10/04/2026
കൃഷ്‌ണാ .....
WHEEL NUT
10/04/2026
കൃഷ്‌ണാ .....
04/11/2025
20 വർഷം കോമയിൽ കഴിഞ്ഞ
'പവിത്രൻ 2025 കണ്ടപ്പോൾ..... 😳'
2005-ൽ പെട്രോളിന് 40 രൂപയായപ്പോൾ, "ഇതിനൊരു അറുതി വരുത്താൻ ഞങ്ങൾ വരും!" എന്ന് തീപ്പൊരി പ്രസംഗം നടത്തുന്നതിനിടെ
സ്റ്റേജ് ഒടിഞ്ഞുവീണാണ് പവിത്രൻ കോമയിലായത്.
കണ്ണ് തുറക്കുമ്പോൾ 2025.
"ഡോക്ടറേ, വഴി മാറ്!
നാട് നന്നാക്കാൻ ഞാൻ ഇറങ്ങുവാ!"
മകൻ 'പ്രകാശൻ' അച്ഛനെയും കൂട്ടി
കാറിൽ കയറി.
"എടാ പ്രകാശേ, വണ്ടി സ്റ്റാർട്ട് ആക്ക്...
ഇതെന്താ സൗണ്ട് കേൾക്കാത്തെ?
വണ്ടി കേടായോ?"
"അച്ഛാ, ഇത് ഇലക്ട്രിക് കാറാ. കറന്റിലാ ഓടുന്നത്.
ഇതിന് എഞ്ചിൻ സൗണ്ടില്ല."
"കറന്റിലോ! കളിപ്പാട്ടം പോലെയോ?
മഴ പെയ്താൽ നമ്മളെല്ലാവരും
ഷോക്കടിച്ച് ചാവില്ലേടാ?"
പ്രകാശൻ കയ്യിലിരുന്ന ഒരു ചില്ല് കഷ്ണത്തിൽ (സ്മാർട്ട്‌ഫോൺ) വിരലോടിച്ചു.
"എടാ, ഇതെന്ത് ഫോൺ?"
പവിത്രൻ അത് തട്ടിപ്പറിച്ചു.
"ഇതിന് ബട്ടണില്ലേ? ആന്റിന എവിടെ?
ഇത് വെച്ച് എങ്ങനെ 'മിസ്ഡ് കോൾ' അടിക്കും?"
"അച്ഛാ, ഇത് 'ടച്ച്' ഫോണാ."
അവർ ഒരു പെട്രോൾ പമ്പ് കഴിഞ്ഞുപോയി.
"നിർത്ത്! പണ്ട് 40 രൂപയ്ക്ക് ഞാൻ സമരം ചെയ്തതാ. ഇപ്പൊ വില കുറഞ്ഞുകാണും.
ഒരു ഫുൾ ടാങ്ക് അടിക്ക്."
"അച്ഛാ, ഇപ്പൊ ലിറ്ററിന് 105 രൂപയാ."
പവിത്രൻ ഞെട്ടി.
"നൂറ്റിയഞ്ചോ! അപ്പൊ ഗ്യാസ് കുറ്റിക്കോ?"
"അതിപ്പോൾ 880 കഴിഞ്ഞു."
തലകറങ്ങിയ പവിത്രൻ ഒരു ചായ കുടിക്കാൻ അപ്പുറത്തെ ഹോട്ടലിലേക്ക് നടന്നു.
ഹോട്ടൽ നിറയെ അന്യഭാഷാ തൊഴിലാളികൾ.
"ഇതെന്താടാ?
ഈ നാട്ടിൽ മലയാളികളെയെല്ലാം നാടുകടത്തിയോ?
മൊത്തം ബംഗാളികളാണല്ലോ!"
"അച്ഛാ, അവരില്ലാതെ നമുക്കിപ്പോ
ഒരു പണിയും നടക്കില്ല."
ചായയടിക്കുന്ന പയ്യനോട് പവിത്രൻ ചോദിച്ചു: "മോൻ പത്താം ക്ലാസ് പാസായോ?"
അവൻ ചിരിച്ചു. "അങ്കിളേ, ഞാൻ B.Tech കമ്പ്യൂട്ടർ സയൻസ് കഴിഞ്ഞതാ. ജോലി കിട്ടാത്തോണ്ട് ചായക്കട തുടങ്ങി."
അപ്പോഴാണ് ഒരു ബാഗും തൂക്കി ഒരു പയ്യൻ ഹോട്ടലിലേക്ക് ഓടിക്കയറിയത്.
"ഇവനാരാ? പോസ്റ്റ്മാൻ ആണോ?"
