Haindava vedic schools/

Haindava vedic schools/

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Haindava vedic schools/, School, ശ്രീദേവിഅമ്മ സുബ്രഹ്മണ്യ സ്വാമി ആശ്രമ ദേവസ്ഥാനം devasthanam, .

07/12/2019

*സനാതനധര്‍മ്മം ഒരു ലഘു പരിചയ പ്രവേശിക*
(ഭാഗം 37)

-സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി👣
✍ *'ഇല്ല ദൈവമല്ലാതൊന്നും'* എന്നതാണു സനാതനധര്‍മ്മത്തിലെ ആത്യന്തികമായ ദൈവദര്‍ശനം എന്നു പറഞ്ഞു. ഏകവുംസര്‍വ്വവും അനന്തവുമായ ദൈവത്തിനു പലനാമ രൂപങ്ങളില്‍ ആകാരം കൊളളാനാകും എന്നതിനാല്‍ ഏതുരൂപവും ഏതുനാമവും ഏതുഭാവവും ഏതു ഗുണവും ദൈവത്തിന്റേതുതന്നെ. *ഞാനും എന്റെ ഇച്ഛയും വേറെയാണെന്നു സ്ഥാപിക്കാനാകാത്തിടത്തോളം ,ദൈവവും ദൈവേച്ഛയും വേറെയാണെന്നു പറയാമെങ്കിലും, സ്ഥാപിക്കാനാവില്ല. ദൈവവും ദൈവേച്ഛയും എത്രത്തോളം വേറെയല്ലയോ അത്രത്തോളം ദൈവേച്ഛയാല്‍ ഉണ്ടായ വിശ്വപ്രപഞ്ചവും ദൈവവും വേറെയല്ല. ദൈവേച്ഛയാല്‍ ഉണ്ടായതല്ല പ്രപഞ്ചം എന്നു ഒരു വേദവും പറയുന്നില്ലല്ലോ..ദൈവേച്ഛ ദൈവത്തില്‍ നിന്നു ഭിന്നവും അന്യവും ആണെന്നു എങ്ങിനെ സമര്‍ത്ഥിക്കും..? ഈ ചോദ്യമാണ് സനാതനധര്‍മ്മ പ്രതിഷ്ഠാപകരായ ഋഷിമുനിമാര്‍ ലോകത്തിലെ മുഴുവന്‍ ദൈവമീംമാംസകരോടും ചോദിക്കുന്നത്.* ഇതിനുളള ഉത്തരം എന്റെ അറിവില്‍ ഇനിയും പറയപ്പെട്ടിട്ടില്ല.( പറയപ്പെട്ടിട്ടുണ്ടെങ്കില്‍ ആരെങ്കിലും അതു പറഞ്ഞാല്‍ ഞാനതു സാദരം സവിനയം ശ്രദ്ധിക്കുകയും മനനത്തിലൂടെ എന്നില്‍ ഉയര്‍ന്നു വരുന്ന തുടര്‍ച്ചോദ്യങ്ങള്‍ക്കു കൂടി മറുപടി ലഭിച്ചു ബോധ്യപ്പെട്ടാല്‍ ഞാന്‍ നിലപാടു തിരുത്തുകയും ചെയ്യും)

ദൈവമല്ലാതൊന്നും ഇല്ല('നീ തന്നെ സൃഷ്ടിയും\ സ്രഷ്ടാവായതും സൃഷ്ടിജാലവും\ നീയ്യല്ലോ ദൈവമേ സൃഷ്ടിക്കുളള സാമഗ്രിയായതും' എന്നു ദൈവദശകത്തില്‍ നാരായണഗുരു എഴുതിയ വരികളും ഓര്‍ക്കുക) എന്ന സനാതനധര്‍മ്മ ദര്‍ശനത്തോടു നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. സൃഷ്ടി എന്ന പിറവിയും സംഹാരം എന്ന മൃതിയുമുളള മനുഷ്യരുള്‍പ്പെട്ട ചരാചര പ്രതിഭാസങ്ങള്‍ ദൈവമാകുന്നതെങ്ങിനെ എന്നതാണ് പ്രധാന ചോദ്യം. സൃഷ്ടി സ്ഥിതി സംഹാര സ്വഭാവങ്ങളോടു കൂടിയ വിശ്വപ്രപഞ്ചം എന്തുകൊണ്ട് ഈശ്വരനായി കൂടാ? മേല്‍ ചോദ്യത്തിനു ഇങ്ങിനെ ഒരു മറുച്ചോദ്യത്തേയും നേരിടേണ്ടിവരും. *ഈ മറുച്ചോദ്യത്തിനു ഇന്ത്യയില്‍ ശ്രീശങ്കരാചാര്യരും ഇന്ത്യക്കു പുറത്തു ജൂത ക്രൈസ്തവ ഇസ്ലാമിക മതപണ്ഡിതരും നല്‍കിയിട്ടുളള മറുപടിയുടെ രത്നച്ചുരുക്കം ഇത്രയുമാണ്; 'ദൈവം ജനിക്കുകയോ മരിക്കുകയോ ഇല്ല; സൃഷ്ടികള്‍ക്കെല്ലാം ജനനവും മരണവും അഥവാ ഉല്പത്തി വിനാശങ്ങളുണ്ട്. അതിനാല്‍ ഉല്പത്തിവിനാശങ്ങളുളളത് ദൈവമല്ല'* പക്ഷേ ഉല്പത്തിയോ വിനാശമോ ഇല്ലാത്ത ദൈവം അനന്തമായി നിലനില്‍ക്കുന്നു എന്നും ഇവരൊക്കെ പറയും. അതില്‍ നിന്നും നമ്മള്‍ക്കു മനസ്സിലാക്കാനാകുന്നത് 'അഴിവും ഒഴിവും ഇല്ലാതെ എപ്പോഴും നിലനില്‍ക്കുന്ന പരമാര്‍ത്ഥസത്തയാണ് ദൈവം(ever existing ultimate truth ,without destruction& intervel is God) എന്നാണ്. അത്തരമൊരു പരമസത്ത എവിടെ എങ്ങിനെ നിലനില്‍ക്കുന്നു എന്നു നാം മനസ്സിലാക്കുകയും അനുഭവിക്കുകയും ചെയ്യും? ഈ ചോദ്യത്തിന് ഉത്തരം തേടുന്ന ഏതൊരു സത്യാന്വേഷകനും 'സൃഷ്ടി' എന്ന നിലയില്‍ ദൈവമീംമാംസകര്‍ തരം താഴ്ത്തികണ്ട വിശ്വപ്രപഞ്ചത്തിലേക്കു തന്നെ വീണ്ടും ദൃഷ്ടി തിരിക്കേണ്ടിവരും. പ്രപഞ്ചം എന്ന ദൃഷ്ടാന്തത്തിലൂടെ അല്ലാതെ -ഭഗവദ് ഗീതാശൈലിയില്‍ 'വിഭൂതി' എന്നും ബൈബിളിന്റെ ശൈലിയില്‍ 'മാംസമായി തീര്‍ന്ന വചനം' എന്നും ഖുര്‍ആനിന്റെ ശൈലിയില്‍ ആയത്തെന്നും വിളിക്കപ്പെടുന്ന വിശ്വപ്രകൃതിയിലൂടെ അല്ലാതെ- അഴിവൊഴിവില്ലാത്ത ഈശ്വരന്റെ അസ്തിത്വം അനുഭവിക്കാനും അറിയാനും അന്വേഷിക്കാനും കണ്ടെത്താനുമാവില്ലെന്നു മനസ്സിലാക്കേണ്ടി വരും. ഇതുമായി ചേര്‍ത്തു പര്യാലോചിക്കാവുന്ന ചില നിരീക്ഷണങ്ങള്‍ സ്റ്റീഫന്‍ ഹോക്കിങ്സ് എന്ന സായന്‍സിക പ്രതിഭ പറഞ്ഞു വെച്ചിട്ടുണ്ട്. സ്റ്റീഫന്‍ ഹോക്കിങ്സ് പറയുന്നു; *''എല്ലാ പ്രകൃതിനിയമങ്ങളുടേയും സംഹിത എന്നുവേണമെങ്കില്‍ ദൈവത്തെ നിര്‍വചിക്കാം. പക്ഷേ മതവിശ്വാസികളായവര്‍ക്കു വേണ്ടത് മനുഷ്യനെപ്പോലെയുളള , ആത്മബന്ധുത സ്ഥാപിക്കാനാകുന്ന തരത്തിലുളള ഒരുതരം ദൈവരൂപമാണ്. പ്രപഞ്ചത്തിന്റെ അനന്തമായ ആകാരവും അതില്‍ മനുഷ്യന്റെ നിസ്സാരമായതും യാദൃശ്ചികവുമായ നിലനില്‍പ്പും(അസ്തിത്വവും)താരതമ്യം ചെയ്തു ചിന്തിച്ചാല്‍ മനുഷ്യന്റെ സ്വഭാവം ആവശ്യപ്പെടുന്ന ഒരു ദൈവം എന്ന കാഴ്ചപ്പാട് സ്വീകാര്യമാവില്ല. ഐന്‍സ്റ്റയീനെപ്പോലെ ദൈവം എന്ന വാക്ക് ഞാന്‍ ഉപയോഗിക്കുന്നത് ദൈവം എന്ന വ്യക്തി എന്ന നിലയിലല്ല, മറിച്ച് പ്രകൃതി നിയമങ്ങള്‍ എന്ന നിലയിലാണ്. അപ്പോള്‍ ദൈവത്തിന്റെ മനസ്സുമനസ്സിലാക്കുക എന്നതിനര്‍ത്ഥം പ്രകൃതി നിയമങ്ങള്‍ അറിയുക എന്നതാണ്''*(Brief Answers to the Big Questions ; page 41)🙏🏻

