S.P.W.H.S Aluva

S.P.W.H.S Aluva ♡✓♡Lets come & share the memories of our school days☂, this one is for those who believe "THOSE WERE THE BEST DAYS OF MY LIFE"♡✾♡✾♡✾♡✾♡✾♡✾♡ ✿◕‿◕✿

കാലം, അതു നമുക്ക് പലതും സമ്മാനിക്കുന്നു,പലരെയും പരിച്ചയപെടുത്തുന്നു,പല ഓര്‍മകളും അനുഭവങ്ങളും നല്‍കുന്നു,ഈ സ്കൂള്‍ മുറ്റവും നിങ്ങള്‍ക് പലതും സമ്മാനിചിട്ടുണ്ടാകും.

ആ... പഴയ,ഓര്‍ക്കാന്‍ സുഖമുള്ള ഓര്‍മ്മകള്‍ നമുക്ക് വീണ്ടും ഓര്‍ക്കാം. കാലം നഷ്ടപ്പെടുത്തിയ പല സുഹൃത്തുക്കളെയും നമുക്ക് വീണ്ടെടുക്കാം.ഒപ്പം നമ്മുടെ പുതിയ ജീവിത സാഹചര്യങ്ങളും അനുഭവങ്ങളും പഴയ സുഹൃത്തുക്കളുമായി പങ്കുവയ്ക്കാം. നിങ്ങളുടെ പഴയ സു

ഹൃത്തുക്കളെയും ഈ പേജിലേക്ക് സ്വാഗതം ചെയ്യൂ ...

കൂടെ നിങ്ങളുടെ പഴയ വിദ്യാലയഫോട്ടോകളും.... സര്‍ഗ്ഗാത്മകത വളര്‍ത്തുന്ന നിങ്ങളുടെ രചനകളും ക്ഷണിച്ചുകൊള്ളുന്നു...

ഇന്ദിര ടീച്ചർ, പ്രണാമം 🙏
02/08/2024

ഇന്ദിര ടീച്ചർ, പ്രണാമം 🙏

🥰🥰🥰
22/12/2022

🥰🥰🥰

SPWHSൽ അദ്ധ്യാപകനായിരുന്ന ഹരിഹരൻസർ അന്തരിച്ചു.ആദരാഞ്ജലികൾ....🙏🌹🙏🌹🙏🌹🙏
27/10/2022

SPWHSൽ അദ്ധ്യാപകനായിരുന്ന ഹരിഹരൻസർ അന്തരിച്ചു.
ആദരാഞ്ജലികൾ....
🙏🌹🙏🌹🙏🌹🙏

*മധുര സ്മരണകൾ ..*S.P.W.H.S Aluva കാലങ്ങൾക്കിപ്പുറമിരുന്ന് കഴിഞ്ഞു പോയ നാളുകൾ അയവിറക്കുന്നത് സുഖമുള്ള ഒരനുഭൂതിയാണ്. പ്രത്...
15/04/2022

*മധുര സ്മരണകൾ ..*

S.P.W.H.S Aluva

കാലങ്ങൾക്കിപ്പുറമിരുന്ന് കഴിഞ്ഞു പോയ നാളുകൾ അയവിറക്കുന്നത് സുഖമുള്ള ഒരനുഭൂതിയാണ്. പ്രത്യേകിച്ച് സ്കൂൾ പഠന കാലം..
ഒരു പൈസക്ക് മിഠായിയും പത്ത് പൈസക്ക് ഒരു പേന മഷിയും കിട്ടിയിരുന്ന കാലം.. കുംബ്ലൂസ് നാരങ്ങയുടെ അല്ലികളും, നെല്ലിക്കയും സബർജലുമൊക്കെയായി കുട്ടികളെയും കാത്ത് കച്ചവടക്കാർ സ്കൂൾ ഗേറ്റിൽ നിലയുറപ്പിച്ചിട്ടുണ്ടാകും..

