JSOL Biblical Academy
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from JSOL Biblical Academy, Education, .
Operating as usual

*JACOBITE SYRIAN ORTHODOX LITURGICAL AND BIBLICAL ACADEMY*
PATRIARCHAL CENTRE,
*PUTHENCRUZ* -682 311, Ernakulam Dist. KERALA.
പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ 16 വർഷം മുമ്പ് ആരംഭിച്ച പ്രസ്ഥാനമാണ്, പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ പ്രവൃത്തിക്കുന്ന, ജേക്കബൈറ്റ് സിറിയൻ ഓർത്തഡോക്സ് ലിറ്റർജിക്കൽ ആൻഡ് ബിബ്ലിക്കൽ അക്കാഡമി. അതിപുരാതനമായ നമ്മുടെ പരിശുദ്ധ സഭയുടെ ചരിത്രം, വിശ്വാസം, ആചാരാനുഷ്ഠാനങ്ങൾ എന്നിവ കൂടാതെ വിശുദ്ധഗ്രന്ഥത്തിന്റെ അടിസ്ഥാന പഠനവും, പരിശുദ്ധ സഭയുടെ ആരാധനക്രമത്തിന്റെ രൂപീകരണവും, പ്രാർത്ഥനാക്രമത്തിന്റെ ക്രമീകരണവും ഇതോടൊപ്പം പഠിക്കാൻ സഭാ മക്കൾക്ക് അവസരമുണ്ടാകുന്നു. ഒരു വർഷത്തെ ഡിപ്ലോമ കോഴ്സും, ഡിപ്ലോമ കോഴ്സ് പാസ്സായതിനുശേഷം ഒരു വർഷത്തെ പോസ്റ്റ് ഡിപ്ലോമ കോഴ്സും അക്കാദമി ക്രമീകരിച്ചിരിക്കുന്നു.
എല്ലാ ഞായറാഴ്ചകളിലും ഉച്ചകഴിഞ്ഞ് 3 മണി മുതൽ 5.30 വരെയുള്ള രണ്ടരമണിക്കൂർ സമയങ്ങളിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.
ബിബ്ലിക്കൽ അക്കാഡമിയുടെ കോഴ്സുകൾ പാസ്സാകുന്നവർക്ക്
അക്കാദമി ക്രമീകരിക്കുന്ന കോൺവെക്കേഷനിൽ വെച്ച് ശ്രേഷ്ഠ ബാവ ഒപ്പിട്ട സർട്ടിഫിക്കറ്റുകൾ നൽകുന്നു.
ഇന്നത്തെ കോവിഡ് 19 -ന്റെ പശ്ചാത്തലത്തിൽ
ഓൺലൈൻ ക്ലാസുകളിലായാണ് 2020-ലെ കോഴ്സുകൾ പൂർത്തീകരിച്ചത്.
2021ലെ പുതിയ ബാച്ച് (16-മത്തെ ബാച്ച്) ഏപ്രിൽ 18-ന് (ഞായറാഴ്ച) ഓൺലൈൻ ആയി ആരംഭിക്കുന്നു. അടിസ്ഥാനവിദ്യാഭ്യാസമു ള്ള നമ്മുടെ സഭാ മക്കൾക്കേവർക്കും, പ്രായഭേദമെന്യേ, ഈ കോഴ്സിൽ ചേരാവുന്നതാണ്.
ഈ ബിബ്ലിക്കൽ അക്കാദമിയിൽ നിന്നും ഡിപ്ലോമയും, പോസ്റ്റ് ഡിപ്ലോമയും പാസായിട്ടുള്ളവരെ ചേർത്താണ് സഭയുടെ സുവിശേഷ പ്രസ്ഥാനമായ JSC മിഷൻ രൂപീകരിച്ചിട്ടുള്ളത്. ഡിപ്ലോമ കോഴ്സ് പാസാകുന്നവർക്ക് JSC മിഷനിൽ അംഗമാകാനും, പോസ്റ്റ് ഡിപ്ലോമ കോഴ്സ് പാസ്സാകുന്നവർക്ക് സുവിശേഷകരായി പ്രവർത്തിക്കാനുമുള്ള അവസരവുമുണ്ട്.
പരിശുദ്ധ യാക്കോബായ സുറിയാനി സഭ ക്രമീകരിക്കുന്ന ഈ ഓൺലൈൻ കോഴ്സിൽ കേരളത്തിനകത്തും പുറത്തുനിന്നുമുള്ള ബഹുമാനപ്പെട്ട വൈദികർ, സന്യാസിനികൾ, സൺഡേ സ്കൂൾ അധ്യാപകർ, യൂത്ത് അസോസിയേഷൻ, വനിതാ സമാജം പ്രവർത്തകർ, കുടുംബയൂണിറ്റ് ഭാരവാഹികൾ, സുവിശേഷ പ്രവർത്തകർ, സഭമക്കൾ തുടങ്ങിയ ഏവർക്കും ചേരാവുന്നതാണ്.
ബിബ്ലിക്കൽ അക്കാഡമിയിൽ നിന്നും മുൻ വർഷങ്ങളിൽ ഡിപ്ലോമ കോഴ്സ് പാസ്സായിട്ടുള്ളവർക്കും പോസ്റ്റ് ഡിപ്ലോമ കോഴ്സിന് പുതിയതായി ചേരാവുന്നതാണെന്നും അറിയിക്കുന്നു.
അഭിവന്ദ്യ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ രക്ഷാധികാരിയായും
അഭിവന്ദ്യ
ഏലിയാസ് മോർ യൂലിയോസ് മെത്രാപ്പോലീത്ത പ്രസിഡൻറായും Dr. ജോസഫ് മാരാംങ്കണ്ടത്തിൽ കോറെപ്പിസ്കോപ്പ പ്രിൻസിപ്പാൾ ആയും ബിബ്ലിക്കൽ അക്കാദമി പ്രവർത്തിച്ചുവരുന്നു.
വിശദവിവരങ്ങൾക്കും, കോഴ്സുകളിൽ ചേരുന്നതിനും
ബിബ്ലിക്കൽ അക്കാഡമിയുടെ ഇമെയിൽ മുഖേനയോ (JSCBIBLICALACADEMY@GMAIL. COM), വൈസ് പ്രിൻസിപ്പൽ
ഫാ.ഷിബു ചെറിയാൻ (94468 14072)
കോഡിനേറ്റർ ഫാ. CU എൽദോസ് (94469 25126)
സെക്രട്ടറി ബാബു ഉലഹന്നാൻ, അഞ്ഞിലിത്തറയിൽ
(94460 44502) എന്നിവരേ യോ ബന്ധപ്പെടുക.
ഈ കോഴ്സുകളെക്കു റിച്ച് നിങ്ങളുടെ കുടുംബാംഗളോടും,
സുഹൃത്തുക്കളോടും, നിങ്ങളുടെ മറ്റു ഇടവകാംഗളോടും അറിയിക്കണമെന്ന് ഓർമപ്പെടുത്തുന്നു. എല്ലാവരുടേയും സഹകരണവും, പ്രാർത്ഥനയും, പങ്കാളിത്തവും അഭ്യർത്ഥിക്കുന്നു.
പ്രിൻസിപ്പൽ
JSOL Biblical Academy Education