06/12/2019

*സനാതനധര്‍മ്മം ഒരു ലഘുപരിചയ പ്രവേശിക*
(ഭാഗം 36)
-സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി👣
✍ സനാതനധര്‍മ്മത്തെ സംബന്ധിച്ചുളള ഈ ലഘുപരിചയക്കുറിപ്പ് ഉപസംഹരിക്കുകയാണ്. സനാതനധര്‍മ്മത്തിലെ ദൈവ ദര്‍ശനം (vision of God in Sanatanadharma) എന്ന വിഷയം കൂടി ഒന്നെടുത്തു കാണിക്കേണ്ടതുണ്ട്. *'ദൈവം അല്ലാതെ ആരാധ്യനില്ല'* എന്നു മാത്രമല്ല സനാതനധര്‍മ്മം പറയുന്നത്. മറിച്ച്, 'ദൈവമല്ലാതെ യാതൊന്നും ഇല്ല 'എന്നാണ് സനാതനധര്‍മ്മം സമര്‍ത്ഥിക്കുന്നത്.'അഹം ബ്രഹ്മാസ്മി=ഞാന്‍ ബ്രഹ്മമാകുന്നു' ,തത് ത്വം അസി= അത് നീ ആകുന്നു' , 'അയം ആത്മ ബ്രഹ്മ= ഈ ആത്‌മാവ് ബ്രഹ്മം ആകുന്നു' , പ്രജ്ഞാനം ബ്രഹ്മ= അറിവ് അഥവാ ബോധം ബ്രഹ്മമാകുന്നു, അന്നം ബ്രഹ്മ= അന്നം ബ്രഹ്മമാകുന്നു, 'സര്‍വ്വം ഖല്വിദം ബ്രഹ്മ= എല്ലാം ബ്രഹ്മമാകുന്നു, 'അണീയോരണീയാന്‍ മഹതോ മഹീയാന്‍= ചെറുതില്‍ ചെറുതും വലുതില്‍ വലുതും എല്ലാം ബ്രഹ്മമാകുന്നു, എന്നിങ്ങനെ നൂറുകണക്കിനു വേദോപനിഷത്ത് വാക്യങ്ങള്‍ എല്ലാം ബ്രഹ്മമാണ് അഥവാ ഈശ്വരനാണ് എന്നതിനും ഈശ്വരനല്ലാതെ യാതൊന്നും ഉളളതായില്ലെന്നതിനും പ്രമാണങ്ങളായി ഉദ്ധരിക്കാം. ഇതേ തത്ത്വങ്ങള്‍ ശ്രീമദ് ഭഗവദ് ഗീതയിലും കാണാം. *''സര്‍വ്വഭൂതസ്ഥമാത്മാനം സര്‍വ്വഭൂതാനി ചാത്മനി\ ഈക്ഷതേ യോഗയുക്താത്മാ സര്‍വ്വത്ര സമദര്‍ശനഃ= യോഗയുക്താത്മക്കളായ മനീഷികള്‍ -ഉത്തമ ഭക്ത ജ്ഞാനികള്‍- എല്ലാ ചരാചര സൃഷ്ടികളിലും വ്യാപിച്ചിരിക്കുന്നതും സര്‍വ്വ പ്രാണി പദാര്‍ത്ഥങ്ങളിലും സ്ഥിതിചെയ്യുന്നതും പരമാര്‍ത്ഥമായ പരമാത്മാവല്ലാതൊന്നുമല്ലെന്നു തിരിച്ചറിഞ്ഞു സമസ്തത്തേയും എന്റെ \ നിന്റെ, നിങ്ങടെ\ ഞങ്ങടെ തുടങ്ങിയ വിഭാഗീയത തീണ്ടാത്ത സമത്വബോധത്തോടെ സര്‍വ്വതും കാണുന്നു''* (ഗീതഃ അദ്ധ്യായം6 ശ്ലോകം 29) *''വിശ്വം വിഷ്ണുര്‍ വഷട്കാരോ ഭൂത ഭവ്യ ഭവത് പ്രഭുഃ= വിശ്വമായവനും വിശ്വപ്രപഞ്ചത്തിലാസകലം വ്യാപിച്ചു സര്‍വ്വശക്തിയായതും വേദാര്‍ച്ചനാമന്ത്ര സ്വീകാര്യതകൊളളുന്നതും കഴിഞ്ഞതിനും ഇപ്പോള്‍ നടക്കുന്നതിനും ഇനിനടക്കാനിരിക്കുന്നതിനും അഥവാ ത്രികാല സംഭവങ്ങള്‍ക്കും യജമാനനായവനുമായ സര്‍വ്വേശ്വരനു നമസ്ക്കാരം''* എന്നാണ് ,100 -ല്‍ 50 ഹിന്ദുക്കളെങ്കിലും ദിവസവും ചൊല്ലുന്ന 'വിഷ്ണു സഹസ്രനാമത്തിലെ' ആദ്യത്തെ സ്തോത്രം ആരംഭിക്കുന്നത്. ഇത്രയും പറഞ്ഞത് 'ദൈവമേ ആരാധ്യനായുളളൂ എന്നതില്‍ തുടങ്ങി ദൈവമല്ലാതൊന്നുമില്ലെന്ന നിലയിലേക്ക് വികസിതമായ വ്യാസവിശാല ദൈവാവബോധം' പണ്ഡിതര്‍ക്കും വഴങ്ങാത്ത വേദോപനിഷത്തുക്കള്‍ മുതല്‍ സാധാരണക്കാരുടെ നാവിന്‍ തുമ്പത്തു സദാ കാണുന്ന വിഷ്ണു സഹസ്രനാമത്തില്‍ വരെ വിഭിന്ന ശൈലിയില്‍ ആവര്‍ത്തിക്കുന്നു എന്നു സൂചിപ്പിക്കാനാണ്.🙏🏻

04/12/2019

മഹത്തായ ഭാരത പൈതൃകം

1). ഏഴു കുതിരകളെ പൂട്ടിയ തേരിൽ സൂര്യഭഗവാൻ സഞ്ചരിക്കുന്നു അത് ഹിന്ദുവിശ്വാസം, പ്രകാശത്തിന് 7 സംയുക്ത നിറങ്ങൾ . അത് ന്യൂട്ടൺ തെളിയിച്ച ശാസ്ത്ര സത്യം.

2). പുണ്യനദി ഗംഗ വന്നത് ആകാശത്തുനിന്നും എന്ന് വിശ്വാസം, ഇത്രയും ശാസ്ത്രം പുരോഗമിച്ചിട്ടും ഗോമുഖിൽ ഗംഗയുടെ 'യഥാർത്ഥ ഉൽഭവം എവിടെയെന്ന് ഇതേവരെ കണ്ടു പിടിക്കാനായിട്ടില്ല.

3). പാർവ്വതി ദേവിക്ക് ഭയരഹിതമായി നീരാടുവാൻ ശ്രീ പരമശിവൻ ജീവജാല രഹിതമായി നിർമ്മിച്ച തടാകം കൈലാസത്തിനരികിൽ മാനസ സരോവർ. അത് വിശ്വാസം, ഇന്നും 45 കിലോമീററർ ചുററളവുളള ആ ജലാശയത്തിൽ ജീവജാലങ്ങൾ ഇല്ല, അത് സത്യം......

4). രാമസേതു..... ഭഗവാൻ ശ്രീരാമന്റെ വാനരസേന രാമേശ്വരത്തു നിന്നും ലങ്കക്ക് നിർമ്മിച്ച താത്ക്കാലിക പാലം, അത് വിശ്വാസം,,,, ഇന്നും അവിടെ കാണുന്ന പ്രകൃതിദത്തമല്ല എന്ന് ശാസ്ത്രം തെളിയിച്ച രാമസേതു എന്ന പാറക്കെട്ടുകൾ......ഒരു യാഥാർത്ഥൃം.

ഇത് 1400 ഉം 2000 ഉം മാത്രം പഴക്കമുള്ള ഒരു സംസ്കൃതിയല്ല .
ഏതാണ്ട് 5000 വർഷത്തിലും അധികം പഴക്കംചെന്ന, ഭൂമിയിലെ അതിപുരാതനമായ സംസ്കൃതികളിൽ ഒന്നാണ് ആദിമ കാവ്യമായ രാമായണം, മഹാഭാരതം, എന്നിവ അത്രയും മഹത്തരമായവതന്നെയാണ്.

പുണ്യ ഗ്രന്ഥമായ, സർവ്വ പരിജ്ഞാനികമായ ശ്രീമദ്: ഭഗവത്ഗീത മഹാഭാരതം എന്ന കാവ്യത്തിലെ കേവലം ഒരേടുമാത്രമാണ് എന്നറിയുമ്പോളാണ് നമ്മുടെ ഭാരതീയ സംസ്കൃതിയുടെ മഹത്വം മനസ്സിലാവുന്നത്.

ലോകത്തിന്റെ മുഴുവൻ നന്മക്കും വേണ്ടി പ്രാർഥിച്ചിരുന്ന ഒരു രാഷ്ട്രമായിരുന്നു ഭാരതം

ഭാരതത്തിലെ ഓരോ മംഗളകർമവും അവസാനിച്ചിരുന്നത് ""ലോക സമസ്ത സുഖിനോ ഭവന്തു"" എന്ന മന്ത്രം ചൊല്ലിയായിരുന്നു .

1947 വരെ വിദേശികൾ നശിപ്പിച്ച ""നമ്മുടെ"" സംസ്കാരം പിന്നീട് ""നമ്മൾ"" തന്നെ നശിപ്പി ച്ചു .

ലോഹതന്ത്രവും ആരോഗ്യ ശാസ്ത്രവും, ഗണിത ശാസ്ത്രവും ജ്യോതിഷവും എല്ലാം ഭാരതത്തിന്റെ സംഭാവനയാണ് .

AD പത്താം നൂറ്റാണ്ട് വരെ ""4 അക്ക സംഖ്യ"" എഴുതാൻ അറിവില്ലാത്ത യുറോപ്യൻ മാരുടെ മുന്നിൽ അരിതമാറ്റിക് പ്രോവിഷനും ജോമെട്രിക്ക് പ്രോവിഷനും ഉപയോഗിച്ച് വേദമന്ത്രങ്ങൾ ചൊല്ലിയിരുന്നവരാണ് ഭാരതീയർ .

"യജുർവേദ""ത്തിൽ... AD 1500 നു ശേഷം കണ്ടുപിടിച്ച ഈ ലോഹങ്ങൾ മുഴുവനും കണ്ടുപിടിച്ചത് ""യൂറോപ്യൻസ് "" ആണെന്നാണ്‌ നമ്മൾ പുസ്തകങ്ങൾ നോക്കി പഠിച്ചി ട്ടുള്ളത്‌. പക്ഷെ നമ്മുടെ ഭാരതത്തിന്‌ 5000 വർഷങ്ങൾക്ക് മുൻപ് അവയെ കുറിച്ച് അറിവുണ്ടായിരുന്നു

AD 400 നു ശേഷം AD 1500 വരെ നൂറുകണക്കിന് രസതന്ത്ര പുസ്തകങ്ങൾ ഭാരത്തിൽ എഴുത്പെട്ടിട്ടുണ്ട് .
രസരത്നാകരം
രസസമുച്ചയം
രസേന്ദ്രസാരസർവ്വസ്സ്വം
രസ്സേന്ദ്രചൂടാമണി
തുടങ്ങിയ പുസ്തകങ്ങൾ എല്ലാം തന്നെ നാഗാർജ്ജുനനെ പോലുള്ള പ്രഗൽഭരായ രസതന്ത്രജ്ഞരാൽ എഴുതപെട്ടിട്ടുള്ളതാണ്. ഈ പുസ്തകങ്ങളിലെല്ലാം ഓരോരോ കെമിക്കലുകൾ എങ്ങിനെയെല്ലാം ഉപയോഗിക്കണം എന്ന് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. കൂടാതെ സ്വർണം, വെള്ളി, ടിൻ, ലെഡ്, അയേൻ, കൊപെർ, മെർകുറി, എന്നീ മെറ്റലുകൾ എപ്രകാരമാണ് പ്രോസസ് ചെയ്യേണ്ടത് എന്ന് വ്യക്തമായി പ്രതിപാദിക്കുന്നു.

പ്രകാശത്തിനു 7 നിറങ്ങൾ ഉണ്ടെന്നു കണ്ടുപിടിച്ചത് 'സർ ഐസക്ന്യൂട്ടണ്‍ ' അല്ല . ""വിശ്വാമിത്ര മഹർഷി"" ആണ്, സൂര്യദേവൻ തന്റെ 7 നിറങ്ങൾ ഭൂമിയിലീക്ക് അയക്കുന്നു എന്ന് വേദങ്ങളിൽ എഴുതിയത് കാണുക

പ്രകാശം സഞ്ചരിക്കുന്നു എന്ന് കണ്ടെത്തിയതും 'സർ ഐസക്ന്യൂട്ടണ്‍ അല്ല. ഒരു നിമിഷത്തിന്റെ പകുതി സമയം കൊണ്ട് 2022 യോജന വേഗത്തിൽ പ്രകാശത്തെ ഇങ്ങോട്ടയക്കുന്ന സൂര്യദേവാ അങ്ങേക്ക് പ്രണാമം എന്ന് പറഞ്ഞത് വിജയനഗരം സാമ്രാജത്തിലെ ഹരിഹരന്റെയും ഗുപ്തന്റെയും ആസ്ഥാന പുരോഹിതനായ "സയണാചാര്യൻ" ആണ്.

ന്യൂട്ടൻ ഗ്രാവിറ്റി കണ്ടുപിടിക്കുന്നതിനു മുൻപ് ഭാരതീയ ജ്യോതി ശാസ്ത്രത്തിൽ ഗ്രാവിറ്റിക്ക് 'ഡഫനിഷൻ' ഉണ്ടായിരുന്നു. ആകാശത്തിലുള്ള സോളിഡ് മെറ്റിരിയൽസ്‌നെ ഭൂമി അതിനെ ശക്തികൊണ്ട് ആകർഷിക്കുന്നു . ഇതൊന്നിനെയാണോ ആകർഷിക്കുന്നത് അത് താഴെ വീഴുകതന്നെ ചെയ്യും .

തുല്യ ശക്തികൊണ്ട് ആകർഷിക്കുന്ന ജ്യോതിർ ഗോളങ്ങൾ വീഴുകയില്ല ""ഭാസ്കരാചാര്യ "" (1114–1185) എഴുതിയ ഈ വരികൾ സിദ്ധാന്തശിരോമണി എന്ന പുസ്തകത്തിൽ ""ഭുവനകോശം "" എന്ന ഭാഗത്തിൽ ആറാം അധ്യായത്തിൽ നിങ്ങൾക്ക് വായിക്കാൻ ആകും..

