
AMLP School Alanallur
അലനല്ലൂരിലെ വിദ്യാലയ മുത്തശ്ശി
സ്ഥാപിതം: 1906
Operating as usual


നാളെ കാലത്ത് 10.30 ന്
എല്ലാവരേയും
ക്ഷണിക്കുന്നു

2023 - 24 വർഷത്തിലും
സമഗ്ര ശിക്ഷ കേരളയുടെ
നൂതനാശയ പ്രവർത്തനങ്ങൾ
സംഘടിപ്പിച്ചതിനുള്ള
"ഇന്നവേറ്റീവ് സ്കൂൾ - LP തലം"
സമ്മാനം
നമ്മുടെ വിദ്യാലയത്തിനു
ലഭിച്ചതിലുള്ള സന്തോഷം
അറിയിക്കട്ടെ.
2022- 23 വർഷത്തിൽ
പാലക്കാട് ജില്ലയിൽ
നാം തന്നെയായിരുന്നു ഒന്നാം സ്ഥാനക്കാർ .
നമ്മുടെ വിദ്യാലയത്തിലെത്തുന്ന
സാധാരണക്കാരൻ്റെ മക്കളെ
വേറിട്ട അക്കാദമിക് പ്രവർത്തനങ്ങളിലൂടെ
മികച്ച വിദ്യാർത്ഥികളാക്കി മാറ്റാൻ
നാം നടത്തുന്ന
ശ്രമങ്ങൾക്ക്
ഈ സമ്മാനങ്ങൾ
പ്രോത്സാഹനമാവും......
പ്രവർത്തനങ്ങൾക്ക്
നേതൃത്വം നൽകുന്ന അധ്യാപിക / അധ്യാപകർ ,
മികച്ച പിന്തുണ നൽകുന്ന
അധ്യാപക രക്ഷാകർത്തൃ സമിതി ,
അലനല്ലൂർ എജുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ,
രക്ഷിതാക്കൾ , നാട്ടുകാർ
എന്നിവർക്ക് ഈ സമ്മാനം
സമർപ്പിക്കുന്നു.
ഇന്നലെ മണ്ണാർക്കാട് നടന്ന
ഉപജില്ലാ പ്രധാനാദ്ധ്യാപക യോഗത്തിൽ വച്ച്
ബഹു ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ
ശ്രീ. അബൂബക്കറിൽ നിന്ന്
പ്രധാനാദ്ധ്യാപകൻ
ശ്രീ. കെ.എ. സുദർശനകുമാർ
ഉപഹാരം ഏറ്റുവാങ്ങി.
BPO മാരായ മുഹമ്മദാലി മാസ്റ്റർ , ഭക്തഗിരീഷ് , HM ഫോറം നേതാക്കളായ
എ.ആർ. രവിശങ്കർ , SR ഹബീബുള്ള
തുടങ്ങിയവർ പങ്കെടുത്തു.

പുതിയ അധ്യയന വർഷത്തിൻ്റെ തുടക്കത്തിൽ
സർക്കാർ നിർദ്ദേശപ്രകാരം
സ്കൂൾ ജാഗ്രതാ സമിതി
യോഗം ചേർന്നു.
പി.ടി.എ പ്രസിഡൻ്റ് ഷംസുദ്ദീൻ തിരുവാലപ്പറ്റ അദ്ധ്യക്ഷനായി.
അലനല്ലൂർ എജുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ശ്രീ. കെ. തങ്കച്ചൻ , സെക്രട്ടറി ശ്രീ. പി. മുസ്തഫ , MPTA പ്രസിഡൻ് ദിവ്യ രാധാകൃഷ്ണൻ , അധ്യാപകർ , PTA നിർവ്വാഹക സമിതി അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
അത്യാവശ്യം വേണ്ട ഭൗതിക സൗകര്യങ്ങൾ, കളിയുപകരണങ്ങൾ ഉച്ചഭക്ഷണ പദ്ധതി തുടങ്ങിയ വിഷയങ്ങളും
പ്രവേശനോത്സവം ഉൾപ്പെടെയുള്ള
കാര്യങ്ങളും വിശദമായി ചർച്ച ചെയ്ത്
പരിപാടികൾ ആസൂത്രണം ചെയ്തു.
പ്രധാനാധ്യാപകൻ കെ.എ. സുദർശനകുമാർ പ്രവർത്തന പദ്ധതി അവതരിപ്പിച്ചു.
പി.വി. ജയ പ്രകാശ് സ്വാഗതവും
അനീസ പുല്ലോടൻ നന്ദിയും പറഞ്ഞു.
അലനല്ലൂർഎജ്യൂക്കേഷണൽആൻഡ്ചാരിറ്റബിൾസൊസൈറ്റി
AMLP SCHOOL
ALANALLUR
………………………………..
അറിയിപ്പ്
………………………………..
1 മുതൽ 4 വരെ ക്ലാസ്സുകളിലെ
കുട്ടികൾക്കുള്ള
ലഭ്യമായയൂണിഫോം തുണികളും
പാഠപുസ്തകങ്ങളും
മേയ് 27 തിങ്കൾ
കാലത്ത് 11 മണിമുതൽ
ഉച്ചയ്ക്ക് 1 മണിവരെ
വിതരണംചെയ്യുന്നതാണ്.
കൈപ്പറ്റാൻവിദ്യാലയത്തിൽ
എത്തണമെന്ന്
അഭ്യർത്ഥിക്കുന്നു.
സ്നേഹാദരപൂർവ്വം
സുദർശനകുമാർ കെ.എ
ഹെഡ്മാസ്റ്റർ

