Faizal Bin Khasim Nuchiyad

Faizal Bin Khasim Nuchiyad

എന്റെ കൊച്ചു സ്വപ്നങ്ങൾ,അറിവുകൾ എല്ല

Operating as usual

14/05/2023
16/04/2023

അത്ഭുതം തോന്നി വായിച്ചപ്പോൾ....
അത്ഭുതകരമായ ഈ സത്യത്തെപ്പറ്റി ചിന്തിക്കുക
ശരീരം ചോദിക്കുന്ന ചോദ്യങ്ങൾ.
മഹാത്ഭുതമല്ലേ നമ്മുടെ ശരീരം.?
തലച്ചോർ.
490 കിലോമീറ്റർ നീളമുള്ള രക്തക്കുഴലുകൾ.!
1 മസ്തിഷിക സെല്ലിൽ എൻസൈക്ലോപീഡിയ
ബ്രിട്ടാനിക്കയുടെ 5 ഇരട്ടി
വിവരങ്ങൾ ശേഖരിക്കാം.!
ബ്രെയ്നിന്റെ നിർദേശങ്ങൾ
170 മൈൽ വേഗത്തിൽ നാഡി കോശങ്ങളിലൂടെ കുതിക്കുന്നു.!
എക്സ്പ്രസ് ഹൈവേയിലെ വാഹന സഞ്ചാരത്തേകൾ അതിവേഗം.!
ഒരു സെക്കന്റിൽ "1 ലക്ഷം" സന്ദേശങ്ങൾ.!
ശ്വാസം, രക്ത പ്രവാഹം,
വിശപ്പ്, ദാഹം,
അംഗചലനങ്ങൾ,
കൺ പോളകളുടെ അനക്കം
പോലും തലച്ചോർ നിയന്ത്രിക്കുന്നു.!
നമ്മുടെ മസ്തിഷ്കം
25 വാട്സ് വൈദ്യുതി ഉത്പാദിപ്പിക്കുന്നു.!
ഒരു ബൾബിന്
പ്രകാശിക്കാനുള്ള പവർ.!
ഭാരം 1.3 കിലോഗ്രാം മാത്രം. !
വ്യാപ്തി
14 cm x 16 cm x 9 cm
മാത്രവും!
ഇതൊക്കെ നൽകിയവനേക്കാൾ നമ്മെ സ്നേഹിക്കുന്ന മറ്റാരെങ്കിലുമുണ്ടോ?
ഹൃദയം
1 മിനുട്ടിൽ 70 തവണ മിടിക്കുന്നു.!
അപ്പോൾ ഒരു ദിനം 1 ലക്ഷം തവണ.!
ഇത് മാതാവിന്റെ ഗർഭഗ്രഹം മുതൽ മിടിച്ചു കൊണ്ടേയിരിക്കുന്നു!
ഈ മിടിപ്പ് വഴി ശരീരത്തിലെ 75 ട്രില്യന്‍ കോശങ്ങളിലേക്കും ഹൃദയം, രക്തം പമ്പ് ചെയ്തു കൊണ്ടേയിരിക്കുന്നു.!
60 വയസ്സ് വരെ ഒരു വ്യക്തിക്ക് ജീവിക്കാൻ ഏകദേശം 10,000 ഓയില്‍ ടാങ്കറുകളിൽ വഹിക്കപ്പെടുന്ന രക്തം വേണം.!
#⃣ആരാണ് ഇതിന്റെ ഉടമസ്ഥൻ?
#⃣അവനോട് നമുക്ക് കടപ്പാടില്ലെ?
രക്തക്കുഴലുകൾ
ഒരു മനുഷ്യന്റെ ശരീരത്തിലെ രക്തക്കുഴലുകളുടെ നീളം
96560 കിലോമീറ്റർ.!
ഭൂമിയുടെ ചുറ്റളവ്
40075 കിലോമീറ്റർ.!
അഥവാ ഒരൊറ്റ മനുഷ്യ
ശരീരത്തിലെ രക്തക്കുഴലുകൾക്ക് തന്നെ ഭൂമിയെക്കാൾ രണ്ടിരട്ടി വലിപ്പമുണ്ട്.!