ഭൂമി ഉരുണ്ടതാണെന്നും സൂര്യന് ചുറ്റും കറങ്ങുന്നു എന്നും കണ്ടുപിടിച്ചത് ""ആര്യഭടൻ"" ആണ് !!. ഇന്ന് നമ്മൾ ഇതിനെല്ലാം പേര് വിളിക്കുന്നത്‌ ഗലീലിയോയെയും, കൊപെർ നിക്കസ്സിനെയും, റ്റൈക്കൊബ്ലാണ്ട്നെയും, ആണ് .

AD 449 ൽ ആര്യഭടാചാര്യൻ ഒന്നാമൻ അദ്ദേഹത്തിന്റെ 23മത്തെ വയസ്സില എഴുതിയ “ആര്യാഭടീയം” എന്ന ഗ്രന്ഥം ഭാരതത്തിലെ ""ജ്യതിർഗണിതശാസ്ത്ര പട്ടികയിൽ ഒന്നാമതായി നിൽക്കുന്നു. ഭൂമിയുടെ ഗോളാകൃതിയെ കുറിച്ചും ഭൂമി സൂര്യന് ചുറ്റും കറങ്ങുന്നതിനെ കുറിച്ചും ""ഭുമിയുടെ Rotation ""നെ കുറിച്ചും ""Revolution ""നെ കുറിച്ചും അതിന്റെ Speed നെ കുറിച്ചും വ്യക്തമായി എഴുതിയ ‘ആര്യഭടീയം’ അത്യുജ്ജലമാണ് എന്നത് കൊണ്ടുതന്നെയാണ് നമ്മൾ നമ്മുടെ ആദ്യ ഉപഗ്രഹത്തിനു “”ആര്യഭട്ട”” എന്ന് പേര് നൽകിയത് .

""ആര്യഭടാചാര്യനും, ഭാസ്കരാചാര്യനും"" എഴുതിവച്ചിരിക്കുന്ന എല്ലാ കാര്യങ്ങളും അതിന്റെ ""10 ഇരട്ടി"" വിശദീകരിച്ചു ഭ്രമ്മഗുപ്തൻ ""ഭ്രമ്മസ്പുടസിദ്ധാന്തത്തിൽ "" എഴുതിയിട്ടുണ്ട് . വൃത്തത്തിന്റെ വിസ്തീർണ്ണം , വൃത്തത്തിന്റെ ചുറ്റളവ്‌ , വ്യാപ്ത്യം തുടങ്ങി എല്ലാ കാര്യങ്ങളും ഭ്രമ്മഗുപ്തൻ Equation നോട് കൂടി എഴുതിവച്ചിരിക്കുന്നു .

ഗ്രീൻ വിച് രേഖ പണ്ട് ഭാരതത്തിൽ ആയിരുന്നു . അപ്പുറത്തും ഇപ്പുറത്തും longitudeഉം latitude ഉം കണക്കാക്കിയിരുന്നു .

വരാഹിമിഹിരൻ AD 553 ൽ അലക്സാൻഡ്ര്യയുടെ Longitude കണക്കാക്കിയിട്ടുണ്ട് . 23 .7 ഡിഗ്രി യായാണ് ഉജ്ജയിനി യിൽനിന്നും അലക്സാൻഡ്ര്യയുടെ ദൂരം കണക്കാക്കിയിട്ടുള്ളത്. ഇന്ന് മോഡേൻ സയൻസ് പ്രകാരം ഇന്ന് നോക്കിയാൽ അത് 23 .3 ഡിഗ്രി

""ജെർമനി""യിലെ സെന്റ്‌ ജോർജ് സംസ്കൃതം യൂണിവേഴ്‌സിറ്റിയിലെ കവാടത്തിൽ ‘പാണിനി’ യുടെ ഒരു വലിയ ചിത്രം കൊത്തി വച്ചിട്ടുണ്ട് . ""ജർമ്മൻ"" ഭാഷയുടെ അടിസ്ഥാനം പാണിനി എഴുതിയ ""അഷ്ട്ടാദ്ധ്യായി"" എന്ന വ്യാകരണ ഗ്രന്ഥം ആണ് .

മനുഷ്യന് ഉണ്ടാകാൻ സാധ്യതയുള്ള ഓരോ രോഗത്തിന്റെയും അവയുടെ ചികിത്സാവിധിയെ കുറിച്ചും ഔഷധങ്ങളെ കുറിച്ചും ഔഷധം നൽകുമ്പോൾ ചൊല്ലുന്ന മന്ത്രങ്ങളുടെയും വരികൾ ചേർത്തു ""51 ശാഖകൾ "" ഉള്ള അഥർവ്വ വേദം നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു .

World Health Organization universal medicine status കൊടുത്തിരിക്കുന്ന ഭൂമിയിലെ ഒരേ ഒരു compound ജലം ആണ് . ഏതൊരു അസുഖത്തിനും ജലം അല്ലാതെ വേറെ ഒന്നും നൽകരുത് എന്ന് യജുർവേദത്തിൽ കാണുന്നു .

ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായി അറിയപെടുന്നത് lഹിപ്പോക്രാറ്റ്സ് ആണ്, ചരകന്റെയും ശുശ്രുതന്റെയും പുസ്തകത്തിൽ നിന്നാണ് താൻ ഔഷധ ശാസ്ത്രം പഠിച്ചത് എന്ന് ഹിപ്പോക്രാറ്റ്സ് എഴുതിയ പുസ്തകത്തിൽ 117 തവണ പറയുന്നു. ചികിത്സ മനസ്സും ശരീരവും ഒരുമിക്കണം എന്ന് പറഞ്ഞത് ശുശ്രുതൻ ആണ് .

ശരീരത്തിന് ഏൽക്കുന്ന എല്ലാ ആഘാതവും മനസ്സിനും മനസ്സിന് എൽക്കുന്ന എല്ലാ ആഘാതവും ശരീരത്തിനും ഏൽക്കുന്നു എന്ന് BC 700 ൽ എഴുതിയ ശുശ്രുത സംഹിതയിൽ പറയുന്നു. ഇന്ന് അമേരിക്കയിൽ ഇതേ ചികിത്സാ രീതി Quantum Healing (Deepak Chopra) എന്നപേരിൽ 21 നൂറ്റാണ്ടിലെ അത്യാധുനിക ചികിത്സാ രീതിയായി കണക്കാക്കുന്നു .

ബ്രെയിൻ Activate ചെയ്യാൻ Meditation നെ പോലെ മറ്റൊന്നില്ല എന്ന് അമേരിക്ക പറയുന്നു, അവിടത്തെ സിലബസ് അനുസരിച്ച് എല്ലാ ""യൂണിവേഴ്സിറ്റി"" കളിലും പ്രസിദ്ധീകരിക്കുന്ന ടെക്സ്റ്റ്‌ബുക്കിന്റെ അവസാന chapter meditation ആയിരിക്കണം എന്ന് നിർബന്ധമുണ്ട് .

സൂര്യനമസ്കാരം അമേരിക്കയിലുംഇംഗ്ലണ്ടിലും അവരുടെ ""ജീവിതചര്യ"" ആയിരിക്കുന്നു .

Washington പോസ്റ്റ്‌ മാഗസിന്റെയും New York times മാഗസിൻന്റെയും കണക്കു അനുസരിച്ച് അവിടുത്തെ 40 വയസ്സ് 65% പേർ നമ്മുടെ സൂര്യനമസ്കാരവും യോഗയും ചെയ്യുന്നവരാണത്രേ.

""പതഞ്‌ജലി "" മഹിർഷിയുടെ യോഗശാസ്ത്രത്തിൽ പരിണാമത്തെകുറിച്ചു വ്യക്തമായി പറയുന്നു .

7 ദിവസത്തിൽ ഒരിക്കൽ ജോലിക്കാർക്ക് അവധി നൽകണം എന്ന് പറഞ്ഞത് ബ്രിട്ടീഷുകാർ അല്ല. ചാണക്യൻ ആണ്, അദ്ദേഹത്തിന്റെ ""അർത്ഥ ശാസ്ത്ര""ത്തിൽ ഇത് വ്യക്തമായി പറയുന്നുണ്ട് .

വിഷ്ണുശർമ AD 505 ൽ എഴുതിയ പഞ്ചതന്ത്രം എന്ന പുസ്തകം അമേരിക്കയുടെ ""CIA"" (Central Intelligence Agency) യുടെ സിലബസിന്റെ ഭാഗമാണിന്ന് .,

ലോഹതന്ത്രം ആയാലും രസതന്ത്രം ആയാലും ജ്യോതിശാസ്‌ത്രം ആയാലും ആരോഗ്യ ശാസ്ത്രമായാലും ഇന്ന് ലോകം ഭാരതത്തിന്റെ പൈതൃകം പുനർ ചിന്തനത്തിനു വഴിയൊരുക്കുന്നു .

OXFORD UNIVERSITY യിൽ പ്രസിദ്ധമായ ""Bodleian library"" യിൽ ""20000"" ത്തോളം ""കറുത്ത പെട്ടികളിലായി സൂക്ഷിച്ചിരിക്കുന്ന "" താളിയോലകൾ മുഴുവനും ഇന്ത്യയിൽ നിന്നും കടത്തിയവയാണ് .ഇന്ന് കാണുന്ന പല കണ്ടുപിടുത്തവും ഇവയിൽ നിന്നുള്ള വിജ്ഞാനം ആണ് .
കൂടാതെ "Harvard university" യിൽ സൂക്ഷിച്ചിട്ടുള്ള 442 ഋഗ്വേദ ഗ്രന്ഥങ്ങൾ നമ്മുടെതാണെന്ന് എത്രപേർക്ക് അറിയാം .

""ലോകം രണ്ടുകയ്യും നീട്ടി അറിവിനായി ഭാരതത്തിന്‌ മുൻപിൽ കൈനീട്ടി നില്ക്കും"" എന്ന് പറഞ്ഞത് ""Max Muller"" ആണ്.

11 വർഷം സംസ്കൃതം പഠിച്ചു നമ്മുടെ വേദങ്ങളെ TRANSLATE ചെയ്ത് 47 പുസ്തകങ്ങൾ അടങ്ങിയ The Book of Oriental എഴുതിയ പണ്ഡിതനായിരുന്നു Max Muller ..

ഭാരതീയരായതിൽ അഭിമാനിക്കു!!!!'''.''