"അല്ലച്ഛാ, അത് 'സൊമാറ്റോ'യാ. വീടുകളിൽ ബിരിയാണി കൊണ്ടുപോയി കൊടുക്കുന്ന പണി. അതും എഞ്ചിനീയറിംഗ് കഴിഞ്ഞവനാ."
"എഞ്ചിനീയർമാർ ചായയടിക്കുന്നു,
ബിരിയാണി ചുമക്കുന്നു!"
അദ്ദേഹം ചായ കുടിച്ച്, ഗമയോടെ പോക്കറ്റിൽ നിന്ന് ഒരു 500 രൂപ നോട്ടെടുത്ത് നീട്ടി.
ചായക്കടക്കാരൻ പയ്യൻ ചിരിച്ചു. "അങ്കിളേ... ഈ ഗാന്ധി നോട്ട് പിൻവലിച്ചിട്ട് പത്ത് കൊല്ലമായി. ഇത് നിരോധിച്ചു!"
"നിരോധിച്ചെന്നോ! എന്റെ കാശോ!"
"അച്ഛൻ വിഷമിക്കണ്ട, ഞാൻ കൊടുക്കാം," പ്രകാശൻ ഫോണെടുത്തു. കടയിലെ ഒരു കറുപ്പും വെളുപ്പും ചതുരക്കട്ടയിൽ (QR കോഡ്) ഫോൺ കാണിച്ചു. 'ടിം' എന്നൊരു സൗണ്ട് വന്നു.
പവിത്രൻ കണ്ണ് തള്ളി നിന്നു. "എടാ! നീ പൈസ കൊടുത്തില്ല! നീയാ ചെസ്സ് ബോർഡിൽ ഫോൺ കാണിക്കുകയല്ലേ ചെയ്തത്?"
"അച്ഛാ, പൈസ പോയി. GPay വഴി സെന്റ് ചെയ്തു."
"സെന്റ് ചെയ്തെന്നോ? ഫോണിലൂടെ പൈസ അയക്കാനോ? കാറ്റ് വഴിയാണോ പൈസ പോയത്?"
വീട്ടിൽ തിരിച്ചെത്തിയ പവിത്രൻ ആകെ കൺഫ്യൂഷനിലായി.
പ്രകാശന്റെ മകൾ ഫോൺ മുഖത്തിന് നേരെ പിടിച്ച് ചുണ്ട് കൂർപ്പിച്ച് ഫോട്ടോ എടുക്കുന്നു.
"മോളേ... നിന്റെ മുഖമെന്താ കോടിപ്പോയത്? ഫിറ്റ്സ് വല്ലതും വന്നോ?"
അവൾ ചിരിച്ചു. "അപ്പൂപ്പാ, ഇത് സെൽഫിയാ. 'വൈബ്' അല്ലേ?"
"വൈബോ? അതെന്ത് സാധനം?"
അപ്പോഴാണ് വീടിന് മുന്നിൽ ഒരു പെട്ടിയുമായി ഒരു പയ്യൻ വന്നത്.
"പ്രകാശേ, ഇതാരാ പുതിയ പോസ്റ്റ്മാൻ? പെട്ടിയിലാണല്ലോ കത്ത്?"
"അച്ഛാ, അത് ഞാൻ 'ആമസോൺ' വഴി ഓർഡർ ചെയ്ത ഷൂസ് ആണ്."
"ആമസോണോ? അത് കാടല്ലേ? കാട്ടിൽ നിന്നും ഷൂസ് വരുമോ?"
പവിത്രൻ തലകറങ്ങി നിലത്തിരുന്നു.
"വണ്ടി ഓടുന്നത് കറന്റിൽ! പെട്രോളിന് 105! എഞ്ചിനീയർമാർ ചായക്കടയിൽ! കയ്യിലുള്ള കാശ് വെറും കടലാസ്! ഫോണിലൂടെ പൈസ പറന്നുപോകുന്നു! പോരാത്തതിന് കാട്ടിൽ നിന്ന് ഷൂസും വരുന്നു! മോനേ പ്രകാശോ... എന്നെ തിരിച്ച് ആ ആശുപത്രിയിൽ കൊണ്ടാക്ക്! ഇതിലും ഭേദം ആ കോമ തന്നെയായിരുന്നു!"
