98 Batch

98 Batch Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from 98 Batch, Education, Thathampally, Alappuzha.

98/25 Full Video
25/09/2023

98/25 Full Video

"വായിച്ചില്ലേൽ പിളരും!"ആലപ്പുഴ തത്തംപള്ളി സെൻറ് മൈക്കിൾസ് സ്ക്കൂളിലെ 98 ബാച്ചിന്റെ സിൽവർ ജൂബിലി ഭാഗമായി ഒരു വർഷം നീണ്ടു ...
30/08/2023

"വായിച്ചില്ലേൽ പിളരും!"

ആലപ്പുഴ തത്തംപള്ളി സെൻറ് മൈക്കിൾസ് സ്ക്കൂളിലെ 98 ബാച്ചിന്റെ സിൽവർ ജൂബിലി ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി ബുക്ക് ഡൊണേഷൻ ക്യാമ്പെയ്ൻ ഓണ നാളിൽ തുടക്കം കുറിക്കുകയാണ്....

നമ്മൾ വലിയവർ, നല്ല ചിന്തയോടെ നൽകുന്ന ബുക്കിലെ ഒരു വരിയാകും നാളയുടെ വാഗ്ദാനങ്ങളായ കുഞ്ഞ് അനിയൻമാരെയും അനിയത്തിമാരെയും മാറ്റി ചിന്തിപ്പിക്കുന്നത്....

ഒരു പുസ്തകം ഒരുപാട് പേർ കൈയ്യിലെടുത്ത് വായിക്കട്ടെ...

ബുക്കുകൾ അയയ്ക്കേണ്ട വിലാസം:-
Bridget Joseph
Kattezham House
Chamber Lane, Sea View Ward
Alappuzha Dist., Kerala - 688012

Phone: 9446352886; 9895409177

2 ഫോൺ നമ്പരും കൂടെ ഒന്നടിക്കണേ...

98/25😍

22/08/2023

എന്ന്,
കലാഭവൻ ജിൻ്റോ
Cine Artist

15/08/2023

എന്ന്,
നിങ്ങളുടെ സ്വന്തം ബേബൻ സർ

NB: ടീച്ചറിനെ കുറിച്ചുള്ള നിങ്ങളുടെ ഓർമ്മകൾ കമൻ്റ് ഇടുക....

98/25സ്കൂൾ കാലഘട്ടം അവസാനിച്ചിട്ട് 25 വർഷം തികക്കുന്ന 98 ബാച്ച്, സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഈ വർഷത്തെ Teachers Day...
10/08/2023

98/25

സ്കൂൾ കാലഘട്ടം അവസാനിച്ചിട്ട് 25 വർഷം തികക്കുന്ന 98 ബാച്ച്, സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഈ വർഷത്തെ Teachers Day (5th Sept., 2023) വ്യത്യസ്തമായി ആഘോഷിക്കുന്നു.

മുൻ വർഷങ്ങളിൽ അതാത് അദ്ധ്യാപകരുടെ വീട്ടിൽ നേരിട്ട് എത്തിയാണ് പരിപാടികൾ നടത്തിയിരുന്നത്. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായി, ഈ വർഷം എല്ലാ അദ്ധ്യാപകരേയും ഒരു കുടകീഴിൽ കൊണ്ടുവന്ന് കേരളം ഇതുവരെ കാണാത്ത തരത്തിലുള്ള ഗുരു ശിഷ്യ സംഗമമാണ് ലക്ഷ്യമിടുന്നത്. പതിവ് ശൈലികൾക്കപ്പുറം ജീവിതത്തിൽ അദ്ധ്യാപകർക്കും, പോത്ത് പോലെ വളർന്ന കുട്ടികളായ നമുക്കും ഒരിക്കലും മറക്കാനാകാത്ത മധുരതരമായ ഓർമ്മകൾ എന്നും സമ്മാനിക്കുന്നതാവും ഈ ഒത്തുചേരൽ. ഈ Teachers Day നമുക്ക് ഒന്ന് ചേർന്ന് ആഘോഷിക്കാം, മനോഹരമാക്കാം.

