Naipurnatha College

Call Website

Naipurnatha College Parallel College

21/09/2026
പറവൂർ ഫൊറോന വിമൻ വെൽഫെയർ സർവീസസ് വാർഷികാഘോഷം 'തേജസ്വിനി 2026' സമാപിച്ചുപറവൂർ: പറവൂർ ഫൊറോന വിമൻ വെൽഫെയർ സർവീസസിന്റെ വാർഷി...
13/09/2026

പറവൂർ ഫൊറോന വിമൻ വെൽഫെയർ സർവീസസ് വാർഷികാഘോഷം 'തേജസ്വിനി 2026' സമാപിച്ചു

പറവൂർ: പറവൂർ ഫൊറോന വിമൻ വെൽഫെയർ സർവീസസിന്റെ വാർഷികാഘോഷമായ 'തേജസ്വിനി 2026' വർണ്ണാഭമായ ചടങ്ങുകളോടെ സമാപിച്ചു. പറവൂർ സെന്റ് തോമസ് കോട്ടയ്ക്കാവ് ഫൊറോന പള്ളിയിൽ സംഘടിപ്പിച്ച സംഗമത്തിൽ വിവിധ ഇടവകകളിൽ നിന്നായി 373 അമ്മമാർ പങ്കെടുത്തു.

രാവിലെ 9.30-ന് പറവൂർ ഇൻഫന്റ് ജീസസ് കോൺവെന്റ് മദർ സുപ്പീരിയർ റവ. മദർ ജോസ്മി മരിയ CMC പതാക ഉയർത്തിയതോടെയാണ് വാർഷികാഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് 'ഇന്നത്തെ സ്ത്രീകളുടെ നിശബ്ദ പോരാട്ടങ്ങൾ' എന്ന വിഷയത്തിൽ മോട്ടിവേഷണൽ സ്പീക്കർ ശ്രീമതി ബിജി ജോസ് തൈപ്പറമ്പിൽ ക്ലാസ് നയിച്ചു.

പൊതുസമ്മേളനം പ്രെസ്ബിറ്റീരിയം കൗൺസിൽ സെക്രട്ടറി ബഹു. ഫാ. കുര്യാക്കോസ് മുണ്ടാടൻ ഉദ്ഘാടനം ചെയ്തു. ഫൊറോന ഡയറക്ടർ ബഹു. ഫാ. സെബാസ്റ്റ്യൻ വടക്കുംപാടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രസിഡന്റ് ശ്രീമതി ജെയ്നി സാംരാജ് സ്വാഗതവും, സെക്രട്ടറി ശ്രീമതി സിനി സാജു വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. അതിരൂപത അനിമേറ്റർ റവ. സി. ലീമ റോസ് CMC ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.

വിവിധ മേഖലകളിൽ മികച്ച നേട്ടം കൈവരിച്ച പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. കൂടാതെ ക്രിക്കറ്റ് മത്സരത്തിൽ 'മാൻ ഓഫ് ദ മാച്ച്' പുരസ്കാരം നേടിയ ബഹുമാനപ്പെട്ട മനു ആക്കനത്തച്ചനെ (ഏകം ടീം) പൊന്നാടയണിയിച്ച് ആദരിച്ചു. അതിരൂപത വൈസ് പ്രസിഡന്റ് അഡ്വ. മോളി ബോബൻ, ഫൊറോന അനിമേറ്റർ റവ. സി. നിമ്മി മരിയ CMC, ട്രസ്റ്റിമാരായ ശ്രീ ബിനോയ് സ്രാമ്പിക്കൽ, ശ്രീ ജോയ് മാഞ്ഞുരാൻ, വൈസ് ചെയർമാൻ ശ്രീ റോയ്മോൻ ആലപ്പാട്ട്, വൈസ് പ്രസിഡന്റ് ശ്രീമതി സ്വപ്ന പോൾ, ജോയിന്റ് സെക്രട്ടറി ശ്രീമതി റോജി ജോഷി എന്നിവർ ആശംസകൾ അർപ്പിച്ചു.

ഉച്ചഭക്ഷണത്തിന് ശേഷം ബഹു. ഫാ. മനു ആക്കനത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലി അർപ്പിച്ചു. തുടർന്ന് അരങ്ങേറിയ രസകരമായ വിനോദ പരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ഏറ്റവും കൂടുതൽ അംഗങ്ങളെ പങ്കെടുപ്പിച്ച യൂണിറ്റുകൾക്കും, മികച്ച രീതിയിൽ റിപ്പോർട്ട് തയ്യാറാക്കിയ നാല് ഇടവകകൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. അംഗങ്ങളുടെ വിവിധ കലാപരിപാടികളോടെ 'തേജസ്വിനി 2026' ന് തിരശ്ശീല വീണു.

പ്ലസ് ടുവിൽ തോറ്റോ? 😔ഒരു പരീക്ഷയിലെ തോൽവി നിങ്ങളുടെ ഭാവിയുടെ അവസാനമല്ല!ഈ വർഷം തന്നെ പ്ലസ് ടു വിജയിച്ച് നിങ്ങളുടെ പഠനവും ...
08/09/2026

പ്ലസ് ടുവിൽ തോറ്റോ? 😔
ഒരു പരീക്ഷയിലെ തോൽവി നിങ്ങളുടെ ഭാവിയുടെ അവസാനമല്ല!

ഈ വർഷം തന്നെ പ്ലസ് ടു വിജയിച്ച് നിങ്ങളുടെ പഠനവും കരിയറും മുന്നോട്ട് കൊണ്ടുപോകാൻ വിദഗ്ധ കോച്ചിംഗ് ലഭ്യമാണ്. 🎓

👉 ഇനി ഒരു വർഷം കൂടി നഷ്ടപ്പെടുത്തേണ്ടതില്ല.
📞 ഇന്ന് തന്നെ ബന്ധപ്പെടൂ: 98475 13312

നൈപുർണ്ണത കോളേജ് ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ പങ്കെടുത്ത എല്ലാവർ ക്കും അഭിനന്ദനങ്ങൾ
13/08/2026

നൈപുർണ്ണത കോളേജ് ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ പങ്കെടുത്ത എല്ലാവർ ക്കും അഭിനന്ദനങ്ങൾ

26/05/2026
10/04/2026

Address

Railway Sation Road
Aluva
683101

Alerts

Be the first to know and let us send you an email when Naipurnatha College posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share