21/09/2025
05/08/2025
ശ്രീ അജിനാരായണൻ നമ്പൂതിരി ചെട്ടികുളങ്ങര അമ്മയുടെ പുറപ്പെടാമേൽശാന്തിയായി അടുത്ത ഒരു വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
അമ്മേ ശരണം🙏
15/07/2025
IGRUA അഖിലേന്ത്യ എൻട്രൻസ് പരീക്ഷയിൽ ഒബിസി വിഭാഗത്തിൽ നാലാം റാങ്ക് നേടി ഹരിപ്പാടിന്റെ അഭിമാനമായ മാറിയ കരുവാറ്റ സ്വദേശിനി കുമാർ ലക്ഷ്മി ശ്രീജിത്തിന് അഭിനന്ദനങ്ങൾ 🌹🌹 കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ കീഴിലുള്ള രാജ്യത്തെ തന്നെ ഏക സർക്കാർ പ്ലെയിങ് അക്കാദമിയാണ് റായ്ബലിയേറിയിൽ സ്ഥിതി ചെയ്യുന്ന ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉടാന്‍ അക്കാദമി എഴുത്തു പരീക്ഷയും ഓൺലൈൻ പരീക്ഷയും തുടങ്ങിയ വിവിധ ഘട്ടങ്ങളിലൂടെയാണ് പരീക്ഷ നടക്കുന്നത് ആയിരക്കണക്കിന് കുട്ടികൾ എഴുതിയ പരീക്ഷയിൽ 4 റാങ്ക് നേടി ഉന്നത വിജയം കരസ്ഥമാക്കി ഹരിപ്പാടിന്റെ അഭിമാനം വാനോളമയർത്തിയ പ്രിയപ്പെട്ട ലക്ഷ്മി ശ്രീജിത്തിന് അഭിനന്ദനങ്ങൾ
*എട്ടുവീട്ടിൽ പിള്ളമാർ*
🌹മരുമക്കത്തായ സമ്പ്രദായക്കാരായിരുന്നു തിരുവിതാംകൂറിലെ രാജാക്കന്മാര്‍.
എന്നാല്‍ പതിനേഴാം നൂറ്റാണ്ടില്‍ വേണാട് ഭരിച്ചിരുന്ന രാമവര്‍മ്മ തമ്പുരാന്‍, സ്വന്തം പ്രണയസാഫല്യത്തിനായി ആ രീതി മാറ്റാനൊരു തീരുമാനമെടുത്തു. അഭിരാമി എന്ന ദേവദാസി സ്ത്രീയെ പരിഗ്രഹിക്കാന്‍ വേണ്ടിയായിരുന്നു അത്. അഭിരാമിയെ കൃഷ്ണത്താളമ്മ എന്നു പേരിട്ട് കൊട്ടാരം അമ്മച്ചിയാക്കി. അതില്‍ മൂന്ന് കുട്ടികളും ജനിച്ചു.
എന്നാല്‍ ആ ദാമ്പത്യം അധികം നീണ്ടില്ല. മൂത്തപുത്രന്‍ രാമന്‍ തമ്പിക്ക് ഇരുപത് വയസ്സായപ്പോള്‍ കടുത്ത വസൂരിരോഗം മൂലം മഹാരാജാവ് നാടുനീങ്ങി. മരിക്കുന്നതിന് മുന്‍പ് അനന്തിരവനായ മാര്‍ത്താണ്ഡവര്‍മ്മയെ വിളിച്ച് തന്റെ ഭാര്യയുടെയും മക്കളുടെയും രക്ഷാഭാരം ഏല്‍പ്പിച്ചു. അദ്ദേഹം അപ്പോള്‍ ആറ്റിങ്ങള്‍ ഇളമുറതമ്പുരാനായിരുന്നു.🌹
🌹എന്നാല്‍ അതോടെ കാര്യങ്ങള്‍ തകിടംമറിഞ്ഞു. എട്ടുവീട്ടില്‍ പിള്ളമാരുടെ സഹായത്തോടെ തമ്പിമാര്‍ മാര്‍ത്താണ്ഡവര്‍മ്മയെ വധിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. പിന്നീട് അമ്മച്ചിപ്ലാവും മേല്‍ശാന്തിയും ചില നാട്ടുപ്രമാണിമാരുമൊക്കെയാണ് അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിച്ചത്. ഒടുവില്‍ ഒരു ഏറ്റുമുട്ടലിലൂടെ തമ്പിമാര്‍ വധിക്കപ്പെട്ടു. അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ വേണാടിന്റെ സാരഥിയുമായി.