നമ്മുടെ തിരക്ക് പിടിച്ച ജീവിതത്തിലെ കുറച്ചു സമയം മാറ്റിവെക്കാം. ഈ ദിവസം അവിസ്മരണീയമാക്കാം.

98 Batch

Teachers Day @2021ഒരദ്ധ്യാപക ദിനം കൂടി കടന്ന് പോയിരിക്കുകയാണ്...ഇത്തവണ ഞങ്ങൾ കാഞ്ഞൂപറമ്പൻ സാറിനെ കണ്ടു. എല്ലാ അദ്ധ്യാപകര...
09/08/2023

Teachers Day @2021

ഒരദ്ധ്യാപക ദിനം കൂടി കടന്ന് പോയിരിക്കുകയാണ്...
ഇത്തവണ ഞങ്ങൾ കാഞ്ഞൂപറമ്പൻ സാറിനെ കണ്ടു. എല്ലാ അദ്ധ്യാപകരും പ്രിയപ്പെട്ടവാരാണെങ്കിലും തത്തംപള്ളി സ്ക്കൂളിൽ പഠിച്ചവർക്കെല്ലാം കാഞ്ഞൂ പറമ്പൻ സാർ ഒരു ഗൃഹാതുരത്വമാണ്...

ഇടംവലം നോക്കാതെ മലയാളത്തിന് സർ കൈയയച്ച് തന്ന മാർക്കുകൾ എന്നെ മലയാളത്തോട് ഏറെയടുപ്പിച്ചിരുന്നു...

അന്നും ഇന്നും നിഷ്കളങ്കനായ സാറിന് മുന്നിൽ പിള്ളേര് കളി മാറ്റി വെച്ച് അധ്യാപക ദിനത്തിൽ ഞങ്ങളെത്തിയപ്പോൾ...

തത്തംപള്ളി സെന്റ് മൈക്കിൾസ് ഹൈസ്ക്കൂളിലെ 1998 ബാച്ചിലെ വിദ്യാർത്ഥികളാണ് മലയാളം പഠിപ്പിച്ച ജോസഫ് കാഞ്ഞൂപറമ്പൻ സാറിനെ ചാത്തനാട്ടുള്ള വീട്ടിൽ അധ്യാപക ദിനത്തിൽ കാണാനെത്തിയത്.

പഴയ സാറിൻ്റെ ഗൗരവം മറന്ന് വിദ്യാർത്ഥികളെ വീടിനുള്ളിലേക്ക് ആനയിച്ചു.

വർഷങ്ങൾക്കിപ്പുറം ശിഷ്യരുടെ മുഖം മറന്ന് അദ്ധ്യാപകൻ ഓരോരുത്തരെ പരിചയപ്പെട്ടപ്പോൾ അത്രമേൽ പ്രിയപ്പെട്ട വിദ്യാർത്ഥികളെ പിന്നീട് ചേർത്തു നിർത്തി. മലയാളം പരീക്ഷാ പേപ്പറിൽ കഴിയുന്നത്ര മാർക്ക് തരാനുള്ള സാറിൻ്റെ വിശാല മനസ്സിനെ കുറിച്ച് വിദ്യാർത്ഥികൾ വാചാലരായപ്പോൾ അതു കൊണ്ട് ശിഷ്യരായ നിങ്ങളൊക്കെ ഒരു നിലയിലെത്തിയില്ലേയെന്ന് സാർ തിരിച്ചടിച്ചു.

പതിന്നാല് പേർ കോവിഡ് കാലത്തും അധ്യാപക ദിനത്തിൽ എന്നെ ഓർത്തെത്തിയത് നന്മയുള്ള കുട്ടികളായതുകൊണ്ടാണെന്ന് പറഞ്ഞപ്പോൾ ജോസഫ് സാറിൻ്റെ ഭാര്യ പറഞ്ഞു എന്നാൽ ക്ളാസ് തുടങ്ങും മുൻപ് നിങ്ങളെല്ലാവരും പ്രാർത്ഥിക്കൂ. പുലരിയിൽ ശ്രീയായിയെന്ന... സ്ക്കൂളിലെ തന്നെ പ്രാർത്ഥനാ ഗാനം ചൊല്ലി.

