Ahbaab E Darul Uloom Kerala

Ahbaab E Darul Uloom Kerala

Share

ദേവ്ബന്ദി ഉലമാക്കൾ അഹ്‌ലുസ്സുന്നയുടെ നായകർ

ഇന്ത്യാ രാജ്യത്ത് പരിശുദ്ധ ദീനിന്റെ നിലനിൽപ്പിനായി ജീവാർപ്പണം നൽകിയവരാണ് ദേവ്ബന്ദ് ഉലമാക്കൾ. ദേവ്ബന്ദ് ഉലമാക്കളെ കേരളീയ മുസ്‌ലിം സമൂഹത്തിന് പരിചയപ്പെടുത്തുക എന്നതാണ് ഗ്രൂപ്പിന്റെ ലക്ഷ്യം. FB PAGE: https://www.facebook.com/786ulamaedeoband/

Blogspot: http://ulama-e-ahlussunathdeoband.blogspot.com

YouTube Channel:
https://www.youtube.com/c/ahbaabdarululoomkerala

Operating as usual

24/04/2024

*വിട പറഞ്ഞത് ഒരു വിജ്ഞാന സാഗരമായ പ്രബോധകൻ: മൗലാനാ പി.പി. മുഹമ്മദ് ഇസ്ഹാഖ് ഖാസിമി*

_അബുൽ ഖൈർ മൗലാനാ അല്ലാഹുവിൻ്റെ റഹ്മതിലേക്ക് യാത്രയായി_

*ഓച്ചിറ: ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് കേരള സംസ്ഥാന സമിതി സ്ഥാപക മെമ്പറും എഴുത്തുകാരനും വാഗ്മിയുമായിരുന്ന ചെറൂപ്പ അബുൽ ഖൈർ മൗലാന അവർകൾ ഒരു വിജ്ഞാന സാഗരമായ പ്രബോധകനായിരുന്നുവെന്നും അദ്ദേഹത്തിൻ്റെ വിയോഗം മുസ്‌ലിം കൈരളിക്ക് നികത്താനാവാത്ത വലിയ നഷ്ടമാണെന്നും ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് കേരള സംസ്ഥാന സമിതി അധ്യക്ഷൻ മൗലാനാ ഹാഫിസ്. പി. പി. മുഹമ്മദ് ഇസ്ഹാഖ് ഖാസിമി പ്രസ്താവിച്ചു. അറബി, ഉറുദു, പാർസി ഭാഷകളിൽ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന മൗലാന അവർകൾ വിശാല വായനയുടെ ഉടമയും കൂടിയായിരുന്നു.ദേവ്ബന്ദ് മസ്‌ലകിനെ കേരളക്കരയ്ക്ക് പരിചയപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. തബ്‌ലീഗ് പ്രവർത്തനത്തിലും ജംഇയ്യത്തിൻ്റെ പ്രവർത്തനങ്ങളിലും അതീവ തല്പരനായിരുന്ന മൗലാനാ അവർകളുടെ ജനാസ നമസ്കാരത്തിലും സംസ്കരണ ചടങ്ങുകളിലും ജംഇയ്യത്തിൻ്റെ എല്ലാ പ്രവർത്തകരും പങ്ക് കൊള്ളണമെന്നും പ്രാർത്ഥിക്കണമെന്നും സംസ്ഥാന അധ്യക്ഷൻ ആഹ്വാനം ചെയ്തു.*

29/01/2024
17/01/2024

ادارہ کی ایک اہم پیش رفت۔۔۔!

ദേവ്ബന്ദ് ഉലമാക്കൾ 12/12/2023

*അശ്അരി, മാതുരീദി സരണികൾ അഹ്‌ലുസ്സുന്നയുടെ മാർഗ്ഗം*
*- ദാറുൽ ഇഫ്താ, ദാറുൽ ഉലൂം ദേവ്ബന്ദ്*

https://chat.whatsapp.com/JDY3XPVmJtACKlCf46u6fC

ചോദ്യം: മാതുരീദി, അശ്അരി സരണികൾ എന്താണ് ? വിശദമായി ഉത്തരം പ്രതീക്ഷിക്കുന്നു.

മറുപടി : ബിസ്മില്ലാഹിർ റഹ്‌മാനിർ റഹീം

വിശ്വാസപരമായ വിഷയങ്ങളിൽ അഹ്‌ലുസുന്നത്തി വൽ ജമാഅത്തിന് രണ്ട് സരണികളാണുള്ളത് : അശാഇറ, മാതുരീദിയ്യ സരണികൾ. ഇമാം അബുൽ ഹസൻ അശ്അരി رحمه الله യിലേക്ക് ചേർത്താണ് അശാഇറ എന്ന് പറയപ്പെടുന്നത്. മഹാനവർകൾ ആദരണീയനായ സ്വഹാബിവര്യൻ അബൂ മൂസൽ അശ്അരി رضي الله عنه ന്റെ സന്താന പരമ്പരയിൽ നാലാം തലമുറക്കാരനാണ്. വിശ്വാസപരമായ വിഷയങ്ങളിൽ ഇമാം അബുൽ ഹസൻ അശ്അരിയുടെ സരണിയെ പിന്തുടരുന്നവർക്കാണ് അശ്അരി, അശ്അരിയ്യ, അശാഇറ എന്നൊക്കെ പറയുന്നത്. അതുപോലെ വിശ്വാസപരമായ വിഷയങ്ങളിൽ ഇമാം അബൂ മൻസൂർ മാതുരീദി رحمه الله യുടെ സരണിയെ പിന്തുടരുന്നവരെ മാതുരീദിയ്യ എന്നും വിളിക്കപ്പെടുന്നു. മഹാനവർകൾ ഇമാം മുഹമ്മദ് ബിൻ ഹസൻ ശൈബാനി رحمة الله عليه യുടെ ശിഷ്യ പരമ്പരയിലെ മൂന്നാം തലമുറക്കാരനാണ്. ഇമാം മുഹമ്മദ് ബിൻ ഹസൻ ശൈബാനി رحمه الله, ഇമാമുൽ അഅ്ളം അബൂ ഹനീഫയു رحمة الله عليه ടെ ശിഷ്യനും ഇമാം ശാഫിഈ رحمة الله عليه യുടെ ഉസ്താദുമാണ്. ഈ രണ്ട് മഹാത്മാക്കളും ദീനിന്റെ വിശ്വാസപരവും അടിസ്ഥാനപരവുമായ വിഷയങ്ങളിൽ വലിയ പഠനങ്ങളും ഗവേഷണങ്ങളും നടത്തി. ബുദ്ധിപരമായും ഖുർആനും ഹദീസും അനുസരിച്ചുള്ള തെളിവുകളിലൂടെയും ഇസ്‌ലാമിക വിശ്വാസങ്ങളെ സമർത്ഥിക്കുകയും ചെയ്തു. ഇപ്രകാരം നിരീശ്വരവാദികൾക്കും സിന്ദീഖുകൾക്കും മറുപടി നൽകുകയും അവരുടെ സംശയങ്ങളും തെറ്റിദ്ധാരണകളും ബുദ്ധിപരമായും ഖുർആൻ ഹദീസിന്റെ അടിസ്ഥാനത്തിലും ഖണ്ഡിക്കുകയും ചെയ്തു. ഇരുവരുടെയും പരിശ്രമത്തിലൂടെ സ്വഹാബാക്കളുടെയും താബിഉകളുടെയും വിശ്വാസപരമായ മാർഗ്ഗം കൂടുതൽ വ്യക്തമായി. അതിനാൽ അഹ്‌ലുസുന്നത്ത് വൽ ജമാഅത്തിന്റെ വിശ്വാസങ്ങൾ ഈ രണ്ട് മഹാന്മാരിലേക്ക് ചേർത്ത് പറയപ്പെടുന്നു. (അഖാഇദേ ഇസ്‌ലാം, പേജ് - 176)

ദേവ്ബന്ദ് ഉലമാക്കൾ WhatsApp Group Invite

10/11/2023

ഗസ്സ - ഇസ്റായേൽ യുദ്ധം, അക്രമികൾ ആരാണ്?