എങ്കിൽ 700 കോടി മനുഷ്യരുടെ രക്ത സഞ്ചാര പാത ഒരുക്കിയവൻ എത്ര ഉന്നതൻ?
ശ്വാസ കോശം
രക്തക്കുഴലുകളിൽ
ഓക്സിജൻ എത്തിക്കലാണ് ധർമ്മം.!
കാഴ്ചയിൽ ഏതാനും
സെന്റീമീറ്റർ മാത്രം.!
എന്നാൽ
ശ്വാസ കോശം തുറന്നാൽ ഒരു ടെന്നീസ് കോർട്ടിന്റെ വ്യാപ്തി.!
ആരാണിത് ചിട്ടപ്പെടുത്തിയത്?
ഒരു മൊട്ടു സൂചി പോലും സ്വയംഭൂ അല്ലെങ്കിൽ ഇതെല്ലാം ആകസ്മികമാണോ.?
കിഡ്നി
രക്തക്കുഴലുകളിൽ മാലിന്യം എത്തുന്നത് തടയുന്നു.
എല്ലാ ദിവസവും 180 ലിറ്റർ രക്തം അരിച്ചെടുക്കുന്നു.
ആമാശയം
ദഹന പ്രക്രിയയാണ് ജോലി.!
ദഹനത്തെ സഹായിക്കാൻ
അതി ശക്ത സംഹാരശേഷിയുള്ള ഹൈഡ്രോ ക്ലോറിക്ക്
ആസിഡുകൾ ഇവിടെ ധാരാളം.!
ഈ ആസിഡുകൾക്ക്
ഒരു ബ്ലേഡിനെ പോലും
നശിപ്പിക്കാൻ കഴിയും.!
എന്നാൽ ആമാശയം ഇതിൽ
നിന്നും സംരക്ഷിക്കപ്പെടുന്നു.!?
കാരണം ഒരോ മൂന്ന് ദിവസത്തിലും ഒരു പ്രത്യേക പാട പുതുതായി നിർമിക്കപ്പെട്ട് കൊണ്ടിരിക്കുന്നു.!
ഒരു വ്യക്തിക്ക് തന്നെ അയാളുടെ ആയുസ്സിൽ എത്ര പാടകൾ പണിയണം.!
കോടിക്കണക്കിന് മനുഷ്യർക്ക് ഓരോ ദിവസവും ഇത് ചെയ്ത് കൊടുക്കുന്ന
ആ സംരക്ഷകൻ പോരേ നമുക്ക്?
ഡി.എൻ.എ
ഏറ്റവും വലിയ വിവര ശേഖരണി.!
മനുഷ്യ ശരീരത്തിൽ കോടിക്കണക്കിന് കോശങ്ങൾ.!
ഓരോ കോശത്തിലും
ഒരു ഡി.എൻ.എ.!
ഒരോ ഡി.എൻ.എ യിലും
ആയിരം വോള്യം പുസ്തകങ്ങൾ.!
ഒരോ പുസ്തകത്തിലും
ഒരു ലക്ഷം പേജുകൾ.!
നഗ്ന നേത്ര ഗോചരമല്ലാത്ത ഈ ചെറു പ്രതലം ഇത്ര വിശാലമാക്കുന്നവൻ ആരാണ്?
അവനെക്കാൾ നമുക്ക് ആവശ്യങ്ങൾ നിർവ്വഹിച്ച് തരാൻ ആരുണ്ട്?
☝സുഹൃത്തെ.
താങ്കൾ ഈ ഭൂമിയിൽ
നിലനിൽക്കാൻ ഒരോ നിമിഷവും
കോടിക്കണക്കിന് രാസപ്രവർത്തനങ്ങൾ താങ്കളുടെ ശരീരത്തിൽ നടന്ന് കൊണ്ടിരിക്കുന്നു.!
ഇതിന്റെ എല്ലാം ഉടമസ്ഥൻ ആരാണ്?❓
ആ സ്രഷ്ടാവിനു പറയുന്ന പേരാണ്. ദൈവം.
■അവനു തുല്യനായി ആരുമില്ല,
■അറിവിനും കഴിവിനും പരിധിയുമില്ല,
■ഉറക്കവും മയക്കവുമില്ല,
■ജനനമില്ല, മരണമില്ല,
■പ്രതിമയും രൂപവുമില്ല,
■സൂര്യന്റെ ചന്ദ്രന്റെ അഗ്നിയുടെ ഉടമ.,..