സാറിനെ പൊന്നാടയണിയിച്ചു, കാൽതൊട്ട് വന്ദിച്ച് ശിഷ്യർ അധ്യാപകൻ്റെ അനുഗ്രഹം വാങ്ങി, ഓണക്കോടി നൽകി.

30 വർഷത്തെ അധ്യാപക ജീവിതം പൂർത്തിയാക്കി വിശ്രമിക്കുന്ന എനിക്ക് അധ്യാപകദിനത്തിൽ കിട്ടുന്ന ആദ്യ അനുഭവമാണ് നിങ്ങളുടെ ഈ സ്നേഹമെന്ന് കാഞ്ഞൂപറമ്പൻ സാർ.

മലയാളം ടെസ്റ്റ് ബുക്കും, ചോക്കും ബോർഡും, ഡെസ്റ്ററും, ചൂരലും കേക്കിൽ കണ്ടതോടെ മാഷും കുട്ടികളും അമ്പരന്നു. ചൂരൽ കണ്ടതോടെ കാഞ്ഞൂ പറമ്പൻ സാർ പറഞ്ഞു ഞാൻ ശരിക്കും ഇപ്പോൾ ക്ലാസിലായല്ലോ മക്കളേ. ഇതിലാരൊക്കെ എൻ്റെ തല്ല് വാങ്ങിയിട്ടുണ്ട്, കുട്ടികൾ ഒന്നടങ്കം പറഞ്ഞു ചൂരൽപ്രയോഗം സാർ വല്ലപ്പോഴുമേ നടത്തിയിട്ടുള്ളൂ.
കേക്ക് മുറിച്ചപ്പോഴും മലയാളം ടെസ്റ്റ് പേപ്പർ കീറല്ലേയെന്ന് കാഞ്ഞൂപറമ്പൻ സാർ പറഞ്ഞപ്പോൾ ചിരി പടർന്നു. കേക്ക് മുറിച്ചതോടെ ക്ലാസ് മുറി പോലെ കലപിലയായി അവിടം. അധ്യാപക ദിന ഫോട്ടോയെടുത്ത് എല്ലാവരും മടങ്ങിയപ്പോൾ നനവുള്ള കണ്ണോടെ കാഞ്ഞൂപറമ്പൻ സാർ പറഞ്ഞു ഈ മധുരം ഞാൻ ഒരിക്കലും മറക്കില്ല കുട്ടികളേ...

അറിവ് പകർന്ന് തന്ന ഗുരുക്കൻമാരെ ഓർക്കാൻ എല്ലാവരും റീയൂണിയൻ സംഘടിപ്പിക്കുമ്പോൾ ഓരോ അദ്ധ്യാപക ദിനത്തിലും ആലപ്പുഴ തത്തംപള്ള...
09/08/2023

അറിവ് പകർന്ന് തന്ന ഗുരുക്കൻമാരെ ഓർക്കാൻ എല്ലാവരും റീയൂണിയൻ സംഘടിപ്പിക്കുമ്പോൾ ഓരോ അദ്ധ്യാപക ദിനത്തിലും ആലപ്പുഴ തത്തംപള്ളി സെൻ്റ് മൈക്കിൾസ് ഹൈസ്ക്കൂളിലെ 97-98 ബാച്ച് പ്രിയപ്പെട്ട അദ്ധ്യാപകരെ വീട്ടിലെത്തി കാണുകയാണ് അവരുടെ അനുഗ്രഹം വാങ്ങുകയാണ്. കഴിഞ്ഞ അദ്ധ്യാപകദിനത്തിൽ ലില്ലി കുട്ടി ടീച്ചറെ കണ്ടു ഇത്തവണ ബ്രിജിത്ത് ടീച്ചറിനെയും..