ചെറിയ മാറ്റങ്ങൾ .....
ഒരുക്കങ്ങൾ ....
പുതിയ അധ്യയന വർഷത്തിനു സ്വാഗതം .

വേഗമാവട്ടെ....

ധ്രുവ് കിഷോർ ദാസ്
അച്ഛൻ Sunil Das N Alanallur
നോടൊപ്പം
വിദ്യാലയത്തിലെത്തി
എൽ.കെ.ജിയിൽ
പ്രവേശനം നേടി
പുസ്തകങ്ങളുമായി
മടങ്ങി ....
💖


മലയാള മധുരം
തുടരുന്നു.
ഒന്നാം ക്ലാസ്സുകാരൻ ഇബ്രാഹിം ബാദുഷ ...

സഫ ഷെറിൻ
ഒന്നാം ക്ലാസ്സിൽ ചേർന്ന്
മിടുക്കിയായി
പുസ്തകവും വാങ്ങി മടങ്ങി .....

ഏറ്റവും മികച്ച വായന നിങ്ങൾക്കു മുമ്പിൽ അവതരിപ്പിക്കാനല്ല .
മധുര മലയാളം
എങ്ങനെയാണ്
ഒന്നാം ക്ലാസ്സുകാരെ
വായനയുടെയും
എഴുത്തിൻ്റെയും
വിസ്മയ ലോകത്ത്
വേനലവധിക്കാലത്തും
പിടിച്ചിരുത്തിയത് എന്ന് ബോധ്യപ്പെടുത്താൻ മാത്രം...
കുട്ടി വായന കേൾക്കൂ.

Continuous.... 💖

രണ്ടാം ക്ലാസ്സുകാർ .....
മലയാള മധുരം .

രണ്ടാം ക്ലാസ്സിലെ
അമർ രഹസ്
വേറെ ലവലാണ് ...

രണ്ടാം ക്ലാസ്സിലെ
അനുശ്രീകയും , സമീക്ഷ ദാസും
എഴുതിയത്.

ഞങ്ങളൊക്കെ
" മാപ്പിള സ്കൂളിൽ "
ഉണ്ടാവും.
നിങ്ങളോ ?

USS പരീക്ഷയിൽ ഗിഫ്റ്റഡ് ചൈൽഡ് ആയി വിജയിച്ച പൂർവ്വ വിദ്യാർത്ഥി അഭിയെയും
വിജയം നേടിയ മുഹമ്മദ് ഷയാനെയും
വീട്ടിൽ ചെന്ന് അനുമോദനം അറിയിച്ചു.
MPTA പ്രസിഡൻറ് ദിവ്യ രാധാകൃഷ്ണനും
സംഘത്തിലുണ്ടായിരുന്നു.

ഈ വർഷം LSS നേടിയ
റിദ. കെ. മുഹമ്മദ് അമീൻ,
ഹംദ ഫാത്തിമ കെ.
എന്നിവരുടെ വീടുകൾ സന്ദർശിച്ചു.
കുട്ടികളെ നേരിൽ കണ്ട് അഭിനന്ദിച്ചു.
PTA പ്രസിഡൻ്റ് ഷംസുദീൻ' ടി, വൈസ് പ്രസിഡൻറ് മൻസൂർ ടി.കെ എന്നിവർ കുട്ടികൾക്കു സമ്മാനങ്ങൾ വാങ്ങി നൽകിയിരുന്നു.
എക്സി. കമ്മറ്റി അംഗം സദക്കത്തുള്ള
അധ്യാപകരോടൊപ്പം ഉണ്ടായിരുന്നു.
അഭിനന്ദനങ്ങൾ മക്കളേ ...
Videos (show all)
Contact the school
Website
Opening Hours
Monday | 09:30 - 17:00 |
Tuesday | 09:30 - 17:00 |
Wednesday | 09:30 - 17:00 |
Thursday | 09:30 - 17:00 |
Friday | 09:00 - 17:00 |
Saturday | 10:00 - 16:00 |