- മൗലാനാ ജഅ്ഫർ മസ്ഊദ് നദ്‌വി

1948 -ൽ ഇസ്റായേൽ രാഷ്ട്രം സ്ഥാപിതമായത് മുതൽ പാശ്ചാത്യർ അതിനെ വളർത്തിക്കൊണ്ടിരിക്കുകയാണ്. ഇസ്റായേൽ സ്ഥാപിച്ചത് അക്രമവും അനീതിയും നാശവും അധിവേശവുമാണെന്ന കാര്യം നൂറ് ശതമാനം ഉറപ്പാണ്. അതിന്റെ പരിണിത ഫലമെന്നോണം എത്ര നാട്ടുകാരെയാണവർ അക്രമിച്ചത് ? എത്ര പേരുടെ രക്തമാണവർ ഒഴുക്കിയത് ? എത്ര നിരപരാധികളായ കുട്ടികളെയാണവർ കൊന്നാെടുക്കിയത് ? എത്ര ഫലസ്ത്വീനി വീടുകളാണവർ കൊള്ളയടിച്ചത് ? എത്ര സ്ത്രീകളെയാണവർ തങ്ങളുടെ വീട്ടിലെ ജോലിക്കാരാക്കിയത് ? പാശ്ചാത്യരുടെ മുഖ്യ കാർമികത്വത്തിൽ നടന്ന മനുഷ്യത്വ രഹിതമായ ഈ പ്രവർത്തനങ്ങൾ ദുഃഖകരമാണ്. എന്നല്ല അവർ ഈ അക്രമങ്ങൾക്കുള്ള പ്രോത്സാഹനം നൽകുകയായിരുന്നു. അവർ അതിനുള്ള എല്ലാ സഹായങ്ങളും നൽകിക്കൊണ്ടിരുന്നു. അതിനുമപ്പുറം അവർ ഇസ്റായേലിന്റെ ഈ മനുഷ്യക്കുരുതിക്ക് ആശംസകൾ നേർന്നു കൊണ്ടിരുന്നു. ഈ അക്രമ പ്രവർത്തികൾ മറ്റേതെങ്കിലും രാഷ്ട്രമാണ് ഈ അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതെങ്കിൽ, ഒരിക്കൽ കൂടി അത്തരമൊരു അക്രമത്തിന് മുതിരാത്തവിധം ആജീവനാന്തം അനുഭവിക്കത്തക്ക തിരിച്ചടി പാശ്ചാത്യ രാജ്യങ്ങൾ അവർക്ക് നൽകുമായിരുന്നു.

പലരുടെയും ധാരണ ഇന്നത്തെ നമ്മുടെ പോരാട്ടം ഇസ്റായേലിനോട് മാത്രമാണെന്നാണ്. എന്നാൽ യാഥാർഥ്യത്തിൽ നമ്മുടെ പോരാട്ടം, സ്വന്തം രാഷ്ട്രീയ-സാമ്പത്തിക-നയതന്ത്ര ലാഭങ്ങൾ കരസ്ഥമാക്കുന്നതിന് വേണ്ടി അനധികൃത രാഷ്ട്രത്തിന് ജന്മം നൽകിയ പാശ്ചാത്യരോടാണ്. അവർ തന്നെയാണ് ആദ്യ ദിനം മുതൽ ഇസ്റായേലിന് എല്ലാവിധ സഹായങ്ങളും സംരക്ഷണവും നൽകിക്കൊണ്ടിരിക്കുന്നത്.

ഇസ്റായേൽ രാഷ്ട്രമെന്ന അനധികൃത വൃക്ഷത്തെ ഫലസ്ത്വീനിന്റെ പുണ്യ ഭൂമിയിൽ പാശ്ചാത്യർ നട്ടു വളർത്തിയതിന്റെ ലക്ഷ്യം അറബ് ലോകത്ത് അവരുടെ ഫിർഔനി ശക്തി ഏകീകരിക്കുകയും അതിന്റെ കടിഞ്ഞാൺ പിടിച്ചു അവർക്ക് ഇഷ്ടമുള്ള നിലയിൽ ചലിപ്പിക്കലുമാണ്.

ഒരിക്കലും ഇസ്റായേൽ പാശ്ചാത്യരുടെ ഉദ്ദേശ-ലക്ഷ്യങ്ങൾക്ക് അതീതമായ ഒരു സ്വതന്ത്ര്യ രാഷ്ട്രമല്ലെന്നതാണ് സുപ്രധാനമായ മറ്റൊരു യാഥാർഥ്യം.

ഇസ്റായേൽ നൂറ് ശതമാനം പാശ്ചാത്യ കൽപ്പനകൾ അനുസരിക്കുകയും അവരുടെ ആജ്ഞകൾ നടപ്പിലാക്കുന്ന അടിമയുമാണ്. അവർ എഴുന്നേൽക്കാൻ പറഞ്ഞാൽ എഴുന്നേൽക്കുകയും, നടക്കാൻ പറഞ്ഞാൽ നടക്കുകയും, അക്രമണം നടത്താൻ കൽപ്പിച്ചാൽ അക്രമണം നടത്തുകയും ചെയ്യും. എത്രത്തോളമെന്നാൽ, അവർ ഏത് സമയത്ത് അക്രമത്തിന് തയ്യാറാകുന്നുവോ, ആ സമയം യൂറോപ്പിന്റെ സഹായം അവർ ലഭിക്കുന്നതാണ്. എത്രത്തോളമെന്നാൽ അവർ അക്രമങ്ങൾ പോലും നടത്തുന്നത് യൂറോപ്പിന്റെ പ്രേരണയോടു കൂടി മാത്രമാണ്.