ഭരണച്ചുമതല ഏറ്റെടുത്തതോടെ മാര്‍ത്താണ്ഡവര്‍മ്മ ആദ്യമായി ചെയ്തത് തൃപ്പടിദാനമായിരുന്നു. അതായത് രാജ്യം ശ്രീപത്മനാഭന് സമര്‍പ്പിക്കുക എന്ന ചടങ്ങ്. എന്നിട്ട് തനിക്ക് എതിരായി നിന്നിരുന്ന മാടമ്പിമാരെയും പ്രഭുക്കന്മാരെയും (ആകെ നാല്‍പ്പത്തിരണ്ടുപേര്‍) വിചാരണ നടത്തി കല്‍ക്കുളത്തിന് വടക്കുപടിഞ്ഞാറായുള്ള മുഖമണ്ഡപത്തില്‍ വച്ച് തൂക്കിലേറ്റി (മാര്‍ത്താണ്ഡത്തുപിള്ള, രാമനാഥമഠത്തില്‍ പിള്ള, കുളത്തൂര്‍ പിള്ള, കഴക്കൂട്ടത്തുപിള്ള, വെങ്ങാനൂര്‍ പിള്ള, പള്ളിച്ചല്‍ പിള്ള, കുടമണ്‍ പിള്ള). എന്നിട്ട് അവരുടെയെല്ലാം സ്ത്രീകളെ തുറയിലെ മുക്കുവര്‍ക്കിടയിലേക്ക് നടതള്ളുകയും ചെയ്തു. അങ്ങനെ അവരുടെയെല്ലാം വംശങ്ങള്‍ കുറ്റിയറ്റു.
മരിച്ചുകഴിഞ്ഞിട്ടും എട്ടുവീട്ടില്‍ പിള്ളമാര്‍ക്ക് രാജവംശത്തോടുള്ള കലിയടങ്ങിയില്ല. ശേഷക്രിയകള്‍ ചെയ്യാന്‍ പിന്മുറക്കാരാരുമില്ലാത്തതിനാല്‍ അവരുടെ ആത്മാക്കളെല്ലാം ദുര്‍മൂര്‍ത്തികളായി രൂപപ്പെട്ടു. ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും അര്‍ദ്ധരാത്രിയോടെ ആ ദുരാത്മാക്കള്‍ താവളംവിട്ടിറങ്ങും. അവറ്റകളുടെ തേര്‍വാഴ്ച കടപ്പുറം മുതല്‍ പടിഞ്ഞാറെകോട്ടവരെയാണ്.
ശ്രീപത്മനാഭനെ ഭയമായിരുന്നതിനാല്‍ കോട്ടയ്ക്കകത്തേക്ക് കടന്നിരുന്നില്ല. അവരുടെ സഞ്ചാരപഥത്തിനിടയില്‍ ആരെയെങ്കിലും കണ്ടാല്‍ കഥകഴിക്കുകയാണവരുടെ പ്രിയ വിനോദം. ആ ദുഷ്ടമൂര്‍ത്തികളുടെ അലര്‍ച്ചകളും അട്ടഹാസങ്ങളും കേട്ട് ജനങ്ങള്‍ സഹികെട്ടു. അവര്‍ രാജാവിന് മുന്നില്‍ പരാതികള്‍ നിരത്തി.🌹
🌹തമ്പുരാന്‍ പല മന്ത്രവാദികളെയും വരുത്തി വിവരങ്ങള്‍ പറഞ്ഞു-പല പല ക്രിയകളും നടത്തി. എന്നാല്‍ അതൊന്നും ഫലപ്രാപ്തിയിലെത്തിയില്ല. പരിഹാസപൂര്‍വം അവര്‍ ചാടിത്തുള്ളുന്ന ശബ്ദമാണ് പിന്നീട് കേട്ടത്. രാജാവും മന്ത്രിമാരും വിഷണ്ണരായി. എന്തുചെയ്യണമെന്ന് തമ്പുരാന്‍ തലപുകഞ്ഞാലോചിച്ചു. അങ്ങനെയിരിക്കുമ്പോഴാണ് കല്ലൂര്‍മനയിലെ കുമാരസ്വാമി നമ്പൂതിരിപ്പാടിന്റെ വരവ്.
