14/09/2017
വൃത്തവും മാത്രയും
ഹ്രസ്വാക്ഷരം ലഘുവും ഗുരു ദീർഘവുമാണ്. അനുസ്വാരം,വിസ്സർഗം, തീവ്രയത്നമുരക്കുന്ന ചില്ല്, കൂട്ടക്ഷരം എന്നിവ പിന്നിൽ വന്നാൽ ലഘുവായ ആദ്യാക്ഷരവും ഗുരുവായി മാറും...
ഒരക്ഷരം ഉച്ചരിക്കാൻ എടുക്കുന്ന സമയമാണ് ഒരു മാത്ര. രണ്ടക്ഷരം ഉച്ചരിക്കാൻ രണ്ടു മാത്രകൾ ആവശ്യമായ് വരും.
ഉദാഹരണത്തിന് "അ" എന്ന അക്ഷരം ഉച്ചരിക്കാൻ ഒരു മാത്രയും "ആ" ദീർഘമായതിനാൽ രണ്ടു മാത്രകളും വേണ്ടി വരും.
"പ" ഒരു മാത്ര; എന്നാൽ "പാ" നീട്ടി ഉച്ചരിക്കുന്നതിനാൽ രണ്ടു മാത്ര. "പാത" രണ്ടും ഒന്നും മൂന്ന് മാത്ര.
കുതിര, കഴുത, കുരുവി ഈ ശബ്ദങ്ങളിൽ ദീർഘമില്ലാത്തതിനാൽ ഓരോ അക്ഷരത്തിനും ഒരു മാത്ര വീതം. മൂന്നക്ഷരം ഉള്ളതിനാൽ മൂന്ന് മാത്രകൾ..
കൂടാതെ ഒരക്ഷരത്തിന് പിന്നിൽ അനുസ്വാരം വന്നാൽ മുന്നിലുള്ള അക്ഷരം ലഘുവാണെങ്കിലും ഗുരുവായി മാറും.
"സം" സ യുടെ പിറകിൽ അനുസ്വാരം(○) വന്നതിനാൽ സ ഗുരുവാണ്.
കം, റം, ടം, തം, പം ഈ അക്ഷരങ്ങൾ ഗുരുവാണ്.
അത് പോലെ അക്ഷരത്തിന് പിന്നിൽ വിസ്സർഗം വന്നാലും മുന്നിലുള്ള അക്ഷരം ഗുരുവാകും.
ദു: (ദു:ഖം) "ദ" ഗുരുവാണ്.(പിന്നിൽ വിസ്സർഗം (:)ഉണ്ട്..
ഒരക്ഷരത്തിന് പിന്നിൽ കൂട്ടക്ഷരം വന്നാലും മുന്നിലുള്ള അക്ഷരം ഗുരുവാകും.
തത്ത, പച്ച, മുല്ല, കല്ല്, ഇവിടെ ആദ്യാക്ഷരം ഗുരുവാണ്.
ചില്ലിനെ അക്ഷരമായി പരിഗണിക്കുന്നില്ല. അത് കൊണ്ട് ഈ രൂപത്തിലും ശ(ർ)ക്കര, മല(ർ)പ്പൊടി, ക(ൽ)ക്കണ്ടം- കൂട്ടക്ഷരത്തിന് മുന്നിലുള്ള ശ, ല , ക എന്നീ അക്ഷരങ്ങൾ ഗുരുവാണ്.
കൂടാതെ തഥ്യ -ഥ്യ ഈ ചിഹ്നത്തിന് തൊട്ടുമുമ്പിലുള്ള അക്ഷരങ്ങൾ ലഘുവായിരിക്കും. അതായത് ഥ ലഘുവാണ്.
മത്സ്യ, തസ്യ , മിഥ്യ, വന്യ ഈ ചിഹ്നത്തോടൊപ്പമുള്ള സ, സ, ഥ, ന എന്നീ അക്ഷരങ്ങൾ ക്രമമായി ലഘുവാണ്. വ്യഥ യിലെ വ യും ഥ യും ലഘുവാണ്. എന്നാൽ മത്സ്യം എന്ന് പറയുമ്പോൾ ചിഹ്നത്തിന് പിറകിൽ അനുസ്വാരം വന്നതിനാൽ ത്സ്യം ഗുരുവാണ്. ത്സ എന്നിവ കൂട്ടക്ഷരമായതിനാൽ "മ" യും ഗുരുവാണ്.
ഗുരുവിനെ (--)ഈ നേർവര ചിഹ്നം കൊണ്ടും ഗുരുവിനെ അർദ്ധച്ചന്ദ്രക്കല കൊണ്ടും സൂചിപ്പിക്കുന്നു.
പാരാവാരം- നാലക്ഷരവും ഗുരുവാണ്.
കലിക- മൂന്നക്ഷരവും ലഘുവാണ്.
പൂമൊട്ട് -ആദ്യത്തെ രണ്ടക്ഷരവും ഗുരുവാണ്.(ട്ട കൂട്ടക്ഷരം ആയതിനാൽ മ ഗുരുവാണ്.
മോതിരം- ആദ്യക്ഷരവും അവസാന അക്ഷരവും ഗുരുവാണ്.
കർപ്പൂരം-മൂന്നക്ഷരവും ഗുരുവാണ്.
കടൽക്കാറ്റ്- ട , ക്ക എന്നീ അക്ഷരങ്ങൾ ഗുരുവാണ്.
കണിക്കൊന്ന- ണ എന്ന അക്ഷരത്തിന് പിറകിലും ക്ക യുടെ പിറകിലും കൂട്ടക്ഷരമാണ്. അതിനാൽ ണ , ക്ക എന്നിവ ഗുരുവാണ്.
സുന്ദരം- സ യും ര യും ഗുരുവാണ്.
കൗതുകം- കൗ ഗുരുവാണ്.
കൈരളി- കൈ ഗുരുവാണ്.
അപ്പോൾ..
തിങ്കളേ/നിർമ്മിച്ചാൻ/പങ്കജം/നിർമ്മിച്ചാൻ...
പങ്കജാ/സംഭവൻ/പണ്ടുപ/ണ്ടേ...
ഗണത്തിൽ ക്രമത്തിൽ.. മധ്യലഘു- സർവ്വഗുരു-മധ്യലഘു- സർവ്വഗുരു..എന്ന് ആദ്യ വരിയിലും
മധ്യലഘു- മധ്യലഘു(വൻ നീട്ടിപ്പാടി ഗുരുവാക്കാം) മധ്യലഘു- പിന്നീട് ഒരു ഗുരുവും എന്ന് രണ്ടാമത്തെ വരിയിലും കാണാം..
ഇവിടെ വൃത്തം മഞ്ജരിയായതിനാൽ എല്ലാ ഗണവും സർവ്വഗുരുവാണ്(ഗണത്തിൽ 6 മാത്രകൾ). നീട്ടിപ്പാടി ഗുരുവൊപ്പിക്കാം..