പലകയുടെ തട്ടിൽ നിരത്തി വെച്ച അയ്യൻ്റെ മിഠായി വാങ്ങി നുണഞ്ഞ്, ഐസ്ഫ്രൂട്ട് വാങ്ങി ചപ്പിക്കൊണ്ട് കൂട്ടുകാരെ കൊതിപ്പിച്ച് നടക്കുന്നത് പലർക്കും ഹരമായിരുന്നു. ഒരാൾ വാങ്ങിയ ഐസ് കൂട്ടുകാർക്ക് പങ്കുവെക്കാനും കടിച്ച് വീതം വെക്കാനും ആർക്കും മടിയില്ലായിരുന്നു .. ക്ലാസ്സിൽ വെച്ച് പേനയിലെ മഷി തീർന്നു പോയാൽ അഞ്ചും പത്തും തുള്ളി കൂട്ടുകാരിൽ നിന്നും കടം വാങ്ങുമായിരുന്നു ..

ഇൻസ്ട്രമെൻ്റ് ബോക്സ് സ്വന്തമായുള്ളവർ വളരെ കുറവായിരുന്നു. കണക്കു സാറിൻ്റെ അടി പേടിച്ച്, അടുത്ത ക്ലാസ്സിലെ കൂട്ടുകാരിൽ നിന്നും പ്രൊട്ടക്ടറും സെറ്റ്സ്ക്വയറും കോമ്പസുമൊക്കെ ഓടിപ്പോയി കടം വാങ്ങുമായിരുന്നു.

ഇൻ്റർവെൽ സമയത്ത് വെള്ളം കുടിക്കാൻ തൊട്ടടുത്ത വീടുകളിലെ ബക്കറ്റും കയറുമായിരുന്നു ശരണം.. ബക്കറ്റിനു പകരം ചില വീടുകളിൽ കമുകിൻ പാള കൊണ്ട് കെട്ടിയുണ്ടാക്കിയ തൊട്ടിയാണ് ഉപയോഗിച്ചിരുന്നത്.

ഒരു പ്ലേറ്റ് കപ്പക്ക് 25 പൈസയായിരുന്നു വില.. പക്ഷേ.. നിത്യവും 25 പൈസ കൊടുത്ത് കപ്പ വാങ്ങാൻ ആർക്കും കഴിയില്ലായിരുന്നു .. സാമ്പത്തിക പരാധീനത അത്രയേറെ ഉയർന്നതായിരുന്നു.

സ്റ്റാൻ്റേർഡ് പോട്ടറി കമ്പനിയിലേക്ക് കളിമണ്ണുമായെത്തുന്ന ലോറികളിൽ നിന്നും താഴെ വീഴുന്ന കളിമണ്ണെടുത്ത് കുഴച്ച് പല തരം കലാരൂപങ്ങളുടെ സൃഷ്ടി നടത്താൻ പലരും മിടുക്കരായിരുന്നു .. ചിലപ്പോഴൊക്കെ റോഡുപണിക്കായി കൊണ്ടു വരുന്ന ടാർ വീപ്പയിൽ കോലു കൊണ്ട് കുത്തി ടാറെടുത്ത് പരിസരം മാത്രമല്ല, ധരിച്ചിരിക്കുന്ന ഷർട്ടുപോലും വികൃതമാക്കുന്ന വിരുതൻമാരും അന്നുണ്ടായിരുന്നു...

സ്കൂൾ ജീവിതകാലം
ഒളിമങ്ങാത്തൊരു ഓർമ്മയായി ...
നനുനനുത്തൊരു കുളിർമഴയായി
പെയ്തൊഴിയുന്നു..

SPWHS Aluva

By: അബൂ നജാദ്. Najad ❤❤

വീണ്ടും ആ തിരുമുറ്റത്ത്  ഒത്തുകൂടുവാൻ എല്ലാവരെയും ക്ഷണച്ചുകൊള്ളുന്നു.
11/03/2022

വീണ്ടും ആ തിരുമുറ്റത്ത് ഒത്തുകൂടുവാൻ എല്ലാവരെയും ക്ഷണച്ചുകൊള്ളുന്നു.

