Fr Dr Rinju P Koshy, Adoor

Fr Dr Rinju P Koshy, Adoor Born in 1980, july 11....
Education : M Com, M Sc(Psychology ), M Ed, MA(sociology) BD, GST, HDC, Ph D
(216)

0.00.16 സെക്കന്റ് സമയം പോലും വില ഉള്ളതാണ് ...ലക്ഷങ്ങൾ ആണ് മറിഞ്ഞത് ...പ്രശസ്തി വളരെ കൂടുതൽ ആയി ...
23/08/2026

0.00.16 സെക്കന്റ് സമയം പോലും വില ഉള്ളതാണ് ...
ലക്ഷങ്ങൾ ആണ് മറിഞ്ഞത് ...
പ്രശസ്തി വളരെ കൂടുതൽ ആയി ...

23/08/2026
22/08/2026

ഇനിയും ഈ ഈ കഥ കേട്ടിട്ടില്ലാത്തവർക്കായി ...

കടപ്പാട് : true_souls_lover

ദ്യുതി മോൾ നമ്മുടെ ബഹു കേരളം മുഖ്യ മന്ത്രി പ്രിയപ്പെട്ട V D Satheesan sir നോട് ഒപ്പം
22/08/2026

ദ്യുതി മോൾ നമ്മുടെ ബഹു കേരളം മുഖ്യ മന്ത്രി പ്രിയപ്പെട്ട V D Satheesan sir നോട് ഒപ്പം

ദൈവം കരുണ ചെയ്തു സ്വഭവൻ പദ്ധതിയുടെ 167 മത് വീടിന്റെ കുറ്റി അടിച്ചു ....മണക്കാല കോട്ടറ പുളിവിളയിൽ ഷിർലി ജോർജ് നും കുടുംബത...
20/08/2026

ദൈവം കരുണ ചെയ്തു
സ്വഭവൻ പദ്ധതിയുടെ 167 മത്
വീടിന്റെ കുറ്റി അടിച്ചു ....

മണക്കാല കോട്ടറ പുളിവിളയിൽ ഷിർലി ജോർജ് നും കുടുംബത്തിനുമായി ....

(മൊത്തം 167 ഭവനം ...28 വീടിന്റെ പണി ഒരേ സമയത്തു പുരോഗമിക്കുന്നു ...139 വീടുകളുടെ താക്കോൽ നൽകി .. )

രണ്ടു ബെഡ്‌റൂം ഒരു ഹാൾ ഒരു ടോയ്ലറ്റ് ഒരു അടുക്കള എന്നിവ ഉൾപ്പെടുന്ന 430 sqft ഉള്ള ഈ വീടിനു 7 ലക്ഷം രൂപ മുടക്കി ആണ് നിർമ്മാണം നടത്തുന്നത് ..

ഇടം കൈചെയ്യുന്നതു വലംകൈ അറിയരുത് എന്ന് comment ഇടാൻ പോകുന്നവർ താഴെ കൊടുത്തിരിക്കുന്ന വീഡിയോ ലിങ്ക് കാണാണേ

https://youtu.be/YHBrJjShWKo

https://youtu.be/aytFgvEdjoA

നല്ലതു ചെയ്യുന്നവരെ കൂടി മടുപ്പിക്കാൻ കുറെ തൊണ്ട തൊഴിലാളികളും ( കൈകൊണ്ടു മെയ് ചൊറിഞു ഒരു വീട് ആർക്കും ഉണ്ടാക്കി കൊടുത്തിട്ടില്ല ).. അത് എടുത്തു share ചെയ്യാൻ അറുത്ത കൈയ്യിക്ക്ക്‌ ഉപ്പു തേക്കാത്ത കുറേ പിശുക്കന്മാരും