പാശ്ചാത്യർ പക്ഷപാതിത്വമില്ലാതെ അറബ് ലോകത്തിന്റെയും ഇസ്റായേലിന്റെയും ഇടയിൽ നീതി ആഗ്രഹിക്കുന്ന മധ്യസ്ഥനായി ചർച്ചകൾ നടത്തുക. ഇസ്റായേലിന്റെ കൂടെ നിൽക്കുന്നുവെന്ന് സ്വയം വ്യക്തമാക്കാതിരിക്കുക ഇതെല്ലാം അവരുടെ കളവും ചതിയുമാണ്. ഇതവരുടെ മുൻകാല ചരിത്രത്തെ കുറിച്ചുള്ള അറിവില്ലായ്മയുടെ ഫലമാണ്. നാം യൂറോപ്പിന്റെ യഥാർഥ്യ മുഖം മനസ്സിലാക്കുകയും അറബ് ലോകവുമായി ബന്ധപ്പെട്ട് അവരുടെ അവിശുദ്ധ അജണ്ടങ്ങളെ പറ്റിയും നാം ബോധവാന്മാരാകണം.

ഗസ്സയിൽ ഇപ്പോൾ അക്രമത്തിന്റെയും കൊലയുടെയും കൊള്ളയുടെയും നാണം കെടുത്തുന്ന രക്തരൂക്ഷിതമായ കണക്കുകൾ വർദ്ധിക്കുകയും ബോംബുകളും മിസൈലുകളും വർഷിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. മനുഷ്യത്വത്തിനെതിരായ ഈ അരുംകൊലകളുടെ മേൽ പാശ്ചാത്യരുടെ നിശബ്ദത അവർ ഇസ്റായേലിനോട് തോളോട് തോൾ ചേർന്നു നിൽക്കുന്നുവെന്നതിനെ സ്ഥിരപ്പെടുത്തുന്നു. അവരും ഈ അക്രമത്തിൽ തുല്യപങ്കാളികളാണ്. യാഥാർഥ്യം ഇതായിരിക്കേ, ഇനി അവർക്കിടയിൽ അന്തർധാരയില്ലായെങ്കിൽ ഈ അക്രമം ഇസ്റായേലിന്റേതല്ല. കാരണം അവർക്ക് ഒറ്റയ്ക്ക് ഒരു ഫലസ്ത്വീനിയെയോ അതല്ല ആരെങ്കിലുമേയോ തൊടാൻ സാധിക്കുകയില്ല ! കാരണം അവർക്ക് അതിനുള്ള ധൈര്യമില്ല. സ്വന്തത്തെ അക്രമങ്ങളിൽ നിന്നും സംരക്ഷിക്കാനോ പ്രതിരോധിക്കാനോ സാധ്യമല്ല. മാത്രമല്ല, പാശ്ചാത്യരുടെ പരിപൂർണ്ണ പിന്തുണ എല്ലാ സമയത്തും ഇസ്റായേലിനുള്ളത് കൊണ്ടാണ് അവർക്ക് ഈ നിലനിൽപ്പുള്ളതും സ്വന്തം കാലിൽ നടക്കാനും സാധിക്കുന്നത്.

17/10/2023

മസ്ജിദുൽ അഖ്സയുടെ സംരക്ഷണവും നമ്മുടെ ഉത്തരവാദിത്വവും

- മൗലാനാ മുഫ്തി അബുൽ ഖാസിം നുഅ്മാനി
(മുഹ്തമിം , ദാറുൽ ഉലൂം ദേവ്ബന്ദ്)

بسم اللہ الرحمن الرحیم
الحمداللہ رب العالمین والصلاۃ والسلام علی سید الانبیاء والمرسلین سیدنا ومولانا محمد وآلہ واصحابہ اجمعین. اما بعد۔

ബഹുമാന്യ സഹോദരന്മാരെ,

ഫലസ്ത്വീൻ, മസ്ജിദുൽ അഖ്സ, ഖുദ്സ് ഇവയുമായി ഈമാനികവും വൈകാരികവുമായ ബന്ധമാണ് മുസ്‌ലിംകൾക്കുള്ളത്. അതൊരിക്കലും ഒഴിവാക്കാൻ സാധിക്കുന്നതല്ല. മസ്ജിദുൽ അഖ്സയെ പരാമർശിക്കുന്ന പ്രത്യേകം ആയത്തുകൾ തന്നെ ഖുർആനിലുണ്ട്. ഇതിനെ സംബന്ധിച്ച് അല്ലാഹു പറയുന്നു:

اعوذ باللہ من الشیطان الرجیم، بسم اللہ الرحمٰن الرحیم،
سُبْحَانَ الَّـذِىٓ اَسْرٰى بِعَبْدِهٖ لَيْلًا مِّنَ الْمَسْجِدِ الْحَرَامِ اِلَى الْمَسْجِدِ الْاَقْصَى الذی بَارَكْنَا حَوْلَـهٝ لِنُرِيَهٝ مِنْ اٰيَاتِنَا ۚ اِنَّهٝ هُوَ السَّمِيْعُ الْبَصِيْر(الاسراء:١)

ആശയം:
തന്റെ ദാസനെ ഒരു രാത്രിയിൽ മസ്ജിദുൽ ഹറാമിൽ നിന്നും നമ്മുടെ ദൃഷ്ടാന്തങ്ങളിൽ ചിലത് കാണിക്കുന്നതിന് നാം ചുറ്റുഭാഗത്തും അനുഗ്രഹം ചൊരിഞ്ഞ മസ്ജിദുൽ അഖ്‌സയിലേക്ക് പ്രയാണം ചെയ്യിച്ച അല്ലാഹു പരമപരിശുദ്ധനാണ്. തീർച്ചയായും അല്ലാഹു എല്ലാം കേൾക്കുന്നവനും കാണുന്നവനുമാണ്.

ഈ ആയത്തിൽ മസ്ജിദുൽ അഖ്സയെ സംബന്ധിച്ച് വ്യക്തമായി പരാമർശിച്ചിരിക്കുന്നു. തുടർന്ന് അഖ്സയും അതിന്റെ പരിസരവും അനുഗ്രഹീതമാണെന്നും അറിയിക്കുന്നു. ആയത്തിന്റെ ലക്ഷ്യം ആദരവായ റസൂലുല്ലാഹി ﷺ യുടെ ഇസ്റാഅ്, മിഅ്റാജ് യാത്രയെ സംബന്ധിച്ച് വിവരിക്കലാണ്. എന്നാൽ തുടർന്നുള്ള ആയത്തുകളിൽ യഹൂദികളുടെയും ബനൂ ഇസ്റാഈലിന്റെയും ഉയർച്ചയുടെയും പതനത്തിന്റെയും ചരിത്രവും വിവരിച്ചിട്ടുണ്ട്.