വിവരങ്ങളെല്ലാം അറിഞ്ഞശേഷം നമ്പൂതിരിപ്പാട് ഒരു ഓല എഴുതി മഹാരാജാവിനെ ഏല്‍പ്പിച്ചു. നല്ല ധൈര്യമുള്ള ആരെങ്കിലും കോട്ടയ്ക്കകത്തുനിന്നുകൊണ്ട് ആ ഓല ദുര്‍മൂര്‍ത്തികളെ എറിഞ്ഞുകൊള്ളണമെന്നായിരുന്നു കല്‍പ്പന. അതില്‍ സ്പര്‍ശിക്കുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന ഭാവവ്യത്യാസങ്ങളും മനസ്സിലാക്കണം. പട്ടാളശിപായി അതനുസരിച്ചു. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയായിരുന്നു സംഭവം. കോട്ടവാതില്‍ക്കലെത്തിയ ദുരാത്മാക്കളുടെ നിഴലിന് നേര്‍ക്ക് മന്ത്രിച്ച ഓല വലിച്ചെറിഞ്ഞു. അതില്‍ സ്പര്‍ശിച്ച മാത്രയില്‍ അവര്‍ വേദനകൊണ്ടെന്ന മട്ടില്‍ അലറിക്കരഞ്ഞുകൊണ്ട് വന്നവഴിയെ പടിഞ്ഞാറോട്ടേയ്‌ക്കോടി സമുദ്രത്തിലേക്ക് എടുത്തുചാടി. ഭടന്‍ തിരിച്ചുവന്ന് രാജാവിനേയും നമ്പൂതിരിപ്പാടിനേയും വിവരങ്ങള്‍ അറിയിച്ചു.
‘തല്‍ക്കാലത്തേയ്ക്ക് രക്ഷപ്പെട്ടു’
നമ്പൂതിരിപ്പാടിന്റെ അധരങ്ങളില്‍ ഒരു ചെറുപുഞ്ചിരി വിരിഞ്ഞു.
”പക്ഷെ ഇനിയും ഈ ശല്യങ്ങള്‍ ഉണ്ടായിക്കൂടെന്നില്ല. വേണാടിന് പുറത്താക്കി കുംഭപ്രതിഷ്ഠ നടത്തിയാലേ ഇവറ്റകളുടെ ഉപദ്രവത്തിന് നിത്യപരിഹാരങ്ങളാകൂ.”
രാജാവ് വീണ്ടും വിഷണ്ണനായി. അദ്ദേഹം രാജപുരോഹിതനായ കുമാരമംഗലത്ത് നമ്പൂതിരിയുമായി കൂടിയാലോചനകള്‍ നടത്തി.
”തിരുമനസ്സ് വിഷമിക്കേണ്ട” അദ്ദേഹം ആശ്വസിപ്പിച്ചു.
”എന്റെ കുടുംബപരദേവതയാണ് വേട്ടടിക്കാവിലമ്മ. ഞാനീ ദുരാത്മക്കളെ ചെമ്പുകുംഭങ്ങളിലാവാഹിച്ച് ക്ഷേത്രമതില്‍ക്കെട്ടിന് പുറത്ത് കുടിയിരുത്താം. ഒരു ആരാധന കിട്ടുന്നതോടെ അവര്‍ ശാന്തരൂപരാവുകയും ചെയ്യു.”
പിള്ളമാരെ എട്ട് ചെമ്പുകുംഭങ്ങളില്‍ ആവാഹിച്ചുകൊണ്ട് കുമാരമംഗലത്ത് നമ്പൂതിരി ചങ്ങനാശ്ശേരി പുഴവാത് എന്ന സ്ഥലത്തേക്ക് വഞ്ചിയില്‍ യാത്രയായി. പക്ഷെ കുറേദൂരം ചെന്നപ്പോഴേക്കും കായലില്‍ കാറും കാറ്റും അലോസരങ്ങളായി. ഓളംതുള്ളുന്ന വഞ്ചിയില്‍നിന്നും ദുരാത്മാക്കള്‍ ചാടിപ്പിടഞ്ഞ് പുറത്തുചാടി തിരുവനന്തപുരത്തേക്കുതന്നെ തിരിച്ചുപോയി.
നമ്പൂതിരി വഞ്ചിയില്‍ തിരിച്ച് വേണാട്ടിലെത്തി. വീണ്ടും അവരെയും കൂട്ടി ചങ്ങനാശ്ശേരിയിലേക്ക്-വഴിയില്‍വച്ച് ദുരാത്മാക്കള്‍ വീണ്ടും കെട്ടുപൊട്ടിച്ചു മടക്കം. ഇത് കുറേതവണ തുടര്‍ന്നു. ഒടുവില്‍ കുമാരമംഗലം കടുത്ത ആവാഹനക്രിയകള്‍ നടത്തി കുംഭം തുറക്കാനാകാത്ത വിധത്തിലാക്കി. എന്നിട്ട് അതുമായി പുഴവാതിലെത്തി വേട്ടടിയമ്മയെ നമസ്‌കരിച്ചു. എന്നിട്ട് ആല്‍ത്തറയ്ക്കടുത്ത് പീഠം കെട്ടി പ്രശ്‌നവിചാരണ നടത്തി.
