KSTA Kottayam DC

KSTA Kottayam DC

Official Page of Kerala School Teachers Association Kottayam District Committee

17/01/2024
10/04/2023

കെ പി സി സി പ്രസിഡന്റിന്റെതായി ഇന്നു പത്രമാധ്യമ ഗ്രൂപ്പുകളിൽ പ്രചരിച്ച പത്രകുറിപ്പിനെകുറിച്ചുള്ള പ്രതികരണം ചില മാധ്യമ സുഹൃത്തുക്കൾ അന്വേഷിച്ചു. ഒന്നാമത്തേത് കാരുണ്യ പദ്ധതിയെകുറിച്ചുള്ളതാണ്

2011 - 12 സാമ്പത്തിക വർഷം സംസ്ഥാന ധനകാര്യ വകുപ്പ് ആരംഭിച്ച കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയുടെ നടത്തിപ്പ് ചുമതല 2020 സെപ്റ്റംബറോടെ ആരോഗ്യവകുപ്പിനുകീഴിലുള്ള സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് (SHA) കൈമാറി. 2012 മുതൽ 2016 മാർച്ച് വരെ യു ഡി എഫ് സർക്കാർ നൽകിയ തുക 525 കോടി മാത്രമാണ് .

എന്നാൽ 2016 മാർച്ച് മുതൽ 2023 മാർച്ച് വരെ ഇടത് സർക്കാർ കാരുണ്യക്കായി നൽകിയ തുകയാകട്ടെ
1207.37 കോടി രൂപ. ഈ വർഷം മാത്രം സ്റ്റേറ്റ് ഹെൽത്ത് എജൻസിക്ക് 1000 കോടിയിലധികം രൂപ സംസ്ഥാന സർക്കാർ നൽകിക്കഴിഞ്ഞു. കഴിഞ്ഞ ആഴ്ചയിൽ 30 കോടി രൂപ ലോട്ടറി വകുപ്പ് ആരോഗ്യമന്ത്രിക്ക് കൈമാറിയ കാര്യമെങ്കിലും ബഹുമാനപെട്ട കെ പി സി സി പ്രസിഡണ്ട് ഓർത്തിരുന്നുവെങ്കിൽ നന്നായേനേ.

മുൻകാലങ്ങളിൽ കാരുണ്യ പദ്ധതിയിൽ 300 ൽ താഴെ അസുഖങ്ങൾക്ക് മാത്രമേ ചികിത്സ ആനുകൂല്യം ലഭ്യമായിരുന്നുള്ളു. എന്നാൽ SHA പദ്ധതി ഏറ്റെടുത്ത ശേഷം KASP പദ്ധതി പ്രകാരമുള്ള എല്ലാ ചികിത്സയ്ക്കും (1667 പാക്കേജ് ) ഇത് ലഭ്യമാക്കി വരുന്നു, കൂടാതെ മുൻപ് 100 ൽ താഴെ ആശുപത്രികളിൽ നിന്ന് മാത്രമേ ചികിത്സ ലഭ്യമായിരുന്നുള്ളു. എന്നാൽ നിലവിൽ ഏതാണ്ട് 750 ഓളം സർക്കാർ സ്വകാര്യ ആശുപത്രികളിൽ പദ്ധതിയുടെ സേവനം ലഭ്യമാണ്.

KASP പദ്ധതിയിൽ ഉൾപെടാത്ത, എ പി എൽ, ബി പി എൽ വ്യത്യസമില്ലാതെ 3 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനം വരുന്ന എല്ലാ കുടുംബങ്ങൾക്കും കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതി പ്രകാരം കാസ്‌പിൽ എംപാനൽ ചെയ്തിട്ടുള്ള ആശുപത്രികളിൽ നിന്നും ഒറ്റതവണത്തേക്ക് 2 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ ആനുകൂല്യം ലഭ്യമാണ്. വൃക്ക സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സ ആനുകൂല്യം 3 ലക്ഷം രൂപവരെ ആയി നിജപ്പെടുത്തിയിട്ടുണ്ട്.

രണ്ടാമത്തെ ആരോപണം റബർ വിലസ്ഥിരതാ ഫണ്ടിനെകുറിച്ചാണ്. റബറിന്റെ മാർക്കറ്റ് വിലയും താങ്ങ് വിലയും തമ്മിലുള്ള വ്യത്യാസമാണ് റബർ കർഷകർക്ക് നൽകുന്നത് .അതുകൊണ്ടു തന്നെ സർക്കാരിന്റെ ഇക്കാര്യത്തിലെ ചെലവ് മാർക്കറ്റ് വിലയെ അടിസ്ഥാനമാക്കി കൂടുകയോ കുറയുകയോ ചെയ്യും.
യു ഡി എഫ് എൽ ഡി എഫ് കാലഘട്ടങ്ങളെ തമ്മിലുള്ള താരതമ്യം ഇവിടെയും പ്രസക്തമാണ്.
യു ഡി എഫ് കാലത്ത് താങ്ങ് വില 150 രൂപയായിരുന്നു. കഴിഞ്ഞ ഇടത് സർക്കാർ അത് 170 രൂപയാക്കി വർദ്ധിപ്പിച്ചു 2015-16 ഇൽ മാത്രമാണ് യു ഡീ എഫ് റബർ വിലസ്ഥിരതാഫണ്ടായി 270.21 കോടി രൂപ നൽകിയത്.