കളിക്കാനും ചിരിക്കാനും പഠിപ്പിച്ച തങ്ങളുടെ പ്രിയപ്പെട്ട ടീച്ചറെ കാണാൻ ശിഷ്യരെത്തി.

Teachers Day @2020

ആലപ്പുഴ സെൻ്റ് മൈക്കിൾസ് സ്ക്കൂളിലെ 1997-98 ബാച്ചിലെ വിദ്യാർത്ഥികളാണ് പഠനകാലത്ത് തോളോട് തോൾ ചേർന്ന് കുട്ടികളെ പ്രോത്സാഹിപ്പിച്ച ടീച്ചറെ അദ്ധ്യാപക ദിനത്തിൽ വീട്ടിലെത്തി കണ്ടത്. 26 വർഷം തുടർച്ചയായി ഒരു സ്ക്കൂളിൽ തന്നെ കുട്ടികളോടൊപ്പം നിന്ന സ്നേഹനിധിയായ ടീച്ചറായിരുന്നു ബ്രിജിത്ത് ജോസഫ്.

1985 ൽ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചറായി സേവനം ആരംഭിച്ച ബ്രിജിത്ത് ജോസഫ് കുട്ടികളുടെ കായിക കലാ അഭിരുചികളെ വളർത്താൻ സ്നേഹനിധിയായി എപ്പോഴുമുണ്ടായിരുന്നു. പിന്നീട് ബി.എഡ് എടുത്ത ടീച്ചർ അതേ സ്ക്കൂളിൽ തന്നെ ഇംഗ്ലീഷും, സാമൂഹ്യപാഠവും പഠിപ്പിച്ചു. ചിരിച്ചു കൊണ്ട് കളി പഠിപ്പിച്ച ടീച്ചർ പാഠ്യവിഷയങ്ങളും കൈകാര്യം ചെയ്തതോടെ കളിയും പഠനവും കുട്ടികൾ ഒരു പോലെ ഏറ്റെടുത്തു.

പഠിപ്പിക്കുന്ന കുട്ടികളിലെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കാനും ടീച്ചർ ഒപ്പം നിന്നു.

കലയോടും, സ്പോർട്ട്സിനോടും താൽപ്പര്യമുള്ള തന്റെ ശിഷ്യരെ തിരഞ്ഞ് പിടിച്ച് ഗ്രൂപ്പിൽ ചേർത്തു. സംഗീതവും, സ്പോർട്സ് ടിപ്പുകളും, ജീവിത വിഷയങ്ങളുമെല്ലാം പങ്കുവെച്ച് ടീച്ചർ ഇപ്പോഴും കുട്ടികൾക്കിടയിലുണ്ട്. മൗത്ത് ഓർഗൺ മനോഹരമായി കൈകാര്യം ചെയ്യുന്ന ടീച്ചർ ശിഷ്യർക്കും, ശിഷ്യരുടെ മക്കൾക്കും സൗജന്യമായി പഠിപ്പിക്കാനും ഈ അദ്ധ്യാപക ദിനത്തിൽ തുടക്കമിട്ടിരിക്കുകയാണ്.

97-98 ബാച്ചിലെ കുട്ടികൾ നേരിട്ട് കാണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ കോവിഡ് കാലം ടീച്ചർ ഓർമ്മിപ്പിച്ചു. സുരക്ഷാ മാനദണ്ഡങ്ങളോടെ കുട്ടികൾ വരുന്നുവെന്നറിയിച്ചപ്പോൾ ടീച്ചർ തടഞ്ഞില്ല.

Teachers Day @ 2019തല കുനിച്ച് ശിഷ്യരെത്തി കൈവണങ്ങി സ്വീകരിച്ച് ടീച്ചർലില്ലി കുട്ടി ടീച്ചറേ ഞങ്ങളാ ടീച്ചറിൻ്റെ ശിഷ്യർ......
09/08/2023

Teachers Day @ 2019

തല കുനിച്ച് ശിഷ്യരെത്തി കൈവണങ്ങി സ്വീകരിച്ച് ടീച്ചർ

ലില്ലി കുട്ടി ടീച്ചറേ ഞങ്ങളാ ടീച്ചറിൻ്റെ ശിഷ്യർ.......