ദൈവം എല്ലാത്തിനും മറുപടി കൊടുക്കട്ടെ

ഇപ്പോൾ നിർമ്മാണത്തിൽ ഇരിക്കുന്ന വീടുകൾ താഴെ നല്കിയിരിക്കുന്ന സ്ഥലങ്ങളിലാണ്

1. ⁠കളത്തട്ട് -രാജൻ
2. ⁠നിലമേൽ - മോനച്ചൻ
3. തുമ്പമൺ
4. ⁠പാണ്ടിത്തിട്ട - ഉഷ
5. തുവയൂർ - അമ്പിളി ⁠
6. കോന്നി - സോബി
7. റാന്നി - കുമാരി
8. പാകിസ്താൻമുക്ക് - രാജി
9. ⁠പനമ്പറ്റ -ഓമന
10. ⁠മാവേലിക്കര - ദീനാമ്മ
11. ⁠കോന്നി - അമാനിക
12. ⁠നിലയ്ക്കമോൾ - ലത
13. ⁠അറുകാലിക്കൽ - അമ്പിളി
14. ⁠ഏനാത്ത് - സന്തോഷ് ഭവൻ - സുനിത
15. ⁠⁠ഏഴംകുളം - ശിവന്യ
16. ⁠മണക്കാല - പുനിതം
17. ⁠ചേകം - സുഭാഷ്
18. ⁠പുത്തൻചന്ത ( പെരിങ്ങനാട് ) - ഷീബ
19. ⁠ആനമുക്കു - അനിൽകുമാർ
20. ⁠വെള്ളകുളങ്ങര - മാലതി
21. ⁠⁠മണ്ണടി - ലിസി
22. നിലമേൽ - സ്വപ്ന
23. ⁠വടക്കുപുറം - ജയൻ
24. ⁠തുമ്പമൺ - രമേശൻ
25. ⁠വയല - ലിജ
26. ⁠ചൂരക്കോട് - ജോസഫ്
27. ⁠എള്ളുംവിള - ഭവാനി
28. ⁠കോട്ടറ - ഷിർലി


ദൈവത്തിന് സ്തുതി

സുമനസുകൾ സഹായിച്ചാൽ നിരവധി അപേക്ഷകൾ ഇനിയും ഉണ്ട് ... ദൈവം വഴി തുറക്കും

കൂടുതൽ വിവരങ്ങൾ നിങ്ങൾ അറിയുവാൻ ആഗ്രഹിക്കുന്നു എങ്കിൽ

Wa.me/+919496321455

20/08/2026

പരിശുദ്ധ മാതാവിനോടുള്ള മധ്യസ്ഥത ഹൂത്തോമോ ...വന്ദ്യ ഗീവർഗ്ഗീസ് കണിയാന്താറ അച്ചൻ ചൊല്ലുന്നു

തൃപ്പൂണിത്തുറ അത്തം ഘോഷയാത്രയിൽ ജനശ്രദ്ധയാകർഷിച്ച പ്രധാന കാഴ്ചകളിലൊന്നായിരുന്നു  #പാഞ്ചാലി_വസ്ത്രാക്ഷേപം നിശ്ചലദൃശ്യത്തി...
19/08/2026

തൃപ്പൂണിത്തുറ അത്തം ഘോഷയാത്രയിൽ ജനശ്രദ്ധയാകർഷിച്ച പ്രധാന കാഴ്ചകളിലൊന്നായിരുന്നു #പാഞ്ചാലി_വസ്ത്രാക്ഷേപം നിശ്ചലദൃശ്യത്തിൽ
ആകാശത്ത് ഒരു താങ്ങുമില്ലാതെ നിൽക്കുന്ന കൃഷ്ണരൂപം പാഞ്ചാലിക്കു സാരി നൽകുന്ന രീതിയിൽ അന്തരീക്ഷത്തിൽ ഉയർന്നു നിൽക്കുന്ന കൃഷ്ണ‌ൻ കാഴ്ചക്കാരിൽ വലിയ അദ്‌ഭുതവും കൗതുകവും സൃഷ്‌ടിച്ചു.

ഐരേറ്റിൽ ബ്രദേഴ്സ് -തൃപ്പൂണിത്തുറ ,ഈ നിശ്ചല ദൃശ്യത്തിനായിരുന്നു ഇത്തവണ #ഒന്നാം_സമ്മാനം.