▫️ഫലസ്ത്വീനിന്റെ ചരിത്ര പശ്ചാത്തലം

മസ്ജിദുൽ അഖ്സയുമായി ബന്ധപ്പെട്ട് ധാരാളം സംഭവ വികാസങ്ങൾ നടന്നതായി ചരിത്രം പരതുമ്പോൾ നമുക്ക് കാണാൻ സാധിക്കും. ഇവിടം റസൂൽ ﷺ യുടെ മിഅ്റാജിന്റെ പ്രാരംഭ സ്ഥലമാണ്. മിഅ്റാജിന്റെ യാത്രയിൽ റസൂൽ ﷺ മക്കയിൽ നിന്നും മസ്ജിദുൽ അഖ്സയിലേക്ക്
വന്നു. അവിടെ നിന്നും ആകാശ ലോകത്തേക്ക് യാത്ര തിരിച്ചു. ശേഷം മസ്ജിദുൽ അഖ്സയിലേക്ക് മടങ്ങി വന്നിട്ടാണ് തങ്ങൾ ﷺ മക്കയിലേക്ക് പോയത്. മക്കയിൽ നിന്നും മസ്ജിദുൽ അഖ്സ വരെയുള്ള യാത്രക്ക് ഇസ്റാഅ് എന്നും, മസ്ജിദുൽ അഖ്സയിൽ നിന്നും ആകാശലോകത്തിലേക്കുള്ള യാത്രയ്ക്ക് മിഅ്റാജ് എന്നും പറയപ്പെടുന്നു. ഈ യാത്രയിലാണ് അഞ്ച് നേരത്തെ നിസ്കാരം മുസ്‌ലിംകൾക്ക് സമ്മാനമായി ലഭിച്ചത്. മസ്ജിദുൽ അഖ്സയിൽ വെച്ച് റസൂൽ ﷺ മറ്റ് പ്രവാചകന്മാരുമായി സന്ധിച്ചതും അവർക്ക് ഇമാമത് നിന്നും നിസ്കരിച്ചത് ഈ യാത്രയുടെ അവസാനത്തിലാണ്. മസ്ജിദുൽ അഖ്സയോടുള്ള ബന്ധത്തിന്റെ പ്രധാനമായ മറ്റൊരു കാരണം ഇത് മുസ്‌ലിംകളുടെ ആദ്യ ഖിബ്‌ലയായിരുന്നു. മദീനയിലേക്കുള്ള പ്രയാണ അനന്തരം പതിനാറ് അല്ലെങ്കിൽ പതിനേഴ് മാസം ആദരവായ റസൂലുല്ലാഹി ﷺ മസ്ജിദുൽ അഖ്സയെ മുന്നിട്ടാണ് നിസ്കാരം നിർവ്വഹിച്ചത്. ഖിബ്‌ല മാറ്റിയതായുള്ള അറിയിപ്പ് നൽകപ്പെട്ട ശേഷം റസൂൽ ﷺ മസ്ജിദുൽ ഹറാമിനെ മുന്നിട്ട് നിസ്കരിക്കാൻ ആരംഭിച്ചു. ഇതിനെ സംബന്ധിച്ചാണ് രണ്ടാമത്തെ ജുസ്ഇലെ ആദ്യ ആയത്തിൽ പ്രതിപാദിച്ചിരിക്കുന്നത് :
سَيَقُوْلُ السُّفَهَآءُ مِنَ النَّاسِ مَا وَلَّاهُـمْ عَنْ قِبْلَتِهِـمُ الَّتِىْ كَانُـوْا عَلَيْـهَا ۚ قُلْ لِّلّـٰهِ الْمَشْرِقُ وَالْمَغْرِبُ ۚ يَـهْدِىْ مَنْ يَّشَآءُ اِلٰى صِرَاطٍ مُّسْتَقِـيْمٍ (البقرۃ:142)

ആശയം : വിവരമില്ലാത്ത വിഡ്ഢികള്‍ ചോദിക്കും: മുസ്‌ലിംകള്‍ അഭിമുഖീകരിച്ചിരുന്ന അവരുടെ ഖിബ്‌ലയില്‍ നിന്നും അവര്‍ പിന്തിരിഞ്ഞു കളഞ്ഞത് എന്തിനാണ്? പറയുക: കിഴക്കും പടിഞ്ഞാറും അല്ലാഹുവിനുള്ളതാണ്. അവനുദ്ദേശിക്കുന്നവര്‍ക്ക് നേര്‍മാര്‍ഗ്ഗം കാണിച്ചു കൊടുക്കുന്നു.

ഇതിൽ 'قِبْلَتِهِـمُ الَّتِىْ كَانُـوْا عَلَيْـهَا' എന്നത് കൊണ്ടുള്ള ഉദ്ദേശം മസ്ജിദുൽ അഖ്സയാണ്. മസ്ജിദുൽ അഖ്സയും ഫലസ്ത്വീനും ധാരാളം പ്രവാചകവര്യന്മാരുടെ വാസസ്ഥലവും അന്ത്യവിശ്രമ സ്ഥലവുമാണ്. അവിടെയുളള മസ്ജിദ് ഹസ്രത്ത് സുലൈമാൻ (അ), ഹസ്രത്ത് ദാവൂദ് (അ) കൂടി നിർമ്മിച്ചതാണ്. ഇതിന്റെ ആദ്യ നിർമ്മാണം മലക്കുകളാണ് നിർവ്വഹിച്ചത്. പിന്നീട് ഹസ്രത്ത് സുലൈമാൻ (അ), ഹസ്രത്ത് ദാവൂദ് (അ) കൂടി പുനർ നിർമ്മിച്ചു. ഇക്കാരണത്താൽ മുസ്‌ലിംകൾക്ക് ഈ നാടിനോടും അഖ്സയോടുമുള്ള ബന്ധം അങ്ങേയറ്റം വൈകാരികവും ആഴമേറിയ ഹൃദയബന്ധവുമാണ്.

ഇന്ന് യൂറോപ്പിന്റെ ഗൂഢാ തന്ത്രത്തിലൂടെ അറേബ്യയുടെ മദ്ധ്യേത്തിൽ ഇസ്രയേലിന്റെ രൂപത്തിൽ ഒരു കഠാര കുത്തിയിറക്കിയിരിക്കുന്നു. ഇതിന്റെ ദുരന്തം അന്ന് മുതൽ ഇന്ന് വരെ ലോകം മുഴുവൻ അനുഭവിക്കുകയാണ്. ഇതവരുടെ കുതന്ത്രമായിരുന്നു. അതിനാൽ തന്നെ എല്ലാ യൂറോപ്യൻ രാജ്യങ്ങളും ഇതിന് പരിപൂർണ്ണ പിന്തുണ നൽകി. അപ്പോൾ നാമമാത്രമായിരുന്ന ഇസ്രയേൽ എന്ന രാജ്യം അവരുടെ ഭൂ പരിധി വിശാലമാക്കുകയെന്ന ലക്ഷ്യത്തിൽ മുന്നേറുക മാത്രമല്ല, മറിച്ച് ഫലസ്ത്വീനിന്റെ യഥാർഥ അവകാശികൾക്ക് മേൽ ക്രൂരമായ അതിക്രമം അഴിച്ചു വിടുകയും ചെയ്തു.

▫️ഫലസ്ത്വീൻ നിവാസികളുടെ അടിയുറപ്പിനും ധൈര്യത്തിനും മംഗളാശംസകൾ

ഇക്കഴിഞ്ഞ പരിശുദ്ധ റമളാനിലാണ് മസ്ജിദുൽ അഖ്സയിൽ നിസ്കരിച്ച് കൊണ്ടിരുന്നവർക്ക് നേരെ ഇസ്റാഈൽ ആക്രമണം നടത്തിയത്. അവരെ മർദ്ദിക്കുകയും, അവർ ചെയ്ത ചെറിയ ചെറുത്തുനിൽപ്പിന്റെ മറവിൽ ഗാസ മുനമ്പിൽ ബോംബെറിഞ്ഞു, അതിൽ ആയിരക്കണക്കിന് ഫലസ്തീനികൾ രക്തസാക്ഷികളാകുകയും പരിക്കേൽക്കുകയും ചെയ്തു. കുട്ടികളും സ്ത്രീകളും പോലും കൊല്ലപ്പെട്ടു. എന്നാൽ ഇസ്രായേൽ പോലെയുള്ള ഒരു നവജാത, അഹങ്കാരവും കലാപകാരികളുമായ ഒരു രാജ്യം മുട്ടുകുത്തി വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്നതുവരെ ചെറുത്തുനിന്ന ധീര മുജാഹിദുകൾ അഭിനന്ദനം അർഹിക്കുന്നു.