04/11/2019

ആര്യൻ അധിനിവേശം എന്ന ഇടത് പക്ഷ
ചരിത്രകാരന്മാരുടെ കള്ള കഥ യുടെ
ശവപ്പെട്ടിയിൽ അവസാനത്തെ ആണിയും
അടിച്ച കൊണ്ടിതാ തമിഴ്നാട്ടിലെ മധുരയ്ക്ക് അടുത്തുള്ള ശിവഗംഗ ജില്ലയിലെ കീലാടിയെന്ന കുഗ്രാമത്തിൽ നടക്കുന്ന
ആർക്കിയോളജിക്കൽ എസ്ക്കവേഷൻസ്
വിദേശികളുടെ പോലും ശ്രദ്ധയാകർഷിച്ചു
കൊണ്ടിരിക്കുന്നതിന്റെ ഫുൾ പേജ് കവർ
സ്ടോറി ഇന്നത്തെ ഹിന്ദു പത്രത്തിൽ വായി
ക്കാം! ഇവിടെ നിന്നും കഴിചെടുത്ത നഗരാ
വശിഷ്ടങ്ങൾക്ക് ബി.സി. ആറാം നൂറ്റാണ്ടോ
ളമുള്ള ( സംഘകാലം) പഴക്കമാണ് ഫ്ലോറിഡ
യിലെ ബീറ്റാ അനലറ്റിക് ലാബ് നല്കുന്നത് !
ഏറ്റവും കുറഞ്ഞത് 8000-12000 വർഷത്തെ
പഴക്കമുണ്ടെന്ന് ഈയ്യിടെ ഓക്സിജൻ ഐ
സോടോപ്പ് പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ട
( അനിന്ത്യാ സർക്കാരും കൂട്ടരും , Nature ,
ജൂൺ 2016 ) സൈന്ധവ സംസ്ക്കാരവുമായി
ഈ ദ്രാവിഡ് ദേശത്തെ പൗരാണിക നഗര
സംസ്ക്കാരാവശിഷ്ടങ്ങൾക്ക് നല്ല സാമ്യ
മുണ്ടെന്ന ഈ കണ്ടെത്തൽ പാശ്ചാത്യരുടെ
കാലഗണനകളേയും ഇന്ത്യയിലെ ഇടതുപക്ഷ
ചരിത്രകാരന്മാരുടെ ( ചരിത്രകാരികളുടേ
യും!) ആര്യ അധിനിവേശ സിദ്ധാന്തങ്ങളേയും തകിടം മറിച്ചിരിക്കയാ
ണ് !! "ആര്യൻ അധിനിവേശം, ആര്യൻ അധി
നിവേശം " എന്ന് നിരന്തരം Posthകൾ ഇടു
ന്ന എല്ലാ FB സുഹൃത്തുക്കളും ദയവായി
നവംബർ 2ലെ ഹിന്ദുവിലെ ഒമ്പതാം പേജ്
മനസ്സിരുത്തി വായിക്കുക. ഏറ്റവും കുറഞ്ഞ
ത് എട്ട് സഹ സ്റാബ്ദങ്ങൾക്ക് മുമ്പ് ഏതോ
ടെക്ടോണിക്ക് ഭൗമ ചലനം കൊണ്ട് ഒരു
സുപ്രഭാതത്തിൽ സരസ്വതീ നദി അപ്രത്യക്ഷ
മകയും തുടർന്നുണ്ടായ നീണ്ട വരൾച്ചയിൽ
കൃഷിയെല്ലാം നശിച്ച് അവിടുത്തെ ജനങ്ങൾ
ഒരു നൂറ്റാണ്ട് നീണ്ട പ്രവാസ ന ങ്ങളിലൂടെ
ഇന്ത്യയുടെ വടക്ക് കിഴക്ക് ഭാഗത്തേക്കും
പശ്ചിമ തീരത്തിലൂടെ തെക്കോട്ടും നീങ്ങി
പുതിയ വാസസ്ഥലങ്ങൾ കണ്ടെത്തിയെന്നാ
ണ് ഏറ്റവും പുതിയ നിഗമനം! വടക്ക് കിഴക്ക്
ദിശയിൽ നീങ്ങിയവർ പിൽക്കാലത്ത് വൈ
ദി ക സംസ്ക്കാരവും തെക്കോട്ട് നീങ്ങിയവർ
ദ്രാവിഡ സംസ്ക്കാരവും കെട്ടിപ്പടുത്തുവത്രെ!
അതിൽ ആദ്യത്തെ കൂട്ടരുടേതായി നമുക്ക്
ലഭിച്ചത് നാല് വേദങ്ങളും 108 ഉപനിഷത്തു
ക്കളും 18പുരാണങ്ങളുമടങ്ങിയ ജ്ഞാന
ഭണ്ഡാരമായിരുന്നു വെങ്കിൽ ഇപ്പോൾ
തമിഴ്നാട്ടിൽ കുഴിച്ചെടുക്കുന്ന ത് സൈന്ധവ
നഗരി കളിൽ കണ്ട പോലുള്ള ബഹുനില
മന്ദിരങ്ങളുടെ അടിത്തറകൾ ആണ് !
രണ്ടിലും ഗണപതിയും ശിവപ്പെരുമാളും
ആരാധനാമൂർത്തികളാണെന്ന വസ്തുത
ഇവരുടെ പൂർവ സംസ്ക്കാരം സൈന്ധവം
തന്നെയെന്ന് തെളിയിക്കുന്നു! ഒടുവിൽ
ഇതാ പാശ്ചാത്യർ നമ്മുടെ മേൽ അടിച്ചേ
ല്പിച്ച നമ്മുടെ നിറം മങ്ങിയ സംസ്ക്കാരം
പൂർവ ശോഭയോടെയും ലോകത്തെ
ആദ്യ നാഗരികതയെന്ന അഭിമാനാർഹ
മായ പൈതൃകത്തേയും തിരികെ
കൊണ്ടു വന്നിരിക്കുന്നു! സത്യമേവ ജയ
തേ എന്ന് നമ്മുടെ പൂർവികർ പറഞ്ഞത്
വൃഥാ വിലായില്ലാ. സത്യം എന്നെങ്കിലും
പുറത്തു വരും! അതാണ് സത്യത്തിന്റെ
ദൈവീകത്വം !! സത്യം വിജയിപ്പൂതാക !!!

Photos from Haindava vedic schools/'s post 04/09/2017
14/04/2017

വിഷു അല്ലെങ്കില്‍ വിഷുവം (Equinox) എന്നു പറയുന്നത് ജ്യോതിശാസ്ത്രത്തിലെ ഒരു സ്ഥാന നിര്‍ണ്ണയസങ്കേതമാണ്. ഖഗോളമധ്യരേഖയും (ഭൂമധ്യരേഖക്ക് സമാന്തരമായി ആകാശഗോളത്തില്‍ നടത്തുന്ന വിഭജനം-Celestial Equator) സൂര്യനുചുറ്റുമുളള ഭൂമിയുടെ പരിക്രമണപഥവും (ക്രാന്തിവൃത്തം-Ecliptic) തമ്മില്‍ 23.4 ഡിഗ്രി ചരിവുണ്ട്. ഇവ ആകാശത്ത് രണ്ടിടത്തു ഖണ്ഡിക്കും (Intercept). വസന്തത്തിലെ സമ്മേളന സ്ഥാനം വസന്ത വിഷു/വിഷുവം(Vernal Equinox) എന്നും ശരത്തിലേത് ശരത് വിഷു/വിഷുവം(Autumnal Equinox) എന്നും അറിയപ്പെടുന്നു. ഈ ദിവസങ്ങള്‍ സമരാത്ര ദിനങ്ങളായിരിക്കും. മേടം രാശിയിലും തുലാം രാശിയിലുമാണ് ഈ സമ്മേളനങ്ങള്‍ നടന്നിരുന്നത്. അതുകൊണ്ട് ഇവ മേടബിന്ദു എന്നും തുലാബിന്ദു എന്നും അറിയപ്പെട്ടു പോന്നു.
മേടമാസം ഒന്നാം തീയതി സൂര്യന്‍ മേടബിന്ദുവിലെത്തുമായിരുന്നു. ആ ദിവസം മലയാളം വര്‍ഷാരംഭമായി കണക്കാക്കുകയും അതോടനുബന്ധിച്ച് വ്യത്യസ്തമായ ഒട്ടേറെ ആചാരങ്ങളും ആഘോഷങ്ങളും നിലവില്‍ വരുകയും ചെയ്തു. ഉദാഹരണത്തിന് അന്ന് തമ്പുരാന്‍ ചെറുമക്കള്‍ക്ക് നെല്ലും ചക്കയും മാങ്ങയുമൊക്കെ സമ്മാനിക്കും. ഇതിന് “വിഷുവെടുക്കല്‍” എന്നു പറയും. വിഷുവെടുത്തു കഴിഞ്ഞാല്‍ ആ വര്‍ഷം മുഴുവന്‍ അവര്‍ തമ്പുരാന്‍റെ ഭൂമിയില്‍ പണിയെടുത്തുകൊള്ളണം.

പക്ഷെ പ്രപഞ്ചത്തില്‍ ഒന്നും സ്ഥിരമായി നില്‍ക്കി ല്ലല്ലോ. മുന്‍നീക്കം(Precession) എന്ന പ്രതിഭാസം മൂലം ഈ ബിന്ദുക്കളും പതിയെ ഭ്രമണം ചെയ്തുകൊണ്ടിരിക്കും. ഭൂമിയുടെ അച്ചുതണ്ടിന്‍റെ തന്നെ ഭ്രമണമാണ് ഇതിനു കാരണം. ഒരു ഭ്രമണത്തിന് 26000 വര്‍ഷ ങ്ങളെടുക്കും. ഇപ്പോള്‍ വസന്തവിഷുവം സംഭവിക്കുന്നത് മീനം രാശിയിലും ശരത് വിഷുവം കന്നി രാശിയിലുമാണ്. പക്ഷെ ആഘോഷങ്ങള്‍ ആചാരങ്ങളായിക്കഴിഞ്ഞാല്‍ പിന്നെ അവക്ക് മാറ്റം വരുത്താനാവില്ലല്ലോ. അവക്ക് മതപരമായ ഒരു പരിവേഷം കൂടി നല്കിയാല്‍ പിന്നെ നമ്മള്‍ ജീവന്കൊടുത്തും അവക്ക് മാറ്റമില്ലാതെ സംരക്ഷിച്ചുകൊള്ളുമല്ലോ. അതുകൊണ്ട് നാമിന്നും മേടം ഒന്നാം തീയതി മുറതെറ്റാതെ വിഷു ആഘോഷിച്ചു വരുന്നു. എല്ലാ സുഹൃത്തുക്കള്‍ക്കും വിഷു ആശംസകള്‍.

22/02/2017

ഭാഷ ഏറ്റവും വലിയ ഘടകം തന്നയെന്ന് ഭാരതീയ പൂർവികർ അസന്ധിക്തം പറഞ്ഞിട്ടുണ്ട് , മുദ്ര വരെ ഉപയോഗിക്കാൻ പറഞ്ഞിട്ടുണ്ട് ,,
ഈ കാല ഘട്ടം
@ ഭൗതിക ദർശന യുഗ (പഭാവനായ കണാദൻ , ഭൗതിക ദർശനത്തോടൊപ്പം ,ബൗദ്ധിക ഘടകത്തെ ചേർത്ത ധീക്ഷണാധനൻ കപിലൻ , ഈ ഈരണ്ടിനോടൊപ്പം ജൈവ ഘടകത്തെ യോജിപ്പിച്ച ഈശ്വരീയ ദാർശനികൻ പാതഞ്ജലി , ഇവയെല്ലാം ഒന്നിന്റെ രൂപ (പകടന വ്യവഹാരികതയാണ് എന്ന് ഉദ്‌ഘോഷിച്ച ചിരംകാല മഹത്ത് വ്യാസൻ , ഇവരുടെ ഫോളോവേഴ്സ് ,,,അവരുടെ തർക്കം, ഈ തർക്കം (സത്യത്തെ കണ്ടെത്താനുള്ള മാനദണ്ഡം =തർക്കശാസ്ത്രം ) അതിന് ഘടന നൽകിയ ഗൗതമ മഹര്ഷിയുടെ ന്യായദര്ശനം (യുക്തി +ന്യായം ) ഇതിലെല്ലാം ഭാഷ സൂക്ഷമായി ഉപയോഗിച്ചിട്ടുണ്ട് ,ഇതിനുഅടിത്തറ , പാണിനി ,കാത്യായനൻ ,പതാഞ്ചലി ,,അമരസിംഹൻ ,തുടങ്ങിയ മനീഷികളുടെ ദർശനങL

18/02/2017

എന്ത് കൊണ്ട് സ്കുളിൽ ഇത് ഒന്നു പഠിപ്പിക്കുന്നില്ല?????

പ്രകാശം സഞ്ചരിക്കുന്നു എന്ന് കണ്ടെത്തിയതു സർ ഐസക്ന്യൂട്ടൺ അല്ല. ഒരു നിമിഷത്തിന്റെ പകുതി സമയം കൊണ്ട് 2022 യോജന വേഗത്തിൽ പ്രകാശത്തെ ഇങ്ങോട്ടയക്കുന്ന സൂര്യദേവാ അങ്ങേക്ക് പ്രണാമം എന്ന് പറഞ്ഞത് വിജയനഗരം സാമ്രാജത്തിലെ ഹരിഹരന്റെയും ഗുപ്തന്റെയും ആസ്ഥാന പുരോഹിതനായ "സയണാചാര്യൻ" ആണ്.

ന്യൂട്ടൻ ഗ്രാവിറ്റി കണ്ടുപിടിക്കുന്നതിനു മുൻപ് ഭാരതീയ ജ്യോതി ശാസ്ത്രത്തിൽ ഗ്രാവിറ്റിക്ക് 'ഡഫനിഷൻ' ഉണ്ടായിരുന്നു .
ആകാശത്തിലുള്ള സോളിഡ് മെറ്റിരിയൽസ്‌നെ ഭൂമി അതിനെ ശക്തികൊണ്ട് ആകർഷിക്കുന്നു. ഇതൊന്നിനെയാണോ ആകർഷിക്കുന്നത് അത് താഴെ വീഴുകതന്നെ ചെയ്യും. തുല്യ ശക്തികൊണ്ട് ആകർഷിക്കുന്ന ജ്യോതിർ ഗോളങ്ങൾ വീഴുകയില്ല "ഭാസ്കരാചാര്യ " (1114–1185) എഴുതിയ ഈ വരികൾ സിദ്ധാന്തശിരോമണി എന്ന പുസ്തകത്തിൽ "ഭുവനകോശം " എന്ന ഭാഗത്തിൽ ആറാം അധ്യായത്തിൽ നിങ്ങൾക്ക് വായിക്കാൻ ആകും..

