03/10/2026
പ്രിയ സുഹൃത്തുക്കളേ
നമ്മുടെ കെസിഎ യുടെ പ്രിയ കുടുംബാംഗവും കെസിഎ യുടെ വൈസ് പ്രസിഡന്റ് ഷെറിന്റെ ഭർത്താവുമായ
വിനു പോൾ(37) അൽപസമയം മുൻപ് നമ്മിൽ നിന്ന് വിടവാങ്ങിയ വിവരം വ്യസനപൂർവ്വം എല്ലാ അംഗങ്ങളെയും അറിയിക്കുന്നു.
നാട്ടിൽ ചികിത്സയിലിരിക്കെ ആണ് വിനു നമ്മിൽ നിന്നും യാത്ര പറഞ്ഞു പോയത്.
പ്രിയതമന്റെ അപ്രതീക്ഷിത വിയോഗത്തിൽ മനം തകർന്നിരിക്കുന്ന ഷെറിനും പിതാവിന്റെ വേർപാട് ഉൾക്കൊള്ളാനാവാതെയിരിക്കുന്ന നഥാൻ യൊഹാൻ , ഇഹാൻ ഒപ്പം അവരുടെ മറ്റു കുടുംബാംഗങ്ങൾ, പ്രിയപ്പെട്ടവർ സുഹൃത്തുക്കൾ, എല്ലാവരുടെയും സങ്കടത്തിൽ കെസിഎ കുടുംബവും പങ്കുചേരുന്നതോടൊപ്പം, ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനങ്ങൾ അറിയിക്കുന്നു.
ഈ ദുഃഖഘട്ടം താങ്ങാനുള്ള ശക്തിയും ധൈര്യവും ദൈവം ഷെറിനും മക്കൾക്കും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
സ്നേഹനിധിയായ ആ വിനുവിന്റെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട്,
ആദരാഞ്ജലികളോടെ,🌹
കേരള കൾച്ചറൽ അസോസിയേഷൻ,
സ്റ്റോക്ക് ഓൺ ട്രെന്റ്.