▫️ നാം എന്ത് ചെയ്യണം ?

ഈ സാഹചര്യത്തിൽ നാം ചെയ്യണ്ട ചില കർത്തവ്യങ്ങളുണ്ട്. ഒന്നാമതായി മുഴുവൻ മുസ്‌ലിംകളും തങ്ങളുടെ പിന്തുണയും സഹായവും മർദ്ദിതരായ ഫലസ്ത്വീനികൾക്കാണെന്ന് പ്രഖ്യാപിക്കുക. ഇതിലൂടെ ഈ പോരാട്ടത്തിൽ തങ്ങൾ ഒറ്റക്കല്ലെന്നും ലോക മുസ്‌ലിംകൾ മുഴുവനും തങ്ങൾക്കൊപ്പമാണെന്ന ആശ്വാസം അവർക്ക് ലഭിക്കുന്നതാണ്.
ഇന്നത്തെ ലോകം പൊതുജനാഭിപ്രായത്തെ അടിസ്ഥാനമാക്കി തീരുമാനങ്ങൾ എടുക്കുന്നു; അതിനാൽ, ലോകമെമ്പാടുമുള്ള മുസ്‌ലിംകളും പ്രത്യേകിച്ച് ഇന്ത്യയിലെ മുസ്‌ലിംകളും ഫലസ്‌ത്വീനിനെയും ഫലസ്‌ത്വീനിലെ ജനതയെയും പിന്തുണച്ച്‌ ശബ്ദമുയർത്തുകയും ലോകമനസാക്ഷിയെ ഉണർത്താനും പരിശ്രമിക്കണം. പാശ്ചാത്യ രാജ്യങ്ങളും, ഐക്യരാഷ്ട്ര സഭയും, യു.എൻ രക്ഷാ സമിതിയുമെല്ലാം അവരുടെ തന്നെ ഇഷ്ടങ്ങൾക്കും ലക്ഷ്യങ്ങൾക്കും വേണ്ടി മാത്രം സമാധാനത്തിനും ശാന്തിക്കും ആഹ്വാനം നടത്തുന്നവരാണ്. അവർക്ക് ആവശ്യമുള്ള സ്ഥലങ്ങളിലെ ജനതയുടെ മേൽ അവരുടെ തീരുമാനം അടിച്ചേൽപ്പിക്കുന്നു. എന്നാൽ അവരുടെ കൺമുമ്പിൽ ഫലസ്ത്വീൻ ജനത ക്രൂരമായി അക്രമിക്കപ്പെട്ടു കൊണ്ടിരിക്കുന്നതവർ കാണുന്നില്ല. ഇത് കേൾക്കുന്നതിൽ നിന്നും അവരുടെ ചെവികൾക്ക് ബധിരത ബാധിച്ചിരിക്കുന്നു. അതിനാൽ ഫലസ്ത്വീനിലെയും അവിടുത്തെ ജനതയുടെയും വിഷയത്തിൽ യു.എൻ രക്ഷാസമിതി നീതിപൂർണ്ണമായ തീരുമാനം കൈ കൊള്ളുന്നത് വരെ ശബ്ദമുയർത്തൽ നമ്മുടെ ബാധ്യതയാണ്.

അതിനാൽ, ഫലസ്തീൻ വിഷയത്തിൽ അവകാശവും നീതിയും നടപ്പിലാക്കാൻ രക്ഷാസമിതി നിർബന്ധിതരാകുന്ന തരത്തിൽ ഫലസ്തീനിനും ഫലസ്തീനിലെ ജനങ്ങൾക്കും അനുകൂലമായി ശബ്ദം ഉയർത്തേണ്ടത് ആവശ്യമാണ്. ഫലസ്ത്വീൻ ജനതയ്ക്ക് നീതി ലഭിക്കണം. അവരിൽ നിന്നും പിടിച്ചെടുത്ത ഭൂമി തിരിച്ചു നൽകണം. അതുപോലെ ഇസ്റാഈലിന്റെ ഭാഗത്ത് നിന്നുള്ള കൈയ്യേറ്റങ്ങളും അക്രമങ്ങളും നിർത്തലാക്കുകയും വേണം.

ഇതിനോടൊപ്പം ഫലസ്ത്വീൻ ജനതക്കായി പടച്ചവനോട് നാം മനമുരുകി പ്രാർത്ഥിക്കണം. അല്ലാഹുവേ ഖുദ്സിനെയും അതിന്റെ സമീപസ്ഥരെയും നീ സംരക്ഷിക്കണേ... അവരുടെ അന്തസ്സും അഭിമാനവും നീ തിരിച്ചു നൽകണേ... മസ്ജിദുൽ അഖ്സയെ ജൂതരുടെ കൈയ്യിൽ നിന്നും നീ മോചിപ്പിക്കണമേ... ആമീൻ

▫️പ്രത്യേകം ശ്രദ്ധിക്കുക !

ഈ സന്ദർഭത്തിൽ പ്രത്യേകം ഒരു കാര്യം കൂടി ഉണർത്താൻ ആഗ്രഹിക്കുകയാണ്. ബൈത്തുൽ മഖ്ദിസ് എന്ന് പറയപ്പെടുന്ന സ്ഥലത്താണ് ഖുബ്ബത്തു സഖ്റയും മസ്ജിദ് അഖ്സയും സ്ഥിതി ചെയ്യുന്നത്. എന്നാൽ ഇന്ന് മസ്ജിദുൽ അഖ്സ എന്ന പേരിൽ പ്രചരിപ്പിക്കപ്പെടുന്ന സ്വർണ്ണ നിറത്തിലുള്ള ഖുബ്ബ അത് യഥാർത്ഥിലുള്ള അഖ്സയല്ല, അത് ഖുബ്ബത്തു സഖ്റയാണ്. അത് അഖ്സയിൽ നിന്നും മാറിയുള്ള മറ്റൊരു കെട്ടിടമാണ്. ഇസ്റാഈലും ജൂത സയണിസ്റ്റുകളും മസ്ജിദുൽ അഖ്സക്ക് നിരന്തരമായി ധാരാളം കേടുപാടുകൾ വരുത്തി കൊണ്ടിരിക്കുകയാണ്. അതിനെ തകർക്കുന്നതിനായുള്ള കുതന്ത്രമാണ് ലോകത്തിന് മുന്നിൽ ഖബ്ബത്തു സഖ്‌റയെ മസ്ജിദുൽ അഖ്‌സ എന്ന് പേരിൽ പ്രചരിപ്പിക്കുന്നത്. അല്ലാഹു കാത്തു രക്ഷിക്കട്ടെ, അവരുടെ ഈ കുതന്ത്രം വിജയിച്ചാൽ അവർ മസ്ജിദുൽ അഖ്സ തകർത്തു കളയുകയും ഖുബ്ബത്തു സഖ്റ കാണിച്ചു കൊണ്ട് മസ്ജിദുൽ അഖ്സക്ക് യാതൊരു കേടുപാടുമില്ലെന്ന് വാദിക്കുകയും ചെയ്യുന്നതാണ്. അതിനാൽ ഇവ രണ്ടിന്റെയും വ്യത്യാസം മനസ്സിലാക്കാൻ മസ്ജിദുൽ അഖ്സയുടെ ചരിത്ര പശ്ചാത്തലം അറിഞ്ഞിരിക്കേണ്ടതാണ്.