അദ്ധ്യാപകദിനത്തിൽ ആലപ്പുഴ സെന്റ് മൈക്കിൾസ് സ്ക്കൂളിലെ അദ്ധ്യാപികയായിരുന്ന ലില്ലി കുട്ടി ടീച്ചറിൻ്റെ ചാത്തനാട്ടെ വീട്ട് മുറ്റത്ത് കുറച്ച് ബൈക്കിലും കാറിലുമായി ഞങ്ങൾ ചെന്നു

ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ പലരുടെയും മുഖം ടീച്ചർ വേഗം ഓർത്തെടുത്തില്ല....

പേര് പറഞ്ഞതോടെ ഭർത്താവിനെയും വിളിച്ച് ശിഷ്യരെ വീടിനുള്ളിലേക്ക് സ്വാഗതം ചെയ്തു.

1997-98 ൽ തത്തംപള്ളി സ്ക്കൂളിൽ കിറുകൃത്യത്തോടെ എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസുവരെ ഇംഗ്ലീഷും, കണക്കും പഠിപ്പിച്ച് അറിവിന്റെയും സ്വപ്നങ്ങളുടെയും ലോകത്തേക്ക് തങ്ങളെ പിടിച്ചുയർത്തിയ പഴയ ഓർമ്മകൾ വിദ്യാർത്ഥികൾ ടീച്ചറോട് പങ്കുവെച്ചു....

പേരും, ശബ്ദവും കേട്ടപ്പോൾ ടീച്ചർ വില്ലനെയും, അനുസരണ കുട്ടിയെയുമെല്ലാം ഓർത്തെടുത്തു ചിരിതൂകി....

എന്തൊക്കെയാണേലും നിങ്ങളെല്ലാം ഇപ്പോഴത്തെ സ്ഥിതി വെച്ച് നോക്കിയാൽ എത്രയോ പാവങ്ങളായിരുന്നു ടീച്ചർ പറഞ്ഞു....

മൂന്ന് ബാച്ചുകളയായി ടീച്ചർ പഠിപ്പിച്ച കൂടുതൽ പേരും പ്രവാസികളാണെന്ന് പറഞ്ഞതോടെ കുറച്ച് പേരെ കൂടി കണ്ടാൽ സന്തോഷമെന്ന് ടീച്ചറിന് ആഗ്രഹം....

പിന്നെ വീഡിയോ കോളിലൂടെ പ്രവാസികളായ ശിഷ്യരുമായി സംസാരിച്ചു.....

ഞങ്ങളുടെ ബാച്ചിൻ്റെ റീയൂണിയന് മുന്നോടിയായിയാണ് ടീച്ചറിനെ തപ്പി ഇറങ്ങിയത് ...

ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നുവെന്നറിഞ്ഞതോടെ ടീച്ചറിനെ കാണമെന്ന് തോന്നിയെന്ന് ശിഷ്യൻമാർ പറഞ്ഞതോടെ ലില്ലി കുട്ടി ടീച്ചറിന്റ് മിഴി നനഞ്ഞു....

ഓണക്കോടിനൽകി കാൽതൊട്ട് വന്ദിച്ച് ടീച്ചറിന്റ് അനുഗ്രഹം വാങ്ങി ആ മുഖത്തേക്ക് നോക്കിയപ്പോഴും ആ കണ്ണുകൾ നിറഞ്ഞിരുന്നു അങ്ങനെ ജീവിതത്തിൽ മറക്കാത്ത ഒരു അദ്ധ്യാപക ദിനം കടന്നു പോയി.....

Address

Thathampally
Alappuzha
688013

Telephone

+919895409177

Website

Alerts

Be the first to know and let us send you an email when 98 Batch posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to 98 Batch:

Shortcuts

Share

Category