”ഞങ്ങള്‍ ഈ പീഠത്തില്‍ സ്ഥാപിക്കുന്ന ചെമ്പുകുംഭത്തില്‍ ഒതുങ്ങിക്കൊള്ളാം.”
ദുരാത്മാക്കളുടെ വെളിപാടുണ്ടായി.
”പക്ഷെ തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ആരുംതന്നെ ചങ്ങനാശ്ശേരിയില്‍ കാല്‍കുത്തരുത്. അങ്ങനെയുണ്ടായാല്‍ ഞങ്ങള്‍ അവരോടൊപ്പം തിരുവനന്തപുരത്തേക്ക് തിരിച്ചുപോകും.
മറ്റു നിവൃത്തികളില്ലാത്തതിനാല്‍ കുമാരമംഗലം അത് സമ്മതിച്ചു. അങ്ങനെ ചങ്ങനാശ്ശേരി പുഴവാത് വേട്ടടിക്കാവിലെ ആല്‍ത്തറയ്ക്കടുത്ത് എട്ടുവീട്ടില്‍ പിള്ളമാരുടെ ദുരാത്മാക്കള്‍ ഉറഞ്ഞമര്‍ന്നു. ചില പ്രത്യേക ദിവസങ്ങളില്‍ അവിടെ വിളക്കുവയ്പും പൂജകളുമുണ്ട്. അന്നുമുതല്‍ തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ചങ്ങനാശ്ശേരിയില്‍ കാല്‍കുത്താതെയായി.🌹
🌹ചങ്ങനാശ്ശേരിയിലൂടെ കടന്നുപോകേണ്ടിവരുമ്പോള്‍ കിഴക്കന്‍ വഴിയിലൂടെയാണവര്‍ സഞ്ചരിച്ചിരുന്നത്. രാജവാഴ്ച അവസാനിച്ചതോടെ അതിന് മാറ്റം വന്നതായി കേള്‍ക്കുന്നു.
തിരുവിതാംകൂര്‍ രാജവംശം നശിക്കാന്‍ വേണ്ടി എട്ടുവീട്ടില്‍പിള്ളമാര്‍ ശ്രമം നടത്തിയതായി ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നുണ്ട്. അതിലൊന്ന് വലിയശാല കാന്തളൂര്‍ മഹാദേവക്ഷേത്രത്തില്‍ ശ്മശാനശിവനെ പ്രതിഷ്ഠിച്ചതാണ്.
ആ ക്ഷേത്രത്തിനടുത്താണ് തൈക്കാട് ശ്മശാനവും കിള്ളിയാറും. വലിയ ഉദിയാദിച്ചപുരത്തും കഴക്കൂട്ടത്തും ഇതുപോലെയൊരു ശ്മശാനശിവനെ പ്രതിഷ്ഠിച്ചതായി പറയപ്പെടുന്നു. പേരൂര്‍ പാര്‍ത്ഥസാരഥിക്ഷേത്രം സ്ഥാപിക്കാനും കാരണം എട്ടുവീട്ടില്‍ പിള്ളമാര്‍ രാജകുടുംബം നശിപ്പിക്കാനായി സ്ഥാപിച്ച ദേവീപ്രതിഷ്ഠകൊണ്ടാണത്രെ.
വേട്ടടിക്കാവിലെ എട്ടുവീട്ടില്‍ പിള്ളമാരെന്ന ദുര്‍മൂര്‍ത്തികള്‍ക്ക് ആരും വഴിപാടുകള്‍ അര്‍പ്പിക്കാറില്ല. മീനമാസത്തില്‍ അവര്‍ക്കായി ചില രഹസ്യപൂജകള്‍ അവിടെ നടത്താറുണ്ട്. അന്ന് അമ്പലവളപ്പിലേക്ക് സ്ത്രീകളാരും കടക്കരുതെന്നാണ് ആചാരം.🌹
കടപ്പാട് 🙏
ഒരു ജീവിതത്തിൽ ഒഴിവാക്കപ്പെടുന്ന നാല് ഘട്ടങ്ങൾ:
46-50 വയസ്സിൽ, ജോലിസ്ഥലം നിങ്ങളെ ഒഴിവാക്കുന്നു.
നിങ്ങളുടെ കരിയറിൽ നിങ്ങൾ എത്ര വിജയിച്ചാലും ശക്തനായാലും, നിങ്ങൾ ഒരു സാധാരണ വ്യക്തിയായി മടങ്ങും.