എന്നാൽ ഖേദകരമെന്ന് പറയട്ടെ, നാം നമ്മുടെ ചരിത്രത്തെ സംബന്ധിച്ച് ബോധവാന്മാരല്ല. ആ നാടിനെ സംബന്ധിച്ചും അവിടെ നടന്ന പ്രധാന സംഭവങ്ങളെ കുറിച്ചും എല്ലാവരും പഠിക്കുകയും പ്രത്യേകിച്ച് വരും തലമുറയെ ബോധവാന്മാരാക്കേണ്ടതുമാണ്.

അല്ലാഹുവേ... ഫലസ്ത്വീൻ ജനതയെ നീ സംരക്ഷിക്കണേ... മസ്ജിദുൽ അഖ്സയെ സംരക്ഷിക്കണേ... അക്രമികളുടെ അക്രമങ്ങൾക്ക് നീ തടയിടണേ... അക്രമിക്കപ്പെട്ടവർക്ക് നീ ആശ്വാസം നൽകണേ.. ലോക മുസ്‌ലിംകളുടെ ഹൃദയത്തിൽ നീ ഉണർവ്വ് നൽകണേ... സ്വന്തം കർത്തവ്യങ്ങൾ മനസ്സിലാക്കാനുള്ള തൗഫീഖ് നൽകണേ...

وصلی اللہ تعالی علی خیر خلقہ وآلہ وصحبہ اجمعین۔ آمین برحمتک یاارحم الراحمین۔

18/09/2023

💌 പ്രവാചക പ്രേമികളായ ദേവ്ബന്ദി ഉലമാക്കൾ 💌

4️⃣ ഖാസിമുൽ ഉലൂം മൗലാനാ മുഹമ്മദ് ഖാസിം നാനൂത്തവി; പ്രാരംഭവും പൂർത്തീകരണവും അനുഗ്രഹീതമായി

അറിവും പ്രവർത്തിയും, സ്നേഹവും ബന്ധവും അടിയുറച്ചതിനാൽ ഹസ്രത്ത് നാനൂത്തവി (റഹ്) തന്റെ പ്രസിദ്ധ ഗ്രന്ഥമായ 'ആപേ ഹയാത്ത്' പരിശുദ്ധ ഹറമിൽ വെച്ച് പ്രാരംഭ കുറിച്ചതിനെ സംബന്ധിച്ച് പറഞ്ഞു: ഇതിനായി ഒരുങ്ങിയപ്പോൾ ആദ്യമായി എഴുതാൻ പേനയും ഡയറിയും എടുത്തതും തുടക്കം കുറിച്ചതും പരിശുദ്ധ ഹറമിലെ അല്ലാഹുവിന്റെ ഭവനത്തിൽ വെച്ചാണ്. ഇത് എഴുതി പൂർത്തിയാക്കിയത് ലോക നായകന്റെ തിരു സന്നിധിയിൽ വെച്ചാണ്. അങ്ങനെ ഇതിന്റെ പ്രാരംഭവും പൂർത്തീകരണവും അനുഗ്രഹീതമായി തീർന്നു. ഇത് വിനീതിനെ സംബന്ധിച്ചടുത്തോളം വളരെ വലിയ കാര്യമാണ്. എന്തെന്നാൽ ഇത് പാപിയും അജ്ഞനുമായ എന്റെ നല്ല ചിന്തയുടെയും സൽഭാവനയുടെയും സ്വീകാര്യത കൂടിയാണ്.

(സവാനിഹേ ഖാസിമി)
•••••••••••••••••••••••••••••••••••••••••••••

ആദരവായ റസൂലുല്ലാഹി ﷺ യെ സ്നേഹിക്കാനും പിൻപറ്റാനും അല്ലാഹു തആല നമുക്കും തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ !

ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/JDY3XPVmJtACKlCf46u6fC

15/09/2023

💌 പ്രവാചക പ്രേമികളായ ദേവ്ബന്ദി ഉലമാക്കൾ 💌

3️⃣ ഖാസിമുൽ ഉലൂം മൗലാനാ മുഹമ്മദ് ഖാസിം നാനൂത്തവി; ആദരവായ റസൂലുല്ലാഹി ﷺ യുടെ സന്നിധിയിലെ ബുഖാരി ശരീഫ് പാരായണം.

ഹസ്രത്ത് മൗലാനാ മുഹമ്മദ് ഖാസിം നാനൂത്തവി (റഹ്) ഹജ്ജിന് വേണ്ടി പോവുകയാണ്. വഴിയിൽ അമ്പാല ജില്ലയിലെ പഞ്ച്ലാസയിലുള്ള ഒരു മഹനീയ വ്യക്തിത്വമായ അബ്ദുല്ലാഹ് ശാഹ് (റഹ്) യെ സന്ദർശിക്കാനെത്തി. അദ്ദേഹത്തോട് പറഞ്ഞു: ഹസ്രത്ത്, താങ്കൾ എനിക്ക് വേണ്ടി ദുആ ചെയ്താലും. തദവസരം അബ്ദുല്ലാഹ് ശാഹ് (റഹ്) പറഞ്ഞു: സഹോദരാ, ഞാൻ നിങ്ങൾക്കായി എന്ത് ദുആ ചെയ്യാനാണ്. താങ്കൾ ഇരുലോക നായകൻ മുഹമ്മദുർറസൂലുല്ലാഹി ﷺ യുടെ സന്നിധിയിൽ ബുഖാരി ശരീഫ് പാരായണം ചെയ്യുന്നതായി ഞാൻ ദർശിക്കുകയുണ്ടായി.

(അർവാഹേ സലാസ)
•••••••••••••••••••••••••••••••••••••••••••••

ആദരവായ റസൂലുല്ലാഹി ﷺ യെ സ്നേഹിക്കാനും പിൻപറ്റാനും അല്ലാഹു തആല നമുക്കും തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ !

ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/JDY3XPVmJtACKlCf46u6fC

11/09/2023

💌 പ്രവാചക പ്രേമികളായ ദേവ്ബന്ദി ഉലമാക്കൾ 💌

2️⃣ ഖാസിമുൽ ഉലൂം മൗലാനാ മുഹമ്മദ് ഖാസിം നാനൂത്തവി; അനുരാഗ വീഥിയിലെ മധുരിത നോവുകൾ

മൗലാനാ മുഹമ്മദ് ഖാസിം നാനൂത്തവി (റഹ്) ഹജ്ജിനായി പോയപ്പോൾ മൗലാനാ റഷീദ് അഹ്‌മദ് ഗംഗോഹി, മൗലാനാ യഅ്ഖൂബ് നാനൂത്തവി (റഹ്) ഉൾപ്പെടെയുള്ള പണ്ഡിത മഹത്തുക്കളുടെ ഒരു സംഘം കൂടെയുണ്ടായിരുന്നു. മദീന ത്വയ്യിബക്ക് തൊട്ടുമുൻപ് ബിഅ്ർ അലി എന്ന പ്രദേശത്ത് ചെറിയൊരു മലയുണ്ട്. അതിന്റെ മുകളിൽ നിന്നും മസ്ജിദുന്നബവിയുടെ മിനാരം കാണാം.

അവിടെയെത്തി മസ്ജിദുന്നബവിയുടെ മിനാരം കണ്ണിൽപ്പെട്ടയുടനെ ഹസ്രത്ത് നാനൂത്തവി (റഹ്) ഒട്ടകപ്പുറത്ത് നിന്നും ചാടിയിറങ്ങി തന്റെ ചെരുപ്പുകളഴിച്ച് ഒട്ടകപ്പുറത്ത് വെച്ച ശേഷം നഗ്നപാദനായി നടന്നു. പ്രവാചകാനുരാഗത്താൽ പ്രവാചക പ്രകീർത്തന കാവ്യങ്ങൾ പാടി അതിൽ ലയിച്ച് നഗ്നപാദനായി മുന്നോട്ട് നീങ്ങി. മദീന ത്വയ്യിബയിലെ കൂർത്ത ചരൽക്കല്ലുകൾ തറച്ച് കാലുകളിൽ രക്തം പുരണ്ടിരുന്നു.
•••••••••••••••••••••••••••••••••••••••••••••

ആദരവായ റസൂലുല്ലാഹി ﷺ യെ സ്നേഹിക്കാനും പിൻപറ്റാനും അല്ലാഹു തആല നമുക്കും തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ !

ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/JDY3XPVmJtACKlCf46u6fC

തിരുജീവിതത്തിലൂടെ... | PART - 1 | പ്രവാചകത്വം മുതൽ ത്വാഇഫ് യാത്ര വരെ | മൗലാനാ അബ്ദുശ്ശകൂർ അൽഖാസിമി 10/09/2023

_https://youtu.be/obtE-tQVySI_

▫️ *തിരുജീവിതത്തിലൂടെ...*

▪️ *ഭാഗം - 1*

🔳 *പ്രവാചകത്വം മുതൽ ത്വാഇഫ് യാത്ര വരെ*

🎙️ *മൗലാനാ അബ്ദുശ്ശകൂർ അൽ ഖാസിമി*

തിരുജീവിതത്തിലൂടെ... | PART - 1 | പ്രവാചകത്വം മുതൽ ത്വാഇഫ് യാത്ര വരെ | മൗലാനാ അബ്ദുശ്ശകൂർ അൽഖാസിമി ഏതാനം വർഷങ്ങൾക്ക് മുമ്പ് വിശുദ്ധ ഹറമിൽ നടത്തപ്പെട്ട പ്രഭാഷണം. ആദരവായ റസൂലുല്ലാഹി ﷺ യുടെ തിരുജീവിതത്തിലെ പ്രധ.....

07/09/2023

💌 പ്രവാചക പ്രേമികളായ ദേവ്ബന്ദി ഉലമാക്കൾ 💌

1️⃣ ബാനി ദാറുൽ ഉലൂം, ഹുജ്ജത്തുൽ ഇസ്‌ലാം മൗലാനാ മുഹമ്മദ് ഖാസിം നാനൂത്തവി رحمة الله عليه യുടെ സുന്നത്തിനോടുള്ള താൽപര്യം.

ബ്രിട്ടീഷ് ഭരണകൂടം സ്വാതന്ത്ര്യ സമര പോരാളികളായ പണ്ഡിതന്മാരെ പിടികൂടാൻ തുടങ്ങിയപ്പോൾ മൗലാനാ മുഹമ്മദ് ഖാസിം നാനൂത്തവിയെയും പിടികൂടാൻ ഭരണകൂടം വാറണ്ട് പുറപ്പെടുവിച്ചു. സേവകരുടെയും ബന്ധുമിത്രാദികളുടെയും ശക്തമായ പ്രേരണയാൽ മൗലാനാ ഒളിവിൽ പോയി. മൂന്ന് ദിവസത്തിന് ശേഷം ഒളിത്താവളത്തിൽ നിന്നും പുറത്തേക്ക് വന്ന മൗലാനായെ വീണ്ടും ഒളിവിൽ പോകാനായി പ്രേരിപ്പിച്ചപ്പോൾ മൗലാനാ പറഞ്ഞു: "മൂന്ന് ദിവസത്തെക്കാൾ കൂടുതൽ ഒളിവിൽ കഴിയൽ സുന്നത്തായി സ്ഥിരപ്പെട്ടിട്ടില്ല. ആദരവായ റസൂൽ ﷺ നോടുള്ള അനുരാഗത്തിലും അനുധാവനത്തിലുമല്ലാതെ ഒരു നിമിഷം പോലും ജീവിക്കുവാൻ സാധിക്കുന്നതല്ല. കാരുണ്യത്തിന്റെ തിരുദൂതർ ﷺ ഹിജ്റയുടെ സന്ദർഭത്തിൽ മൂന്ന് ദിവസം മാത്രമാണ് സൗർ ഗുഹയിൽ ഒളിവിൽ കഴിഞ്ഞത്."

(സവാനിഹേ ഖാസിമി)

ആദരവായ റസൂലുല്ലാഹി ﷺ യെ സ്നേഹിക്കാനും പിൻപറ്റാനും അല്ലാഹു തആല നമുക്കും തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ !

ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/JDY3XPVmJtACKlCf46u6fC

ദാറുൽ ഉലൂം ദേവ്ബന്ദ് സ്ഥാപിത ചരിത്രം |മൗലാനാ സയ്യിദ് അർഷദ് മദനി 13/08/2023

https://youtu.be/phbXFdwQXho

ദാറുൽ ഉലൂം ദേവ്ബന്ദിന്റെ സ്ഥാപിത ചരിത്രം

🎙️ മൗലാനാ സയ്യിദ് അർഷദ് മദനി

അസ്ഹറുൽ ഹിന്ദ് ദാറുൽ ഉലൂം ദേവ്ബന്ദ് സ്ഥാപിതമായ ചരിത്ര പശ്ചാത്തലം വിവരിക്കുകയാണ് ദാറുൽ ഉലൂമിലെ സ്വദ്റുൽ മുദരിസ്സീനും ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് അധ്യക്ഷനുമായ, അമീറുൽ ഹിന്ദ് മൗലാനാ സയ്യിദ് അർഷദ് മദനി അൽഖാസിമി حفظه اللّه

കൂടുതൽ വീഡിയോകൾക്കായി ചാനൽ _SUBSCRIBE_ 🔔 ചെയ്യുക

ദാറുൽ ഉലൂം ദേവ്ബന്ദ് സ്ഥാപിത ചരിത്രം |മൗലാനാ സയ്യിദ് അർഷദ് മദനി

Photos from Kauzariyya's post 01/08/2023
14/07/2023

യൂണീഫോം സിവിൽ കോഡിനെതിരെയുള്ള പ്രതിഷേധം രേഖപ്പെടുത്തുക

1. https://tinyurl.com/nouccisAIMPLB
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ വെബ്സൈറ്റ് ഓപ്പൺ ആകുന്നതാണ്.
2. തുടർന്ന് വെബ്സൈറ്റിൽ നിന്നും ഭാഷ തിരഞ്ഞെടുക്കുക. ശേഷം OPEN GMAIL എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
3. MAIL അയക്കാനുള്ള SEND ക്ലിക്ക് ചെയ്യുക. ഇപ്രകാരം നിങ്ങളുടെ പ്രതിഷേധം അറിയിക്കുക.