വായുവിൽ നിലയുറപ്പിച്ച നിശ്ചലദൃശ്യത്തിനു പിന്നിലെ രഹസ്യവും നിർമാണ രീതിയും വെളിപ്പെടുത്തുകയാണ് അതിന് പിന്നിൽ പ്രവർത്തിച്ച വെൽഡിങ് വർഷോപ് ഉടമ ദിനേശ് കുമാർ.

ലോറിയുടെ പ്ലാറ്റ്ഫോമിൽ നിന്ന് ആദ്യം 3 ഇഞ്ച് വീതിയും 1.5 ഇഞ്ച് കനവുമുള്ള 2 ഇരുമ്പ് ട്യൂബുകൾ മുകളിലേക്ക് ഉയർത്തി വെൽഡ് ചെയ്‌തു.

ഇവിടെ നിന്നു കൈയുടെ ആകൃതിയിൽ കമ്പി വളച്ചെടുത്തു.

ഷോൾഡറിന്റെ ഭാഗത്തു നിന്നു താഴേക്ക് കാലു കൾ വരെ ഒരിഞ്ചിൻ്റെ 2 സ്ക്വയർ ട്യൂബുകൾ വീണ്ടും വെൽഡ് ചെയ്ത്‌ത്‌ ബന്ധിപ്പിച്ചു.

ഒരു വ്യക്തിക്കു തുണി തയ്ക്കാൻ അളവെടുക്കുന്നത് പോലെ കൃഷ്ണനായി വേഷമിട്ട നിഖിൽ സത്യനെന്ന കലാകാരനെ നിർത്തി കൃത്യമായി അളവെടുത്താണ് പ്ലേറ്റ് കട്ട് ചെയ്‌ത്‌ വെൽഡിങ് പൂർത്തിയാക്കിയത്.

ഇരുമ്പ് നിർമിതികൾ മുഴുവനായി സാരിയും മറ്റ് വസ്ത്രങ്ങളും ഉപയോഗിച്ച് മറച്ചതോടെ വായുവിൽ നിൽക്കുന്ന കൃഷ്‌ണൻ മാത്രമായി കാഴ്ചക്കാരുടെ കണ്ണിൽ പതിഞ്ഞു.

60 കിലോഗ്രാം മാത്രമുള്ള നിഖിലിനെ വായുവിൽ നിർത്തുന്നതിന് മുൻപ് സുരക്ഷാ പരിശോധനകളും നടത്തി.

ഒന്നിലധികം ആളുകൾ ഇതിൽ തൂങ്ങി നോക്കിയും, വാഹനം ഓടിച്ചും നിർത്തിയും കുലുക്കം പരിശോധിച്ചും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് കലാകാരനെ ഇതിലേക്ക് കയറ്റിയത്.

മുൻപും സമാന രീതിയിൽ അമ്പരപ്പിക്കുന്ന നിശ്ചലദൃശ്യങ്ങൾ ഇവർ നിർമിച്ചിട്ടുണ്ട്.

കണ്ണൻ പണ്ടാത്തിൽ, സിബിൽ ജോബ്, ആർ. ശബരിനാഥ്, സുദേവ് വി. അനിൽകുമാർ, കെ.എസ്. പ്രണവ് തുടങ്ങിയവരാണ് നിശ്ചലദൃശ്യത്തിൽ അഭിനയിച്ചത്.

ടി.അരുൺ, അജയ് കൃഷ്‌ണൻ, അശ്വൻ ഭാസി, സിൽബിൻ ജോബ്, അജയ് രഘു, യദു ജയപ്രകാശ്, ഗൗതം കൃഷ്‌ണ, ബാബു പുളിമൂട്ടിൽ തുടങ്ങിയവരായിരുന്നു പിന്നണിയിൽ.

വാർത്ത കടപ്പാട് : മലയാള മനോരമ

Address

Adoor

Website

Alerts

Be the first to know and let us send you an email when Fr Dr Rinju P Koshy, Adoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Fr Dr Rinju P Koshy, Adoor:

Shortcuts

Share