20/05/2020

മേരി ടീച്ചർ 🥰

SSLC 2003 ബാച്ച് സ്കൂളിലേക്ക് ഒരുക്കിനൽകിയ smart class റൂമിന്റെ ഉത്ഘാടനം ഹെഡ്മിസ്ട്രസ്സ് മായ ടീച്ചർ നിർവഹിച്ചു.
03/11/2018

SSLC 2003 ബാച്ച് സ്കൂളിലേക്ക് ഒരുക്കിനൽകിയ smart class റൂമിന്റെ ഉത്ഘാടനം ഹെഡ്മിസ്ട്രസ്സ് മായ ടീച്ചർ നിർവഹിച്ചു.

05/09/2018

എല്ലാവര്‍ക്കും S.P.W.H.S Aluva വിദ്യാലയത്തിന്റെ അദ്ധ്യാപകദിനാശംസകള്‍....

സഹപാഠികളെ...                  SPWHS ൽ നിന്നും 1997ൽ പഠിച്ചിറങ്ങിയവരുടെ ഒരു കൂട്ടായ്‌മ 2018 ആഗസ്ത് മാസം 14-ചൊവ്വാഴ്ച രാവി...
08/08/2018

സഹപാഠികളെ...

SPWHS ൽ നിന്നും 1997ൽ പഠിച്ചിറങ്ങിയവരുടെ ഒരു കൂട്ടായ്‌മ 2018 ആഗസ്ത് മാസം 14-ചൊവ്വാഴ്ച രാവിലെ 10മണി മുതൽ ഉച്ചയ്ക്ക് രണ്ട് വരെ കുന്നത്തേരിയിലെ sacon സ്പോർട്സ് അക്കാഡമിയിൽ വെച്ച് നടത്തപ്പെടുന്നു. വരും നാളുകളിൽ സ്‌കൂളിൽ വെച്ച് നമ്മുടെ ടീച്ചർമാരെയും എല്ലാം ഉൾപ്പെടുത്തി വല്യ പരിപാടി ആയി വർഷാവർഷം സമാഗമം നടത്തുന്നതിന്റെ ആദ്യ പടിയായും വർഷങ്ങളായി കാണാതിരുന്ന നമ്മളിൽ പലരും അന്ന് നേരിൽ കണ്ട് വിശേഷം പങ്കു വെച്ച് ഉച്ചഭക്ഷണം കഴിച്ച് ചെറിയ കലാപരിപാടികളും കളികളുമായി അല്പനേരം കൂടുന്നു.

ഇത് വെറും ഒരു സംഗമം നടത്തി പിരിയാനല്ല, ഒരു നല്ല കൂട്ടായ്മ തുടങ്ങാനുള്ള ആദ്യ പടിയാണു..ഈ പരിപാടി വിജയിച്ചാലേ ഭാവിയിൽ എന്തെങ്കിലും നല്ല കാര്യങ്ങൾ പരസ്പരം ചെയ്യാനുതകുന്ന രീതിയിൽ ഈ കൂട്ടായ്മ വളരുകയുള്ളു...

പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ വിനോജ് -9037297040, മുഹമ്മദ് ഷഫീഖ്,സുഭാഷ് -9847352243 -9895444921, മജീദ് -9847660894, ഷമിത-8129467604, ആമിന -9847856106, റിയാസ് -00971506624189, ഷിയാസ് -9249400406 എന്നീ നമ്പറുകളിൽ ആഗസ്ത് 12നു മുൻപായി ബന്ധപ്പെടുക .ഇത് വായിക്കുന്ന പ്രിയ സഹപാഠിയും ഈ കൂട്ടായ്മയുടെ ഭാഗമാകമായി എത്തിചേരുമെന്ന് വിശ്വസിച്ചു കൊണ്ട് നിറുത്തുന്നു.

25/12/2017

ഒരുവട്ടംകൂടി

Address

Aluva

Website

Alerts

Be the first to know and let us send you an email when S.P.W.H.S Aluva posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category