അതിനാൽ, നിങ്ങളുടെ മുൻകാല ജോലിയിൽ നിന്നുള്ള മാനസികാവസ്ഥയിലും ശ്രേഷ്ഠതയിലും മുറുകെ പിടിക്കരുത്,
നിങ്ങളുടെ അഹംഭാവം ഉപേക്ഷിക്കുക,
അല്ലെങ്കിൽ
നിങ്ങളുടെ സമാധാനം നഷ്ടപ്പെട്ടേക്കാം!
65-70 വയസ്സിൽ, സമൂഹം നിങ്ങളെ ക്രമേണ ഒഴിവാക്കുന്നു.
നിങ്ങൾ പരിചയപ്പെടുകയും ഇടപഴകുകയും ചെയ്തിരുന്ന സുഹൃത്തുക്കളും സഹപ്രവർത്തകരും കുറയുന്നു,
നിങ്ങളുടെ മുൻ ജോലിസ്ഥലത്ത് ആരും നിങ്ങളെ തിരിച്ചറിയുന്നില്ല.
"ഞാൻ പണ്ട്..." എന്നോ
"ഞാൻ ഒരിക്കൽ..." എന്നോ പറയരുത്,
കാരണം യുവതലമുറ നിങ്ങളെ അറിയുകയില്ല,
നിങ്ങൾക്ക് അതിൽ അസ്വസ്ഥത തോന്നരുത്!
75 വയസ്സിൽ, കുടുംബം നിങ്ങളെ പതുക്കെ ഒഴിവാക്കുന്നു.
നിങ്ങൾക്ക് ധാരാളം കുട്ടികളും കൊച്ചുമക്കളും ഉണ്ടെങ്കിൽപ്പോലും,
മിക്ക സമയത്തും നിങ്ങൾ നിങ്ങളുടെ പങ്കാളിയോടൊപ്പമോ തനിച്ചോ ആയിരിക്കും ജീവിക്കുന്നത്.
നിങ്ങളുടെ കുട്ടികൾ ഇടയ്‌ക്കിടെ സന്ദർശിക്കുമ്പോൾ, അത് വാത്സല്യത്തിന്റെ പ്രകടനമാണ്,
മറിച്ചു പ്രഹസനമാണ് എന്നൊന്നും തോന്നണ്ട,
അവർ സ്വന്തം ജീവിതവുമായി തിരക്കിലായതിനാൽ കൂടെക്കൂടെ വരാത്തത്തിൽ അവരെ കുറ്റപ്പെടുത്തരുത്!
80-ാം വയസ്സിൽ, ഭൂമി നിങ്ങളെ ഒഴിവാക്കാൻ ആഗ്രഹിക്കുന്നു.
ഭൂമിക്ക് നിങ്ങൾ ഭാരമേറിയ ഒരു പാഴ്‌വസ്തുവാണ്....
നിങ്ങളുടെ പരിചയക്കാരും,
ബന്ധുക്കളുമായ പലരും ഇതിനകം എന്നെന്നേക്കുമായി വിട്ടുപോയി. ഈ ഘട്ടത്തിൽ, ദുഃഖിക്കുകയോ, സങ്കടപ്പെടുകയോ ചെയ്യരുത്,
കാരണം
ഇതാണ് ജീവിതം...ഒടുവിൽ എല്ലാവരും ഈ പാത പിന്തുടരും എന്ന് സമാധാനിക്കാം...
അതിനാൽ, നമ്മുടെ ശരീരത്തിൽ ഇപ്പോഴും ജീവനുള്ളപ്പോൾ, ജീവിതം പൂർണ്ണമായി ആസ്വദിച്ചു ജീവിക്കുക!
നിങ്ങൾക്ക് ആവശ്യമുള്ളത് കഴിക്കുക,
നിങ്ങൾ ആഗ്രഹിക്കുന്നത് കുടിക്കുക,
കളിക്കുക,
ചിരിക്കുക..
നിങ്ങൾ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്യുക.
ഓർക്കുക,
നിങ്ങൾ സംരക്ഷിച്ച ദൈവവും മതങ്ങളും ആചാരങ്ങളും ഒന്നും നിങ്ങളെ സംരക്ഷിക്കാൻ വരില്ല.
തലച്ചോർ ദ്രവിച്ചാൽ മനസും
ഹൃദയം നിലച്ചാൽ ശരീരവും. മരിക്കും.