ഭൂമി ഉരുണ്ടതാണെന്നും സൂര്യന് ചുറ്റും കറങ്ങുന്നു എന്നും കണ്ടുപിടിച്ചത് "ആര്യഭടൻ" ആണ് !! ഇന്ന് നമ്മൾ ഇതിനെല്ലാം പേര് വിളിക്കുന്നത്‌ ഗലീലിയോയെയും, കൊപെർ നിക്കസ്സിനെയും, റ്റൈക്കൊബ്ലാണ്ട്നെയും ആണ്. AD 449 ൽ ആര്യഭടാചാര്യൻ ഒന്നാമൻ അദ്ദേഹത്തിന്റെ 23മത്തെ വയസ്സില എഴുതിയ “ആര്യാഭടീയം” എന്ന ഗ്രന്ഥം ഭാരതത്തിലെ ജ്യതിർഗണിതശാസ്ത്ര പട്ടികയിൽ ഒന്നാമതായി നിൽക്കുന്നു .

ഭൂമിയുടെ ഗോളാകൃതിയെ കുറിച്ചും ഭൂമി സൂര്യന് ചുറ്റും കറങ്ങുന്നതിനെ കുറിച്ചും "ഭുമിയുടെ Rotation"നെ കുറിച്ചും "Revolution "നെ കുറിച്ചും അതിന്റെ Speed നെ കുറിച്ചും വ്യക്തമായി എഴുതിയ ‘ആര്യഭടീയം’ അത്യുജ്ജലമാണ് എന്നത് കൊണ്ടുതന്നെയാണ് നമ്മൾ നമ്മുടെ ആദ്യ ഉപഗ്രഹത്തിനു “ആര്യഭട്ട” എന്ന് പേര് നൽകിയത് . "ആര്യഭടാചാര്യനും, ഭാസ്കരാചാര്യനും" എഴുതിവച്ചിരിക്കുന്ന എല്ലാ കാര്യങ്ങളും അതിന്റെ 10 ഇരട്ടി വിശദീകരിച്ചു ഭ്രമ്മഗുപ്തൻ "ഭ്രമ്മസ്പുടസിദ്ധാന്തത്തിൽ " എഴുതിയിട്ടുണ്ട്. വൃത്തത്തിന്റെ വിസ്തീർണ്ണം, വൃത്തത്തിന്റെ ചുറ്റളവ്‌ , വ്യാപ്ത്യം തുടങ്ങി എല്ലാ കാര്യങ്ങളും ഭ്രമ്മഗുപ്തൻ Equation നോട് കൂടി എഴുതിവച്ചിരിക്കുന്നു.

ഗ്രീൻവിച് രേഖ പണ്ട് ഭാരതത്തിൽ ആയിരുന്നു. അപ്പുറത്തും ഇപ്പുറത്തും longitudeഉം latitude ഉം കണക്കാക്കിയിരുന്നു. *വരാഹിമിഹിരൻ* AD 553 ൽ അലക്സാൻഡ്ര്യയുടെ Longitude കണക്കാക്കിയിട്ടുണ്ട്. 23 .7 ഡിഗ്രി യായാണ് ഉജ്ജയിനിയിൽനിന്നും അലക്സാൻഡ്ര്യയുടെ ദൂരം കണക്കാക്കിയിട്ടുള്ളത്. ഇന്ന് മോഡേൻ സയൻസ് പ്രകാരം ഇന്ന് നോക്കിയാൽ അത് 23 .3 ഡിഗ്രി

ജെർമനിയിലെ സെന്റ്‌ ജോർജ് സംസ്കൃതം യൂണിവേഴ്‌സിറ്റിയിലെ കവാടത്തിൽ പാണിനിയുടെ ഒരു വലിയ ചിത്രം കൊത്തിവച്ചിട്ടുണ്ട് .
"ജർമ്മൻ" ഭാഷയുടെ അടിസ്ഥാനം പാണിനി എഴുതിയ "അഷ്ട്ടാദ്ധ്യായി" എന്ന വ്യാകരണ ഗ്രന്ഥം ആണ് .

മനുഷ്യന് ഉണ്ടാകാൻ സാധ്യതയുള്ള ഓരോ രോഗത്തിന്റെയും അവയുടെ ചികിത്സാവിധിയെ കുറിച്ചും ഔഷധങ്ങളെ കുറിച്ചും ഔഷധം നൽകുമ്പോൾ ചൊല്ലുന്ന മന്ത്രങ്ങളുടെയും വരികൾ ചേർത്തു 51ശാഖകൾ ഉള്ള അഥർവ്വവേദം നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു .

World Health Organization universal medicine status കൊടുത്തിരിക്കുന്ന ഭൂമിയിലെ ഒരേ ഒരു compound ജലം ആണ്. ഏതൊരു അസുഖത്തിനും ജലം അല്ലാതെ വേറെ ഒന്നും നൽകരുത് എന്ന് യജുർവേദത്തിൽ കാണുന്നു.

ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായി അറിയപെടുന്നത് ഹിപ്പോക്രാറ്റ്സ് ആണ്, ചരകന്റെയും ശുശ്രുതന്റെയും പുസ്തകത്തിൽ നിന്നാണ് താൻ ഔഷധ ശാസ്ത്രം പഠിച്ചത് എന്ന് ഹിപ്പോക്രാറ്റ്സ് എഴുതിയ പുസ്തകത്തിൽ 117 തവണ പറയുന്നു. ചികിത്സ മനസ്സും ശരീരവും ഒരുമിക്കണം എന്ന് പറഞ്ഞത് ശുശ്രുതൻ ആണ് . ശരീരത്തിന് ഏൽക്കുന്ന എല്ലാ ആഘാതവും മനസ്സിനും മനസ്സിന് എൽക്കുന്ന എല്ലാ ആഘാതവും ശരീരത്തിനും ഏൽക്കുന്നു എന്ന് BC 700 ൽ എഴുതിയ *ശുശ്രുത സംഹിതയിൽ* പറയുന്നു. ഇന്ന് അമേരിക്കയിൽ ഇതേ ചികിത്സാ രീതി Quantum Healing (Deepak Chopra) എന്നപേരിൽ 21 നൂറ്റാണ്ടിലെ അത്യാധുനിക ചികിത്സാ രീതിയായി കണക്കാക്കുന്നു .

ബ്രെയിൻ Activate ചെയ്യാൻ Meditation നെ പോലെ മറ്റൊന്നില്ല എന്ന് അമേരിക്ക പറയുന്നു, അവിടത്തെ സിലബസ് അനുസരിച്ച് എല്ലാ യൂണിവേഴ്സിറ്റികളിലും പ്രസിദ്ധീകരിക്കുന്ന ടെക്സ്റ്റ്‌ബുക്കിന്റെ അവസാന chapter meditation ആയിരിക്കണം എന്ന് നിർബന്ധമുണ്ട് .

സൂര്യനമസ്കാരം അമേരിക്കയിലും ഇംഗ്ലണ്ടിലും അവരുടെ ജീവിതചര്യ ആയിരിക്കുന്നു . Washington പോസ്റ്റ്‌ മാഗസിന്റെയും New York times മാഗസിൻന്റെയും കണക്കു അനുസരിച്ച് അവിടുത്തെ 40 വയസ്സ് 65% പേർ നമ്മുടെ സൂര്യനമസ്കാരവും യോഗയും ചെയ്യുന്നവരാണത്രേ.

"പതഞ്‌ജലി"* മഹിർഷിയുടെ യോഗശാസ്ത്രത്തിൽ പരിണാമത്തെകുറിച്ചു വ്യക്തമായി പറയുന്നു . 7 ദിവസത്തിൽ ഒരിക്കൽ ജോലിക്കാർക്ക് അവധി നൽകണം എന്ന് പറഞ്ഞത് ബ്രിട്ടീഷുകാർ അല്ല. *ചാണക്യൻ* ആണ്, അദ്ദേഹത്തിന്റെ *അർത്ഥ ശാസ്ത്രത്തിൽ* ഇത് വ്യക്തമായി പറയുന്നുണ്ട് .

വിഷ്ണുശർമ AD 505 ൽ എഴുതിയ *പഞ്ചതന്ത്രം* എന്ന പുസ്തകം അമേരിക്കയുടെ "CIA" (Central Intelligence Agency) യുടെ സിലബസിന്റെ ഭാഗമാണിന്ന് .,

ലോഹതന്ത്രം ആയാലും രസതന്ത്രം ആയാലും ജ്യോതിശാസ്‌ത്രം ആയാലും ആരോഗ്യ ശാസ്ത്രമായാലും ഇന്ന് ലോകം ഭാരതത്തിന്റെ പൈതൃകം പുനർചിന്തനത്തിനു വഴിയൊരുക്കുന്നു.

OXFORD UNIVERSITY യിൽ പ്രസിദ്ധമായ "Bodleian library" യിൽ 20000ത്തോളം കറുത്ത പെട്ടികളിലായി സൂക്ഷിച്ചിരിക്കുന്ന താളിയോലകൾ മുഴുവനും ഇന്ത്യയിൽ നിന്നും കടത്തിയവയാണ്. ഇന്ന് കാണുന്ന പല കണ്ടുപിടുത്തവും ഇവയിൽ നിന്നുള്ള വിജ്ഞാനം ആണ്. കൂടാതെ "Harvard university" യിൽ സൂക്ഷിച്ചിട്ടുള്ള 442 ഋഗ്വേദ ഗ്രന്ഥങ്ങൾ നമ്മുടെതാണെന്ന് എത്രപേർക്ക് അറിയാം .

ലോകം രണ്ടുകയ്യും നീട്ടി അറിവിനായി ഭാരതത്തിന്‌ മുൻപിൽ കൈനീട്ടി നില്ക്കും എന്ന് പറഞ്ഞത് *"Max Muller"* ആണ്. 11 വർഷം സംസ്കൃതം പഠിച്ചു നമ്മുടെ വേദങ്ങളെ TRANSLATE ചെയ്ത് 47 പുസ്തകങ്ങൾ അടങ്ങിയ The Book of Oriental എഴുതിയ പണ്ഡിതനായിരുന്നു Max Muller ..

നിർഭാഗ്യമെന്ന് പറയട്ടെ നമുക്ക് നമ്മുടെ സംസ്കാരത്തോടു പുച്ഛമാണ്...

