SAP Partner -Masterclass Training Solutions -Johny Joseph

SAP Partner -Masterclass Training Solutions -Johny Joseph

Share

SAP TRAINING AND CERTIFICATION PROVIDER

10/10/2023

SAP Training at Masterclass Training Solutions @ Karama, Dubai.

16/07/2023

വിഭോ ഭവചിത്തം
===============
രചന : ജോണി മേനപ്പാട്ട്
======================
ഞാൻകൊതിക്കുന്നതല്ല
നീ വിധിക്കുന്നതെന്ന
നഗ്നമാം സത്യമെന്നേ
ഞാൻ അറിഞ്ഞിരിക്കുന്നു
നിന്റെ ഇച്ഛകൾക്കൊപ്പം
എന്റെ ചെയ്തികൾ
കോർത്തു നന്മതൻ
പൂമാലയെ നിന്റെ
കണ്ഠത്തിൽ ചാർത്താൻ എന്നെനീഒരുക്കണേ..
നിത്യവും വന്നുചേരും
അപ്രിയകാര്യങ്ങളെ
ഓർക്കാതങ്ങെത്തുന്നൊരാ
കഷ്ടങ്ങൾ നഷ്ടങ്ങളെ
താങ്ങുവാൻ സഹിക്കുവാൻ
ശക്തിനൽകിടൂ വിഭോ
നീതന്നെ തുടക്കവും
നീതന്നേ ഒടുക്കവും
നീതന്നെ ആശ്രയവും
നീതന്നെ പരം പൊരുൾ
******

11/06/2023

ഞങ്ങൾ "മാനമുള്ള ആനകൾ "
======≠====================
രചന : ജോണി മേനപ്പാട്ട്
======================
അരിക്കൊമ്പൻ
ആകും മുമ്പ്
ഞാൻ വെറും
കൊമ്പനാന ആയിരുന്നു...
അരി തിന്നു ഞാൻ
അരിക്കൊമ്പനായി..
ചെയ്യാത്ത കുറ്റങ്ങൾ
അടിച്ചേൽപ്പിച്ചു
നിങ്ങൾ മനുഷ്യരെന്നെ
കൊലകൊമ്പനാക്കി
മയക്കുമരുന്ന് മാറിമാറി
കുത്തിക്കയറ്റി
നിങ്ങളെന്നെ
കൊല്ലാക്കൊല ചെയ്തു
നടുനീളെ ഓടിച്ചെന്നെ
കാടുനീളെ ഓടിച്ചു
നാണമില്ലാ മനുഷ്യർ
നിങ്ങൾ ക്രൂരമായി മർദ്ദിച്ചു
കുങ്കിയെവിട്ടു കുത്തിച്ചു
എന്നെ ഓടിച്ചിട്ട്‌ വെടി വെച്ചു
മനുഷ്യന്റെ വീട് റോഡിനായി നശിപ്പിച്ചപോലെ
എന്റെ വീടായ കാട്
നിങ്ങൾ വെട്ടിപ്പിടിച്ചു
എന്നെ പുറത്താക്കി
ഒന്നോർക്കുക ഞാനും
എന്റെ കൂട്ടരും മനസ്സറിഞ്ഞു
നാട്ടിൽ ഇറങ്ങിയാൽ
നിങ്ങളെ ചവിട്ടിക്കൂട്ടാൻ
ഞങ്ങൾക്കാകും
പക്ഷേ ഒരു പരിധിവിട്ടു
തരം താഴാൻ
ഞങ്ങളുടെ പേര്
"മനുഷ്യർ" എന്നല്ല
ഞങ്ങൾ മാന്യമായി
ജീവിക്കുന്ന
"ആനകൾ " ആണ്.
================

10/05/2023

ഈ ജന്മത്തിലെ ഓരോ അനുഭവങ്ങളും വിധിയുടെ വിളയാട്ടമല്ല
കർമ്മഫലങ്ങളാണ്. സുഖദുഃഖങ്ങൾ ഇവിടെത്തന്നെ.എല്ലാം മാറ്റമില്ലാത്ത അലിഖിത സത്യങ്ങൾ!

04/05/2023

04/05/2023
11/04/2023

ഒരുപാട് തെറ്റുകൾക്കിടയിൽ ഒരുചെറുശെരി വീണ്ടും ജീവിക്കാനുൾപ്രേരണ നൽകുമ്പോൾ പുത്തനുണർവ്വോടെ മുന്നോട്ട്!! അല്ലേ?

12/03/2023

ഇനിയും കത്തിയാൽ ഇനിയും ചിരിക്കുന്ന
ഇനിയും പുകഞ്ഞാൽ ഇനിയും രസിക്കുന്ന മരങ്ങോടൻമാർ മരുവുന്ന ലോകം
കൊച്ചി നീ കേഴുക 😭😭

21/02/2023

Rachana: ജോണി മേനപ്പാട്ട്
💕💕💕💕💕💕💕💕💕💕

🌹🌹🌹🌹🌹🌹🌹🌹
ഞാനിന്നിവിടെ
നിങ്ങളിന്നവിടെ
അവരെല്ലാം അവിടെ
നാളെ നാം എവിടെ
എനിക്കറിയില്ല
നിനക്കറിയില്ല
ഇവർക്കുമറിയില്ല
ആർക്കുമറിയില്ല
അറിയില്ലയെങ്കിൽ
അറിയാത്തവയെചൊല്ലി
ആധി വേണമോ?
🌹🌹🌹🌹🌹🌹🌹🌹🌹🌹

24/10/2022

On this Auspicious Festival of Lights, May The Glow of Joy, Prosperity & Happiness Illuminate Your Days In the Year Ahead. Happy Diwali! 🪔 🪔

Warm Regards
J***y Joseph

Want your school to be the top-listed School/college in Dubai?

Click here to claim your Sponsored Listing.

Location

Category

Telephone

Address

Al Karama, Ansar Gallary Complex, Unique World Business Centre, UAE
Dubai
87556