കോപ്പി....

06/02/2023

മരണം മറക്കല്ലേ....

നാളെ പറയാമെന്ന് പറഞ്ഞ എത്രയെത്ര കാര്യങ്ങളാണ്‌ ആളുകളോടൊപ്പം ഖബറടക്കപ്പെട്ടത്‌!

പിന്നെ ഓതാമെന്ന് വിചാരിച്ച്‌ ആളുകൾ മാറ്റിവെച്ച എത്രയെത്ര സൂറത്തുകളാണ്‌ അവരുടെ മേൽ മറ്റുള്ളവർ ഓതി ഹദ്‌'യാ ചെയ്യാൻ തുടങ്ങിയത്‌!

മരിക്കാൻ പ്രായമായെന്ന് തന്നോട്‌ പറഞ്ഞിരുന്ന എത്രയെത്ര യുവാക്കളുടെ മേലിലാണ്‌ വൃദ്ധൻ മൂന്നുപിടി മണ്ണുവാരിയിട്ടത്‌!

പത്രാസ്സിൽ സഞ്ചരിക്കാൻ വാങ്ങിവെച്ച പുത്തൻ നാലു ടയറുള്ള കാറിനരികിലൂടെ എത്രയെത്ര പേരെയാണ്‌ നാലു കാലുള്ള പഴഞ്ചൻ വാഹനത്തിൽ ചുമലിലേറ്റി കൊണ്ടുപോയത്‌!

എത്രയെത്ര ആളുകൾക്കാണ്‌ വിലപിടിപ്പുള്ള ലിനന്റെ വെള്ളക്കുപ്പായത്തുണി വാങ്ങാൻ അവർ വെച്ച കാശുകൊണ്ട്‌ മൂന്നു കഷണം ആകെമൂടുന്ന വിലകുറഞ്ഞ വെള്ളത്തുണി വാങ്ങിക്കൊടുക്കപ്പെട്ടത്‌..!!

എന്നിട്ടും മനുഷ്യർ ദുനിയാവിൽ എന്നും നിൽക്കാമെന്ന പോലെയാണു ജീവിതം! ജീവിച്ചു തീർക്കുന്നത്

*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ*
*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ*
*اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ*

==========================

22/01/2023

ഒരിക്കൽ അബ്കർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു.

നമ്മുടെ കൊട്ടാരത്തിന്റെ മുന്നിൽ ഒരു വാചകം കൊത്തിവെക്കണം.

പക്ഷെ ഒരു നിബന്ധനയുണ്ട്.

അമിത സന്തോഷമുള്ള ഒരു മനുഷ്യൻ ആ വാചകം കാണുമ്പോൾ അവന്റെ മനസ്സിൽ വിഷമം വരണം.

അമിത പ്രയാസം അനുഭവിക്കുന്ന ഒരു മനുഷ്യൻ ആ വാചകം കാണുമ്പോൾ അവനു സന്തോഷവും നൽകുന്ന ഒന്നായിരിക്കണം.

നല്ല അറിവുമുള്ള ബീർബൽ ഏറെ ആലോചിച്ചതിന് ശേഷം ഇങ്ങനെ കൊത്തി വെച്ചു.

ഈ സമയവും കടന്നു പോകും.

അതേ ഈ സമയവും കടന്നു പോകും.

അമിത സന്തോഷമുള്ള ഒരാളും മതി മറക്കണ്ട.

അമിത ഭാരം നെഞ്ചിൽ പേറി നടക്കുന്നവും നിത്യ ദുഃഖിതനാവണ്ട. ഈ സമയവും കടന്നു പോകും.❤️

Want your school to be the top-listed School/college?

Videos (show all)

Website