08/02/2017

മതം എന്നത് തന്റെ (പാണൻ ,വ്യക്തിത്വം മുതൽ (പപഞ്ചം വരെയുള്ളതിന്റെ വ്യാവഹാരിക സത്യത്തെഅടിസ്ഥാനമാക്കിയുള്ള ജീവിതപദ്ധതിയാകുമ്പോൾ തന്റെ മതമായി , അതെ ജീവിത പദ്ധതി കേറെപേർ പങ്കിടുമ്പോൾ സമൂഹ മതമായി ,
മേൽ എഴുതിയ സത്യത്തിന്റെ അധിഷ്ഠാനം എല്ലാത്തിനുമുപരി ഒരു ചൈതന്യത്തിലാണ് എന്ന് നിശ്ചയിച്ചു ജീവിതപദ്ധതി രൂപപ്പെടുമ്പോൾ ഈശ്വര മതമായി ,ക്ഷേ (തം ,,ആചാര അനുഷ്ഠാനങ്ങൾ എന്നിവ ഇതിന്റെ ബാഹ്യതലമാണ് ,ആഭ്യന്തര തലം ബോധക്ഷേ(ത്തിലാണ് ,ദുർബലമായ ബോധക്ഷേ(തം മതപരമായും ശക്തിപ്പെടാൻ ആചാരാനുഷ്ഠാനങ്ങൾ ആവശ്യമാണ് ,ശക്തിയാർജ്ജിച്ച ബോധതലം തന്റെ ദൈനംദിന ജീവിതം വിജയിപ്പിച്ചു ശാന്തിയിലധിഷ്ഠിതമാകും ,ഏവർക്കും ഉപകാരപ്പെടുകയും ചെയ്യും,ഇതാണ് ആത്മീയത , ഈ കാലഘട്ടത്തിന് ശേഷം അതിൽ വിമുക്തമായി തന്റെ ബോധചൈതന്യത്തെ (വ്യക്തിത്വം) മേൽസൂചിപ്പിച്ച ഈശ്വരചൈതന്യത്തിൽ ഐക്യപ്പെടുന്നതിനെ യോഗമെന്നും ,അതിൽ ലയിക്കുന്നതിനുള്ള സാധനയെ ആദ്ധ്യാത്മികത എന്നും ,ലയിക്കുന്നതിനെ മോക്ഷം എന്നും വിവക്ഷിക്കുന്നു !മനസ്സും ശരീരവും കർമ്മവും ശുദ്ധമായും ആരോഗ്യമായും അല്ലായെങ്കിൽ ഈശ്വര ആരാധന നിഷ്ഫലമാണ് ,ആത്യന്തികഫലം എന്നതോ സത്യത്തെ അനുഭവിച്ചും യാഥാർഥ്യത്തിൽ ശാന്തിയോടെ ജീവിക്കാൻ കഴിയും എന്നതാണ് ,അതിനപ്പുറം ഒരു സമ്പന്നതയും ഇല്ല ,ലഭിക്കുകയുമില്ല !!!!