എപ്പോഴും സന്തോഷവാനായിരിക്കുക.... 😊
(ഇതൊരു ഓർമ്മപ്പെടുത്തലാണ് )
കടപ്പാട്
അതുകൊണ്ട് ഉള്ള ജീവിതം അടിച്ചു പൊളിച്ച് ജീവിക്കുക 👍🏻👍🏻🔥🇮🇳
30/05/2025
പ്രളയ സാധ്യത മുന്നറിയിപ്പ്
പത്തനംതിട്ട ജില്ലയിലെ മണിമല നദി, അച്ചൻകോവിൽ നദി, പമ്പ നദി; കാസറഗോഡ് ജില്ലയിലെ മൊഗ്രാൽ നദി, നീലേശ്വരം നദി, ഉപ്പള നദി എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും; എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ നദി; കണ്ണൂർ ജില്ലയിലെ പെരുമ്പ നദി, കുപ്പം നദി, കാസറഗോഡ് ജില്ലയിലെ കാര്യങ്കോട് നദി, കൊല്ലം ജില്ലയിലെ പള്ളിക്കൽ നദി, കോട്ടയം ജില്ലയിലെ മീനച്ചിൽ നദി, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദി, പത്തനംതിട്ട ജില്ലയിലെ പമ്പ നദി, അച്ചൻകോവിൽ നദി, തിരുവനന്തപുരം ജില്ലയിലെ വാമനപുരംനദി, വയനാട് ജില്ലയിലെ കബനി നദി എന്നിവിടങ്ങളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഈ നദികളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്.
പത്തനംതിട്ട ജില്ലയിലെ മണിമല നദിയിലെ തോണ്ട്ര (വള്ളംകുളം) സ്റ്റേഷൻ, അച്ചൻകോവിൽ നദിയിലെ കോന്നി GD, കല്ലേലി സ്റ്റേഷനുകൾ, പമ്പ നദിയിലെ ആറന്മുള സ്റ്റേഷൻ, കാസറഗോഡ് ജില്ലയിലെ ഉപ്പള നദിയിലെ ഉപ്പള സ്റ്റേഷൻ, നീലേശ്വരം നദിയിലെ ചായ്യോം സ്റ്റേഷൻ, മൊഗ്രാൽ നദിയിലെ മധുർ എന്നിവിടങ്ങളിൽ ഓറഞ്ച് അലേർട്ടും;
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ നദിയിലെ കക്കടാശ്ശേരി, തൊടുപുഴ സ്റ്റേഷനുകൾ, കണ്ണൂർ ജില്ലയിലെ പെരുമ്പ നദിയിലെ കൈതപ്രം സ്റ്റേഷൻ, കുപ്പം നദിയിലെ മങ്കര സ്റ്റേഷൻ, കാസറഗോഡ് ജില്ലയിലെ കാര്യങ്കോട് നദിയിലെ ഭീമനദി സ്റ്റേഷൻ , കൊല്ലം ജില്ലയിലെ പള്ളിക്കൽ നദിയിലെ ആനയടി സ്റ്റേഷൻ , കോട്ടയം ജില്ലയിലെ മീനച്ചിൽ നദിയിലെ പേരൂർ സ്റ്റേഷൻ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദിയിലെ കുന്നമംഗലം, കൊള്ളിക്കൽ സ്റ്റേഷനുകൾ, പത്തനംതിട്ട ജില്ലയിലെ പമ്പ നദിയിലെ മാരാമൺ , കുരുടമണ്ണിൽ സ്റ്റേഷനുകൾ, അച്ചൻകോവിൽ നദിയിലെ പന്തളം സ്റ്റേഷൻ , തിരുവനന്തപുരം ജില്ലയിലെ വാമനപുരംനദിയിലെ മൈലമൂട് സ്റ്റേഷൻ , വയനാട് ജില്ലയിലെ കബനി നദിയിലെ കാക്കവയൽ സ്റ്റേഷൻ എന്നിവിടങ്ങളിൽ മഞ്ഞ അലർട്ടും നിലനിൽക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക.
യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.
അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.
പുറപ്പെടുവിച്ച സമയവും തീയതിയും:
11.00 AM, 30/05/2025
08/05/2025
ബലൂചിസ്ഥാന്റെ തലസ്ഥാനമായ ക്വറ്റയുടെ നിയന്ത്രണം ബലൂച് ലിബറേഷൻ ആർമി (BLA) ഏറ്റെടുത്തതായി റിപ്പോർട്ട്.
🔹 നഗരത്തിലുടനീളം കനത്ത ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.. പാകിസ്ഥാൻ ആർമി കീഴടങ്ങി
| Monday | 10am - 4pm |
| Tuesday | 10am - 4pm |
| Wednesday | 10am - 4pm |
| Thursday | 10am - 4pm |
| Friday | 10am - 4pm |