എന്നാൽ 2016 എപ്രിൽ മുതൽ 2023 മാർച്ച് വരെ ഇടത് സർക്കാർ നൽകിയത് 1561.63 കോടി രൂപയാണ്
കെ പി സി സി പ്രസിഡണ്ട് നടത്തിയ പ്രസ്താവന വസ്തുതകൾ മനസ്സിലാക്കാതെയും രാഷ്ട്രീയ വിരോധം കൊണ്ടുള്ള മുൻവിധിയോടെയുള്ളതുമാണ്. ശ്രീ കെ എം മാണി സാറിനോടൂം കേരളാ കോൺഗ്രസിനോടൂം യു ഡീ എഫും കോൺഗ്രസ് പാർട്ടിയും സ്വീകരിച്ച സമീപനം കേരളം മറന്നിട്ടില്ല.

സമൂഹ്യ സുരക്ഷ പെൻഷന്റെ അർഹമായ കേന്ദ്ര വിഹിതം കഴിഞ്ഞ രണ്ടു വർഷവും നൽകാത്ത വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ നാളിതുവരെ ഒരു വിമർശവവും കെ പി സി സി പ്രസിഡണ്ട് ഉന്നയിച്ചതായി കണ്ടിട്ടില്ല . സാധാരണ ജനങ്ങൾക്ക് ആശ്വാസം പകരുന്ന പദ്ധതികൾ യാതൊരു തടസ്സവും കൂടാതെ ഇടത് സർക്കാർ മുന്നോട്ട് കൊണ്ട് പോകുക തന്നെ ചെയ്യും.

02/04/2023
11/01/2023

മരണകാരണം ഭക്ഷ്യവിഷബാധ.

അതും കുഴിമന്തി കഴിച്ചുള്ള ഭക്ഷ്യവിഷബാധ.

ദോഷം പറയരുതല്ലോ, വാർത്തയ്ക്ക്‌ നല്ല റീച്ചുണ്ടായിരുന്നു.

തുടർ ചർച്ചകളുണ്ടായി.
പ്രതിഷേധങ്ങളുണ്ടായി.

അതിനിടയ്ക്ക്‌ കുത്തിത്തിരുപ്പുണ്ടാക്കാനും വാർത്ത ഉപയോഗിക്കുന്നവരുണ്ടായി. .

എന്തിനേറെപ്പറയുന്നു, കുഴിമന്തിയും അൽഫാമും വിളമ്പുന്ന ഹോട്ടലുകളെ ബഹിഷ്കരിക്കാൻ ആഹ്വാനവുമുണ്ടായി.

ഇപ്പൊ കഥ മാറി.

ഭക്ഷ്യവിഷബാധയല്ല കാരണം.

അപ്പൊ ഭക്ഷ്യവിഷബാധയാണു കാരണമെന്ന വാർത്തയുടെ സോഴ്സ്‌ എന്തായിരുന്നു?

പോസ്റ്റ്‌ മോർട്ടമോ സ്ഥിരീകരണമോ നടക്കുന്നതിനു മുൻപ്‌ ഇങ്ങനെ അർധസത്യങ്ങളും അസത്യങ്ങളും അറിഞ്ഞിട്ട്‌ ആർക്ക്‌ എന്ത്‌ നേട്ടമാണുള്ളത്‌?

Caption : Nelson Joseph
Edited by : mahiii praanthpookkunnidam


Photos from KSTA Kottayam DC's post 20/12/2021
05/09/2021

സഖാക്കളേ,
ഇന്ന് അദ്ധ്യാപക ദിനം. ഇന്ന് വൈകീട്ട് 7 മണിക്ക് മുൻപൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊ.സി.രവീന്ദ്രനാഥ് കെ.എസ്.ടി.എ.Fbപേജിലൂടെ അദ്ധ്യാപകദിന സന്ദേശം നൽകുന്നു.സംസ്ഥാന സെക്രട്ടറി സ: ബി.സുരേഷ് ആമുഖ പ്രഭാഷണം നടത്തും.
ജന.സെക്രട്ടറി.

Photos from KSTA Kottayam DC's post 29/07/2021

ജൂലൈ 29 അദ്ധ്യാപക പ്രക്ഷോഭം

19/07/2021

Higher Secondary Courses And Subject Combinations

Photos from KSTA Kottayam DC's post 28/06/2021

പ്രതിഷേധ ജ്വാല
വിവിധ സബ് ജില്ല കേന്ദ്രങ്ങളിൽ

19/06/2021

"കരുതൽ" - ഓൺലൈൻ വിദ്യാഭ്യാസവും കുട്ടികളുടെ മാനസികാരോഗ്യവും :: വെബിനാർ :: കെഎസ്ടിഎ കോട്ടയം

Want your school to be the top-listed School/college?

Website