03/02/2017

മെഡിറ്റേഷന്‍ അഥവാ ധ്യാനം
ഇന്ന് സാധാരണ ആളുകള്‍ക്കിടയില്‍ വളരെ സുപരിചിതമായ പദമാണ് ധ്യാനം (ാലറശമേശേീി). വ്യക്തിത്വ വികസന ക്ലാസുകളിലും കൗണ്‍സിലിങ്ങിലും വിദഗ്ധരായ വ്യക്തികള്‍ ആളുകള്‍ക്ക് മെഡിറ്റേഷന്റെ ഗുണങ്ങളെപ്പറ്റിയും എങ്ങനെയാണ് ചെയ്യേണ്ടതെന്നും വിവരിച്ചുകൊടുക്കുന്നുണ്ട്. നമ്മുടെ ബോധമനസിനേക്കാളും 90 ശമതാനം മടങ്ങ് കൂടുതല്‍ ശക്തിയുണ്ട് ഉപബോധമനസിന് (ടൗയരീിരശീൗ ൊശിറ). ഉപബോധ മനസിനെ സ്വാധീനിക്കാനുള്ള എളുപ്പവഴികളിലൊന്നാണ് ധ്യാനം. ഉപബോധമനസിനെ സ്വാധീനിച്ചുകൊണ്ട് മനുഷ്യന് എന്ത് ലക്ഷ്യവും നേടിയെടുക്കാന്‍ സാധിക്കും. അലാവുദ്ദീന്റെ അത്ഭുതവിളക്കില്‍ പറയുന്ന ഭൂതത്തിന്റെ റോള്‍ ആണ് ഉപബോധ മനസിനുള്ളത്.
ഉപബോധ മനസ് കള്ളങ്ങളെയും വിശ്വസിക്കും. ഉദാഹരണത്തിന് ഒരു കുട്ടിയോട് അമ്മ പ്രേതങ്ങളെക്കുറിച്ചും അവ എങ്ങനെയാണ് മനുഷ്യനെ ഉപദ്രവിക്കുന്നതെന്നും പറഞ്ഞുകൊടുക്കുമ്പോള്‍ പ്രേതം ഭയമുളവാക്കുന്ന ഒന്നാണെന്ന് കുട്ടി വിശ്വസിക്കുന്നു.
പിന്നീട് കുട്ടി രാത്രി പുറത്തിറങ്ങുമ്പോള്‍ അമ്മ വീണ്ടും പറയുന്നു: രാത്രി പുറത്തിറങ്ങരുത്. അവിടെ പ്രേതങ്ങള്‍ അലഞ്ഞുതിരിയുന്നുണ്ടാകും. പിന്നീട് ആ കുട്ടി രാത്രിയെ ഭയവുമായി ബന്ധിപ്പിക്കുന്നു. ആ കുട്ടി രാത്രി പുറത്തിറങ്ങാന്‍ ശ്രമിക്കുമ്പോള്‍ അവന്റെ ഉപബോധ മനസ് ഭയത്തിന്റെ സിഗ്നല്‍ കൊടുക്കുന്നു.
അപ്പോള്‍ അവിടെ പ്രേതം ഉണ്ടോ എന്നൊന്നും കുട്ടി ലോജിക്കായി ചിന്തിക്കുന്നില്ല. രാത്രിയില്‍ അവിടെ പ്രേതമുണ്ടാകുമെന്നും അത് എന്നെ ഉപദ്രവിക്കുമെന്നുമുള്ള ഭയമുള്ള വികാരം അവനെ പുറത്തിറങ്ങുന്നതില്‍ നിന്നും തടയുന്നു.
ഉപബോധന മനസിനെ നെഗറ്റീവായി സ്വാധീനിക്കപ്പെട്ടതിന്റെ ഒരു ഫലമാണ് മേല്‍ സൂചിപ്പിച്ചത്. 'മണിച്ചിത്രത്താഴ്' എന്ന സിനിമയില്‍ ശോഭന അവതരിപ്പിക്കുന്ന കഥാപാത്രമായ ഗംഗ, നാഗവല്ലിയായി മെഡിറ്റേഷന്‍ അഥവാ ധ്യാനം
ഇന്ന് സാധാരണ ആളുകള്‍ക്കിടയില്‍ വളരെ സുപരിചിതമായ പദമാണ് ധ്യാനം (ാലറശമേശേീി). വ്യക്തിത്വ വികസന ക്ലാസുകളിലും കൗണ്‍സിലിങ്ങിലും വിദഗ്ധരായ വ്യക്തികള്‍ ആളുകള്‍ക്ക് മെഡിറ്റേഷന്റെ ഗുണങ്ങളെപ്പറ്റിയും എങ്ങനെയാണ് ചെയ്യേണ്ടതെന്നും വിവരിച്ചുകൊടുക്കുന്നുണ്ട്. നമ്മുടെ ബോധമനസിനേക്കാളും 90 ശമതാനം മടങ്ങ് കൂടുതല്‍ ശക്തിയുണ്ട് ഉപബോധമനസിന് (ടൗയരീിരശീൗ ൊശിറ). ഉപബോധ മനസിനെ സ്വാധീനിക്കാനുള്ള എളുപ്പവഴികളിലൊന്നാണ് ധ്യാനം. ഉപബോധമനസിനെ സ്വാധീനിച്ചുകൊണ്ട് മനുഷ്യന് എന്ത് ലക്ഷ്യവും നേടിയെടുക്കാന്‍ സാധിക്കും. അലാവുദ്ദീന്റെ അത്ഭുതവിളക്കില്‍ പറയുന്ന ഭൂതത്തിന്റെ റോള്‍ ആണ് ഉപബോധ മനസിനുള്ളത്.
ഉപബോധ മനസ് കള്ളങ്ങളെയും വിശ്വസിക്കും. ഉദാഹരണത്തിന് ഒരു കുട്ടിയോട് അമ്മ പ്രേതങ്ങളെക്കുറിച്ചും അവ എങ്ങനെയാണ് മനുഷ്യനെ ഉപദ്രവിക്കുന്നതെന്നും പറഞ്ഞുകൊടുക്കുമ്പോള്‍ പ്രേതം ഭയമുളവാക്കുന്ന ഒന്നാണെന്ന് കുട്ടി വിശ്വസിക്കുന്നു.
പിന്നീട് കുട്ടി രാത്രി പുറത്തിറങ്ങുമ്പോള്‍ അമ്മ വീണ്ടും പറയുന്നു: രാത്രി പുറത്തിറങ്ങരുത്. അവിടെ പ്രേതങ്ങള്‍ അലഞ്ഞുതിരിയുന്നുണ്ടാകും. പിന്നീട് ആ കുട്ടി രാത്രിയെ ഭയവുമായി ബന്ധിപ്പിക്കുന്നു. ആ കുട്ടി രാത്രി പുറത്തിറങ്ങാന്‍ ശ്രമിക്കുമ്പോള്‍ അവന്റെ ഉപബോധ മനസ് ഭയത്തിന്റെ സിഗ്നല്‍ കൊടുക്കുന്നു.
അപ്പോള്‍ അവിടെ പ്രേതം ഉണ്ടോ എന്നൊന്നും കുട്ടി ലോജിക്കായി ചിന്തിക്കുന്നില്ല. രാത്രിയില്‍ അവിടെ പ്രേതമുണ്ടാകുമെന്നും അത് എന്നെ ഉപദ്രവിക്കുമെന്നുമുള്ള ഭയമുള്ള വികാരം അവനെ പുറത്തിറങ്ങുന്നതില്‍ നിന്നും തടയുന്നു.
ഉപബോധന മനസിനെ നെഗറ്റീവായി സ്വാധീനിക്കപ്പെട്ടതിന്റെ ഒരു ഫലമാണ് മേല്‍ സൂചിപ്പിച്ചത്. 'മണിച്ചിത്രത്താഴ്' എന്ന സിനിമയില്‍ ശോഭന അവതരിപ്പിക്കുന്ന കഥാപാത്രമായ ഗംഗ, നാഗവല്ലിയായി മാറുന്ന രംഗം ഇന്നും പ്രേക്ഷകര്‍ മറന്നുകാണില്ല. ഗംഗ നാഗവല്ലിയായി മാറുന്ന വേളയില്‍ അതുവരെ ഗംഗ സംസാരിക്കാത്ത ഭാഷ സംസാരിക്കുന്നു. ശീലിച്ചിട്ടില്ലാത്ത നൃത്തങ്ങള്‍ ചെയ്യുന്നു. ഉപബോധ മനസിന്റെ ശക്തിയെ ആണ് ഇത് സൂചിപ്പിക്കുന്നത്.
ബോധമനസിലുള്ള കാര്യങ്ങള്‍ ഉപബോധ മനസിലേക്ക് എത്തുന്നതെങ്ങനെയെന്ന് നോക്കാം. നാം ഡ്രൈവിങ്ങ് പഠിക്കുന്ന സമയത്ത് പഠിപ്പിക്കുന്നയാള്‍ നമ്മോട് പലവട്ടം പറയും 'ഗിയര്‍ മാറ്റുമ്പോള്‍ ആക്‌സിലേറ്ററില്‍ നിന്നും കാല് മാറ്റണം, ക്ലച്ച് അമര്‍ത്തുക'. നമ്മള്‍ക്ക് ആ കാര്യം മനസിലായാലും അങ്ങനെ തന്നെ ചെയ്യുമെന്ന് തീരുമാനിക്കുന്നു. ബോധപൂര്‍വ്വം വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് മുന്നേറുമ്പോള്‍ വണ്ടി പല പ്രാവശ്യവും ഓഫായത് നിങ്ങള്‍ക്ക് അനുഭവപ്പെട്ടിരിക്കാം. കാരണം, ക്ലച്ച് അമര്‍ത്തണമെന്ന് അറിയാമായിരുന്നിട്ട് പോലും തുടക്കത്തില്‍ അത് മറന്നുപോകുന്നു. ആക്‌സിലേറ്റര്‍ ഉപയോഗിച്ചുപോകുന്നു.
എന്നാല്‍ കുറച്ചുകാലം കഴിഞ്ഞ് നാം വണ്ടിയോട്ടാന്‍ പഠിച്ച് നന്നായി ഡ്രൈവ് ചെയ്യുമ്പോള്‍, നാം കൂടെയുള്ളവരോട് സംസാരിക്കുകയും പുറത്തുള്ള കാഴ്ചകള്‍ കാണുകയും നമ്മുടെ ബോധമനസ് അറിയാതെ തന്നെ ഗിയര്‍ മാറ്റുകയും ക്ലച്ച് ചവിട്ടുകയും ചെയ്യുന്നു. വണ്ടി ഒരിക്കലും ഓഫാകാതെ മുന്നോട്ടുകുതിക്കുന്നു. ഇതൊക്കെ എങ്ങനെയാണ് സാധ്യമാകുന്നത്. ഇപ്പോള്‍ വണ്ടിയുടെ നിയന്ത്രണം ഉപബോധമനസിനാണ്. ഉപബോധമനസിന്റെ കഴിവ് അപാരമാണ്.
അപ്പോള്‍ നമ്മുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് ഉപബോധ മനസിനെ എങ്ങനെ പരുവപ്പെടുത്തിയെടുക്കാം? മനഃശാസ്ത്രത്തില്‍ അതിന് പലവിധ വഴികളുണ്ട്. അതില്‍ ഒന്നാണ് മെഡിറ്റേഷന്‍. മെഡിറ്റേഷന്‍ സമയത്ത് ഉപബോധമനസിലേക്ക് കൊടുക്കുന്ന നിര്‍ദ്ദേശങ്ങള്‍, ഉപബോധ മനസ് ഏറ്റെടുക്കുകയും അവ നമ്മുടെ ജീവിതത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടാക്കുകയും ചെയ്യുന്നു.
നമുക്ക് ആവശ്യമായ ശീലങ്ങള്‍ ഉണ്ടാക്കുവാനും ജീവിത വിജയത്തിനുതകുന്ന പെരുമാറ്റ ശൈലികള്‍ക്ക് രൂപം കൊടുക്കാനുള്ള നിര്‍ദ്ദേശങ്ങളും മെഡിറ്റേഷന്‍ സമയത്ത് ഉപബോധ മനസിലേക്ക് കൊടുക്കാവുന്നതാണ്.
എങ്ങനെയാണ് പ്രായോഗികമായി മെഡിറ്റേഷന്‍ ചെയ്യുന്നത് എന്ന് നോക്കാം. ശാന്തമായ ഒരു സ്ഥലത്ത് ഇരിക്കുകയോ കിടക്കുകയോ ചെയ്യുക. എന്നിട്ട് നിങ്ങളുടെ ശ്രദ്ധമുഴുവന്‍ കാല്‍പാദങ്ങള്‍ മുതല്‍ തലവരെയുള്ള ശരീരഭാഗങ്ങളിലായിരിക്കുകയും ചെയ്യുക. അവ ഒന്ന് ഇറുക്കിപ്പിടിച്ച് സമ്മര്‍ദ്ദത്തിലാക്കുകയും ഉടന്‍ അയച്ചുവിടുകയും ചെയ്യുക. മുമ്പത്തേക്കാള്‍ റിലാക്‌സ് ആയി വരുന്നതായി സങ്കല്‍പിക്കുക. പൂര്‍ണമായും വിശ്രമാവസ്ഥയില്‍ കിടന്നുകൊണ്ട് ഇപ്രകാരം സങ്കല്‍പിക്കുക: 'ഇപ്പോള്‍ എന്റെ കാല്‍പാദം ഒന്ന് ഇറുക്കുകയും മുമ്പത്തേക്കാള്‍ വിശ്രമാവസ്ഥയിലായിരിക്കുകയും ചെയ്തിരിക്കുന്നു. അപ്രകാരം എന്റെ കാല്‍മുട്ടുകളും വിശ്രമാവസ്ഥയിലാണ്. എന്റെ തുടകള്‍, അരക്കെട്ടുകള്‍, രണ്ട് കൈകള്‍, കഴുത്ത്, നെറ്റി, തല തുടങ്ങി ശരീരത്തിലെ ഓരോ ഭാഗങ്ങളും അയഞ്ഞിരിക്കുന്നു. മനസും ഇപ്പോള്‍ വിശ്രമാവസ്ഥയിലാണ്. (മനസിലേക്ക് ടെന്‍ഷന്‍ കൊണ്ടുവന്ന് ഒന്ന് ഇറക്കുകയും കൂടുതല്‍ റിലാക്‌സ് ചെയ്യുകയും ചെയ്യുക). ഇപ്പോള്‍ ശരീരത്തിന്റെയും മനസിന്റെയും എല്ലാ ടെന്‍ഷനും സമ്മര്‍ദ്ദങ്ങളും ഇല്ലാതായിരിക്കുന്നു. ഇനി ഞാന്‍ ഒന്നുമുതല്‍ പത്തുവരെയെണ്ണുകയും അപ്പോള്‍ ഞാന്‍ ഒരു ദീര്‍ഘശ്വാസം ഉള്ളിലേക്ക് എടുക്കുകയും കുറച്ചുസമയം ശ്വാസം, ശ്വാസകോശത്തില്‍ നിലനിര്‍ത്തുകയും പിന്നീട് സാവധാനം പുറത്തുവിടുകയും ചെയ്യും. ഓരോ നമ്പര്‍ എണ്ണുമ്പോഴും ഇതാവര്‍ത്തിക്കും. ഞാന്‍ ഇതാ എണ്ണാന്‍ തുടങ്ങിയിരിക്കുന്നു.... 1.... 2... 3... 4.... ........10.
ഇപ്പോള്‍ ഞാന്‍ ജീവിതത്തില്‍ വിജയിച്ചിരിക്കുന്ന ഒരാളാണ്. ഞാന്‍ ആഗ്രഹിച്ച രീതിയിലുള്ള ഒരു മനോഹരമായ വീട് സ്വന്തമാക്കിയിരിക്കുന്നു. ആ വീടിനകത്തുള്ള മനോഹരമായ ഒരു സോഫയില്‍ ഇരുന്നിരിക്കുകയാണ് ഞാനിപ്പോള്‍. ഇപ്പോഴിതാ കുറേ ആളുകള്‍ എന്നെ കാണാന്‍ വന്നിരിക്കുന്നു. അവരില്‍ ഭൂരിഭാഗവും എന്നെ ജീവിതത്തില്‍ പലരീതിയിലും വേദനിപ്പിച്ചിതായിട്ടുള്ള ആളുകളുണ്ട്. അവരില്‍ എന്റെ രക്ഷിതാക്കളുണ്ട്, അധ്യാപകര്‍, സഹോദരന്മാര്‍, സുഹൃത്തുക്കള്‍, സഹപാഠികള്‍, കുടുംബക്കാര്‍ തുടങ്ങി ചെറുപ്പം മുതല്‍ ഇതുവരെയായി എന്നെ ചെറുതായിട്ടോ, വലുതായിട്ടോ മനസിനെ വേദനിപ്പിച്ച എല്ലാവര്‍ക്കും ഞാന്‍ മാപ്പുകൊടുത്തിരിക്കുന്നു. പൊറുത്തുകൊടുത്തിരിക്കുന്നു. പൊറുത്തുകൊടുക്കുന്നതിലൂടെ എന്റെ മനസിന് കിട്ടുന്ന ഊര്‍ജത്തെയും ശക്തിയെയും കുറിച്ച് ബോധവാനാണ് ഞാനിന്ന്. അതുകൊണ്ടുതന്നെ ഞാന്‍ പൊറുത്തുകൊടുക്കുകയും ഞങ്ങള്‍ സന്തോഷത്തോടെ പിരിയുകയും ചെയ്യുന്നു. ഇപ്പോള്‍ എന്റെ മനസിന് ഒരു പ്രത്യേക റിലാക്‌സ് അനുഭവപ്പെടുന്നു.
