ക്ഷേമത്തിനായി സഹകരിക്കാൻ സന്നദ്ധമാകണമെന്ന് അഭ്യർത്ഥിക്കുന്നു....

നെസർ,
PTAപ്രസിഡന്റ് ഗവ: മോഡൽ എച്ച് എസ് സ്കൂൾ അമ്പലപ്പുഴ, 9947755770

Scholarship Distribution for the year 2012 held in our school.. It was inaugurated by Smt:KG Rajeswari
14/12/2012

Scholarship Distribution for the year 2012 held in our school.. It was inaugurated by Smt:KG Rajeswari

“We were all children once. And we all share the desire for the well-being of our children, which has always been and wi...
14/11/2012

“We were all children once. And we all share the desire for the well-being of our children, which has always been and will continue to be the most universally cherished aspiration of humankind.”

Children’s Day
November 14th as a remembrance of the birthday of India’s first Prime Minister Pandit Jawaharlal Nehru. Nehru loves children and roses. As a token of gratitude to him, Children’s Day is celebrated on this day in India

ദീപാവലി ആശംസകള്‍ :)
13/11/2012

ദീപാവലി ആശംസകള്‍ :)

സ്കൂള്‍ അസ്സെംബ്ലി... ഓര്‍മ്മയുണ്ടോ ആ നാളുകള്‍ :)
10/11/2012

സ്കൂള്‍ അസ്സെംബ്ലി... ഓര്‍മ്മയുണ്ടോ ആ നാളുകള്‍ :)

ഘോഷയാത്ര :)
10/11/2012

ഘോഷയാത്ര :)

Address

Ambalapuzha

688561

Alerts

Be the first to know and let us send you an email when Gmhss Ambalapuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your school to be the top-listed School/college?

Share