13/07/2023

بسم الله الرحمن الرحيم
السلام عليكم ورحمه الله وبركاته
إنا لله و إنا إليه راجعون

ദീനിന്റെ പരിശ്രമതിലെ ആദ്യകാല പ്രവര്‍ത്തകനും പണ്ഡിതനുമായ കോഴിക്കോട് ആലിക്കോയ മൗലവി അല്ലാഹുവിന്റെ റഹ്മത്തിലേക്ക് യാത്രയായി മയ്യത്ത് നിസ്കാരം രാവിലെ 10 മണിക്ക് (13/07/2023) മദീന മസ്ജിദിൽ വെച്ച്

എല്ലാവരും മർഹൂമിന്റെ മഗ്ഫിറത്തിനും മർഹമത്തിനും പ്രത്യേകം ദുആ ചെയ്യുകയും മറ്റുള്ളവരെ വിവരം അറിയിക്കുകയും ചെയ്യുക.

പടച്ചവൻ ഉന്നതമായ പ്രതിഫലം നൽകുമാറാകട്ടെ.

ആഖിറം നന്നാകുമാറാകട്ടെ...

ജന്നാത്തുൽ ഫിർദൗസിൽ പ്രവേശിപ്പിക്കുമാറാകട്ടെ

നാഥൻ കുടുംബത്തിലെ നഷ്ടത്തിന് ക്ഷമയും അർഹമായ പ്രതിഫലവും നൽകുമാറാകട്ടെ

12/07/2023

🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴

ഇന്നും നാളെയും മറ്റെന്നാളും മാത്രമെ ഇനി സമയമുള്ളൂ... ആകെ അയച്ചവരിൽ 1.16 % സഹോദരങ്ങൾ മാത്രമാണ്. കേരളത്തിൽ നിന്നും മെയിൽ അയച്ചിരിക്കുന്നത്. വിദ്യാസമ്പന്നത നിറഞ്ഞ് നിൽക്കുന്ന ഈ സംസ്ഥാനത്ത് നിന്നും ആളുകൾ ഇത്ര കുറഞ്ഞ് പോയതിൽ ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡിലെ പണ്ഡിതന്മാർക്ക് ദുഃഖമുണ്ട്. അതിനാൽ എല്ലാവരും സ്വന്തമായി അയക്കുകയും ബന്ധുമിത്രാദികളെയും മറ്റും അയക്കാൻ ഉണർത്തണമെന്നും അഭ്യർത്ഥക്കുന്നു.

യൂണീഫോം സിവിൽ കോഡിനെതിരെയുള്ള പ്രതിഷേധം അറിയിക്കാൻ നാം ചെയ്യേണ്ടത് ഇത്രമാത്രം:

1. https://tinyurl.com/nouccisAIMPLB
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ വെബ്സൈറ്റ് ഓപ്പൺ ആകുന്നതാണ്.
2. തുടർന്ന് വെബ്സൈറ്റിൽ നിന്നും ഭാഷ തിരഞ്ഞെടുക്കുക. ശേഷം OPEN GMAIL എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
3. MAIL അയക്കാനുള്ള SEND ബട്ടൺ ക്ലിക്ക് ചെയ്യുക.

08/07/2023

ബന്ധങ്ങൾ നന്നാക്കുക

🎙️ മൗലാനാ അബ്ദുശ്ശകൂർ അൽ ഖാസിമി

ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/K8k9Uuksc8a9XIqe8bftfQ

Want your school to be the top-listed School/college in Alappuzha?

Click here to claim your Sponsored Listing.

Videos (show all)

https://youtube.com/shorts/5afTMPSl2Ekപരമാധികാരം അല്ലാഹുവിന് മാത്രമാണ്🎙️ മൗലാനാ മുഫ്തി മുഹമ്മദ് തഖി ഉസ്മാനിതുടർന്നും പ്ര...
https://youtube.com/shorts/F7rETX4oXggബാബരി മസ്ജിദ്; വിധി നീതിപരമല്ല!🎙️ മൗലാനാ സയ്യിദ് അർഷദ് മദനി തുടർന്നും പ്രയോജനപ്രദമ...
https://youtube.com/shorts/gpRXpLT3gAEമനുഷ്യനായ പ്രവാചകൻ ﷺ🎙️ മൗലാനാ അനസ് നജ്മിഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ക്ലിക്ക് ചെയ്യുക:h...
റസൂൽ ﷺ യുടെ കാലഘട്ടം | മൗലാനാ മുഹമ്മദ് ഇസ്ഹാഖ് ഖാസിമി
https://youtube.com/shorts/nJrMdBD7Oic പുതുതലമുറ നമ്മുടെ ഉത്തരവാദിത്വമാണ്🎙️ മൗലാനാ മുഫ്തി മുഹമ്മദ് തഖി ഉസ്മാനിഗ്രൂപ്പിൽ ...
https://youtu.be/nQEQ1LOoiM0മുൻഗാമികളുടെ ചരിത്രം പഠിക്കുക🎙️ മൗലാനാ സയ്യിദ് അർഷദ് മദനിഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ക്ലിക്ക് ചെ...
https://youtube.com/shorts/f99FvtWlAdk?feature=share
ഖുർആൻ വ്യാഖ്യാനിക്കുമ്പോൾ... | മൗലാനാ മുഫ്തി ഇ.എം. സുലൈമാൻ കൗസരി
അമുസ്‌ലിംകളുമായി സ്നേഹത്തിൽ കഴിയുക.
ബന്ധങ്ങൾ നന്നാക്കുക🎙️ മൗലാനാ അബ്ദുശ്ശകൂർ അൽ ഖാസിമിഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ക്ലിക്ക് ചെയ്യുക:https://chat.whatsapp.com/K8k...
സ്വലാത്ത് അധികരിപ്പിക്കുക | മൗലാനാ സൽമാൻ ബിജ്നൂരി നഖ്ശബന്ധി
മാതാപിതാക്കളെ സ്നേഹിക്കുക🎙️ മൗലാനാ അബ്ദുശ്ശകൂർ അൽഖാസിമിഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ക്ലിക്ക് ചെയ്യുക:https://chat.whatsapp.co...

Location

Address

Alappuzha
247554