ഇപ്പോഴിതാ വീണ്ടും ഒരു വിഭാഗം ആളുകള്‍ എന്നെ കാണാന്‍ വരുന്നു. അവരില്‍ ഭൂരിഭാഗം വ്യക്തികളും എന്നെ ജീവിതത്തില്‍ പലരീതിയിലും സഹായിച്ചിട്ടുള്ള വ്യക്തികളാണ്. അത് ചെറിയ സഹായമാണെങ്കിലും വലിയ സഹായമാണെങ്കിലും എന്നെ ജീവിതത്തില്‍ സഹായിച്ചിട്ടുള്ള ഓരോ വ്യക്തികള്‍ക്കും ഞാന്‍ നന്ദിപറയുകയാണ്. അവരില്‍ എന്റെ രക്ഷിതാക്കളുണ്ട്, അധ്യാപകര്‍, സുഹൃത്തുക്കള്‍, സഹോദരന്മാര്‍, കുടുംബക്കാര്‍, മക്കള്‍, ജീവിതപങ്കാളി തുടങ്ങി എനിക്ക് സഹായകരമായിട്ടുള്ള ഓരോ വ്യക്തിക്കും ഞാന്‍ അവരോട് നന്ദിപറയുകയും, ഞങ്ങള്‍ സന്തോഷത്തോടെ പിരിയുകയും ചെയ്യുന്നു.
അപ്രകാരം നന്ദി പറയുന്നതിലൂടെ എന്റെ തലച്ചോറിനകത്ത് നടക്കുന്ന രാസപ്രവര്‍ത്തനങ്ങള്‍ എന്റെ വിജയത്തിന് സഹായകരമാണെന്നും ഞാനിന്ന് മനസിലാക്കുന്നു.
ഇനി ഞാന്‍ ഒന്നുമുതല്‍ പത്തുവരെ എണ്ണും. പത്ത് എന്ന് എണ്ണുമ്പോള്‍ കണ്ണുതുറക്കും.
ഒന്നുമുതല്‍ എണ്ണിത്തുടങ്ങുമ്പോള്‍ എന്റെ ആത്മവിശ്വാസവും സന്തോഷവും വര്‍ധിക്കുന്നതായി ഞാന്‍ മനസിലാക്കുന്നു. ഞാന്‍ ആത്മവിശ്വാസവും ശുഭപ്രതീക്ഷയും ഉള്ള വ്യക്തിയാണ്. പോസിറ്റീവ് മനോഭാവമുള്ള ചിന്തകള്‍ ഉള്‍ക്കൊള്ളുന്നതാണ് എന്റെ മസ്തിഷ്‌ക്കം. ആത്മവിശ്വാസം തുളുമ്പുന്ന മനസുമായി ഞാന്‍ കണ്ണുതുറക്കുന്നു.'
മെഡിറ്റേഷന്‍ സമയത്ത് നമുക്കാവശ്യമുള്ള സ്വഭാവങ്ങളും നമ്മുടെ ആഗ്രഹങ്ങളും ലഭിച്ചതായി മനഃചിത്രങ്ങള്‍ കാണുക. മറ്റുള്ളവര്‍ക്ക് പൊറുത്തുകൊടുക്കലും നന്ദിപറയലും ജീവിത വിജയം നേടിയിട്ടുള്ളവരുടെ ശീലങ്ങളിലൊന്നാണ്. ശരിയായ മെഡിറ്റേഷന് മനഃസമാധാനം നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുണ്ട്. മേല്‍പറഞ്ഞ രീതിയില്‍ മെഡിറ്റേഷന്‍ ചെയ്ത് കണ്ണുതുറക്കുമ്പോള്‍ മനസും ശരീരവും റിലാക്‌സ് ആയ അനുഭവം നിങ്ങള്‍ക്കുണ്ടാകും. രംഗം ഇന്നും പ്രേക്ഷകര്‍ മറന്നുകാണില്ല. ഗംഗ നാഗവല്ലിയായി മാറുന്ന വേളയില്‍ അതുവരെ ഗംഗ സംസാരിക്കാത്ത ഭാഷ സംസാരിക്കുന്നു. ശീലിച്ചിട്ടില്ലാത്ത നൃത്തങ്ങള്‍ ചെയ്യുന്നു. ഉപബോധ മനസിന്റെ ശക്തിയെ ആണ് ഇത് സൂചിപ്പിക്കുന്നത്
ബോധമനസിലുള്ള കാര്യങ്ങള്‍ ഉപബോധ മനസിലേക്ക് എത്തുന്നതെങ്ങനെയെന്ന് നോക്കാം. നാം ഡ്രൈവിങ്ങ് പഠിക്കുന്ന സമയത്ത് പഠിപ്പിക്കുന്നയാള്‍ നമ്മോട് പലവട്ടം പറയും 'ഗിയര്‍ മാറ്റുമ്പോള്‍ ആക്‌സിലേറ്ററില്‍ നിന്നും കാല് മാറ്റണം, ക്ലച്ച് അമര്‍ത്തുക'. നമ്മള്‍ക്ക് ആ കാര്യം മനസിലായാലും അങ്ങനെ തന്നെ ചെയ്യുമെന്ന് തീരുമാനിക്കുന്നു. ബോധപൂര്‍വ്വം വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് മുന്നേറുമ്പോള്‍ വണ്ടി പല പ്രാവശ്യവും ഓഫായത് നിങ്ങള്‍ക്ക് അനുഭവപ്പെട്ടിരിക്കാം. കാരണം, ക്ലച്ച് അമര്‍ത്തണമെന്ന് അറിയാമായിരുന്നിട്ട് പോലും തുടക്കത്തില്‍ അത് മറന്നുപോകുന്നു. ആക്‌സിലേറ്റര്‍ ഉപയോഗിച്ചുപോകുന്നു.
എന്നാല്‍ കുറച്ചുകാലം കഴിഞ്ഞ് നാം വണ്ടിയോട്ടാന്‍ പഠിച്ച് നന്നായി ഡ്രൈവ് ചെയ്യുമ്പോള്‍, നാം കൂടെയുള്ളവരോട് സംസാരിക്കുകയും പുറത്തുള്ള കാഴ്ചകള്‍ കാണുകയും നമ്മുടെ ബോധമനസ് അറിയാതെ തന്നെ ഗിയര്‍ മാറ്റുകയും ക്ലച്ച് ചവിട്ടുകയും ചെയ്യുന്നു. വണ്ടി ഒരിക്കലും ഓഫാകാതെ മുന്നോട്ടുകുതിക്കുന്നു. ഇതൊക്കെ എങ്ങനെയാണ് സാധ്യമാകുന്നത്. ഇപ്പോള്‍ വണ്ടിയുടെ നിയന്ത്രണം ഉപബോധമനസിനാണ്. ഉപബോധമനസിന്റെ കഴിവ് അപാരമാണ്.
അപ്പോള്‍ നമ്മുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് ഉപബോധ മനസിനെ എങ്ങനെ പരുവപ്പെടുത്തിയെടുക്കാം? മനഃശാസ്ത്രത്തില്‍ അതിന് പലവിധ വഴികളുണ്ട്. അതില്‍ ഒന്നാണ് മെഡിറ്റേഷന്‍. മെഡിറ്റേഷന്‍ സമയത്ത് ഉപബോധമനസിലേക്ക് കൊടുക്കുന്ന നിര്‍ദ്ദേശങ്ങള്‍, ഉപബോധ മനസ് ഏറ്റെടുക്കുകയും അവ നമ്മുടെ ജീവിതത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടാക്കുകയും ചെയ്യുന്നു.
നമുക്ക് ആവശ്യമായ ശീലങ്ങള്‍ ഉണ്ടാക്കുവാനും ജീവിത വിജയത്തിനുതകുന്ന പെരുമാറ്റ ശൈലികള്‍ക്ക് രൂപം കൊടുക്കാനുള്ള നിര്‍ദ്ദേശങ്ങളും മെഡിറ്റേഷന്‍ സമയത്ത് ഉപബോധ മനസിലേക്ക് കൊടുക്കാവുന്നതാണ്.
എങ്ങനെയാണ് പ്രായോഗികമായി മെഡിറ്റേഷന്‍ ചെയ്യുന്നത് എന്ന് നോക്കാം. ശാന്തമായ ഒരു സ്ഥലത്ത് ഇരിക്കുകയോ കിടക്കുകയോ ചെയ്യുക. എന്നിട്ട് നിങ്ങളുടെ ശ്രദ്ധമുഴുവന്‍ കാല്‍പാദങ്ങള്‍ മുതല്‍ തലവരെയുള്ള ശരീരഭാഗങ്ങളിലായിരിക്കുകയും ചെയ്യുക. അവ ഒന്ന് ഇറുക്കിപ്പിടിച്ച് സമ്മര്‍ദ്ദത്തിലാക്കുകയും ഉടന്‍ അയച്ചുവിടുകയും ചെയ്യുക. മുമ്പത്തേക്കാള്‍ റിലാക്‌സ് ആയി വരുന്നതായി സങ്കല്‍പിക്കുക. പൂര്‍ണമായും വിശ്രമാവസ്ഥയില്‍ കിടന്നുകൊണ്ട് ഇപ്രകാരം സങ്കല്‍പിക്കുക: 'ഇപ്പോള്‍ എന്റെ കാല്‍പാദം ഒന്ന് ഇറുക്കുകയും മുമ്പത്തേക്കാള്‍ വിശ്രമാവസ്ഥയിലായിരിക്കുകയും ചെയ്തിരിക്കുന്നു. അപ്രകാരം എന്റെ കാല്‍മുട്ടുകളും വിശ്രമാവസ്ഥയിലാണ്. എന്റെ തുടകള്‍, അരക്കെട്ടുകള്‍, രണ്ട് കൈകള്‍, കഴുത്ത്, നെറ്റി, തല തുടങ്ങി ശരീരത്തിലെ ഓരോ ഭാഗങ്ങളും അയഞ്ഞിരിക്കുന്നു. മനസും ഇപ്പോള്‍ വിശ്രമാവസ്ഥയിലാണ്. (മനസിലേക്ക് ടെന്‍ഷന്‍ കൊണ്ടുവന്ന് ഒന്ന് ഇറക്കുകയും കൂടുതല്‍ റിലാക്‌സ് ചെയ്യുകയും ചെയ്യുക). ഇപ്പോള്‍ ശരീരത്തിന്റെയും മനസിന്റെയും എല്ലാ ടെന്‍ഷനും സമ്മര്‍ദ്ദങ്ങളും ഇല്ലാതായിരിക്കുന്നു. ഇനി ഞാന്‍ ഒന്നുമുതല്‍ പത്തുവരെയെണ്ണുകയും അപ്പോള്‍ ഞാന്‍ ഒരു ദീര്‍ഘശ്വാസം ഉള്ളിലേക്ക് എടുക്കുകയും കുറച്ചുസമയം ശ്വാസം, ശ്വാസകോശത്തില്‍ നിലനിര്‍ത്തുകയും പിന്നീട് സാവധാനം പുറത്തുവിടുകയും ചെയ്യും. ഓരോ നമ്പര്‍ എണ്ണുമ്പോഴും ഇതാവര്‍ത്തിക്കും. ഞാന്‍ ഇതാ എണ്ണാന്‍ തുടങ്ങിയിരിക്കുന്നു.... 1.... 2... 3... 4.... ........10.
ഇപ്പോള്‍ ഞാന്‍ ജീവിതത്തില്‍ വിജയിച്ചിരിക്കുന്ന ഒരാളാണ്. ഞാന്‍ ആഗ്രഹിച്ച രീതിയിലുള്ള ഒരു മനോഹരമായ വീട് സ്വന്തമാക്കിയിരിക്കുന്നു. ആ വീടിനകത്തുള്ള മനോഹരമായ ഒരു സോഫയില്‍ ഇരുന്നിരിക്കുകയാണ് ഞാനിപ്പോള്‍. ഇപ്പോഴിതാ കുറേ ആളുകള്‍ എന്നെ കാണാന്‍ വന്നിരിക്കുന്നു. അവരില്‍ ഭൂരിഭാഗവും എന്നെ ജീവിതത്തില്‍ പലരീതിയിലും വേദനിപ്പിച്ചിതായിട്ടുള്ള ആളുകളുണ്ട്. അവരില്‍ എന്റെ രക്ഷിതാക്കളുണ്ട്, അധ്യാപകര്‍, സഹോദരന്മാര്‍, സുഹൃത്തുക്കള്‍, സഹപാഠികള്‍, കുടുംബക്കാര്‍ തുടങ്ങി ചെറുപ്പം മുതല്‍ ഇതുവരെയായി എന്നെ ചെറുതായിട്ടോ, വലുതായിട്ടോ മനസിനെ വേദനിപ്പിച്ച എല്ലാവര്‍ക്കും ഞാന്‍ മാപ്പുകൊടുത്തിരിക്കുന്നു. പൊറുത്തുകൊടുത്തിരിക്കുന്നു. പൊറുത്തുകൊടുക്കുന്നതിലൂടെ എന്റെ മനസിന് കിട്ടുന്ന ഊര്‍ജത്തെയും ശക്തിയെയും കുറിച്ച് ബോധവാനാണ് ഞാനിന്ന്. അതുകൊണ്ടുതന്നെ ഞാന്‍ പൊറുത്തുകൊടുക്കുകയും ഞങ്ങള്‍ സന്തോഷത്തോടെ പിരിയുകയും ചെയ്യുന്നു. ഇപ്പോള്‍ എന്റെ മനസിന് ഒരു പ്രത്യേക റിലാക്‌സ് അനുഭവപ്പെടുന്നു.
ഇപ്പോഴിതാ വീണ്ടും ഒരു വിഭാഗം ആളുകള്‍ എന്നെ കാണാന്‍ വരുന്നു. അവരില്‍ ഭൂരിഭാഗം വ്യക്തികളും എന്നെ ജീവിതത്തില്‍ പലരീതിയിലും സഹായിച്ചിട്ടുള്ള വ്യക്തികളാണ്. അത് ചെറിയ സഹായമാണെങ്കിലും വലിയ സഹായമാണെങ്കിലും എന്നെ ജീവിതത്തില്‍ സഹായിച്ചിട്ടുള്ള ഓരോ വ്യക്തികള്‍ക്കും ഞാന്‍ നന്ദിപറയുകയാണ്. അവരില്‍ എന്റെ രക്ഷിതാക്കളുണ്ട്, അധ്യാപകര്‍, സുഹൃത്തുക്കള്‍, സഹോദരന്മാര്‍, കുടുംബക്കാര്‍, മക്കള്‍, ജീവിതപങ്കാളി തുടങ്ങി എനിക്ക് സഹായകരമായിട്ടുള്ള ഓരോ വ്യക്തിക്കും ഞാന്‍ അവരോട് നന്ദിപറയുകയും, ഞങ്ങള്‍ സന്തോഷത്തോടെ പിരിയുകയും ചെയ്യുന്നു.
അപ്രകാരം നന്ദി പറയുന്നതിലൂടെ എന്റെ തലച്ചോറിനകത്ത് നടക്കുന്ന രാസപ്രവര്‍ത്തനങ്ങള്‍ എന്റെ വിജയത്തിന് സഹായകരമാണെന്നും ഞാനിന്ന് മനസിലാക്കുന്നു.
ഇനി ഞാന്‍ ഒന്നുമുതല്‍ പത്തുവരെ എണ്ണും. പത്ത് എന്ന് എണ്ണുമ്പോള്‍ കണ്ണുതുറക്കും.
ഒന്നുമുതല്‍ എണ്ണിത്തുടങ്ങുമ്പോള്‍ എന്റെ ആത്മവിശ്വാസവും സന്തോഷവും വര്‍ധിക്കുന്നതായി ഞാന്‍ മനസിലാക്കുന്നു. ഞാന്‍ ആത്മവിശ്വാസവും ശുഭപ്രതീക്ഷയും ഉള്ള വ്യക്തിയാണ്. പോസിറ്റീവ് മനോഭാവമുള്ള ചിന്തകള്‍ ഉള്‍ക്കൊള്ളുന്നതാണ് എന്റെ മസ്തിഷ്‌ക്കം. ആത്മവിശ്വാസം തുളുമ്പുന്ന മനസുമായി ഞാന്‍ കണ്ണുതുറക്കുന്നു.'
മെഡിറ്റേഷന്‍ സമയത്ത് നമുക്കാവശ്യമുള്ള സ്വഭാവങ്ങളും നമ്മുടെ ആഗ്രഹങ്ങളും ലഭിച്ചതായി മനഃചിത്രങ്ങള്‍ കാണുക. മറ്റുള്ളവര്‍ക്ക് പൊറുത്തുകൊടുക്കലും നന്ദിപറയലും ജീവിത വിജയം നേടിയിട്ടുള്ളവരുടെ ശീലങ്ങളിലൊന്നാണ്. ശരിയായ മെഡിറ്റേഷന് മനഃസമാധാനം നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുണ്ട്. മേല്‍പറഞ്ഞ രീതിയില്‍ മെഡിറ്റേഷന്‍ ചെയ്ത് കണ്ണുതുറക്കുമ്പോള്‍ മനസും ശരീരവും റിലാക്‌സ് ആയ അനുഭവം നിങ്ങള്‍ക്കുണ്ടാകും.

Want your school to be the top-listed School/college?

Telephone

Website