*രക്ഷാകർതൃ സംഗമം*
ആതവനാട് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ രക്ഷാകർതൃസംഗമം നടത്തി.രക്ഷകർത്താക്കൾക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു .ഹെഡ് മിസ്ട്രസ് പി പ്രീതകുമാരി സ്വാഗതം പറഞ്ഞു.പി ടി എ പ്രസിഡന്റ് ഉസ്മാൻ പൂളക്കോട്ട് അധ്യക്ഷത വഹിച്ചു. സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകൻ പ്രവീൺ രക്ഷകർത്താക്കൾക്ക് ബോധവൽക്കരണം നടത്തി. എസ് എം സി ചെയർമാൻ യാഹു കോലിശ്ശേരി,എം ടി എ ചെയര്പേഴ്സൻ ടി രേഖ അധ്യാപകരായ തങ്കച്ചൻ,അബു താഹിർ, ബാപ്പു മാട്ടുമ്മൽ എന്നിവർ സംസാരിച്ചു. ജി. എസ്. ബിജു നന്ദി പറഞ്ഞു.
GHSS ആതവനാട് മാട്ടുമ്മൽ OSA
ghss athavanad osa കൂട്ടായ്മ
Operating as usual
SSLC RESULT
GHSS ആതവനാട് മാട്ടുമ്മൽ
100 % വിജയം
12 Full A+
അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ മുൻ ജില്ലാ പഞ്ചായത്ത് അംഗം മൂർക്കത്ത് ഹംസ മാസ്റ്ററുടെ നാമദേയത്തിൽ ജില്ലാ പഞ്ചായത്ത് സ്കൂളിൽ ഹാപ്പിനസ് പാർക്ക് നിർമ്മിക്കന്നതിന് 80 ലക്ഷം രൂപ വകയിരുത്തിയിരിക്കയാണ്,
ഈ ഫണ്ട് അനുവദിച്ചു തന്ന ജില്ലാ പഞ്ചായത്തിനെയും നമ്മുടെ പ്രിയങ്കരനായ മെമ്പർ ബഷീർ രണ്ടത്താണിയെയും ഈ അവസരത്തിൽ മനസ്സോട് ചേർത്ത് നന്ദി അറിയിക്കുകയാണ്,
ഈ പാർക്കിൻ്റെ നിർമ്മാണോൽഘാടനം
2024 ജനു 17 ന് രാവിലെ 10 മണിക്ക് ബഹു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇസ്മയിൽ മൂത്തേടത്തിൻ്റെ അധ്യക്ഷതയിൽ ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം കെ റഫീഖ ഉൽഘാടനം ചെയ്യുകയാണ്, ബഹു. ജില്ലാ പഞ്ചായത്ത് മെമ്പർ ബഷീർ രണ്ടത്താണി സ്വാഗതം പറയുന്ന ഈ പരിപാടിയിൽ കൃത്യസമയത്ത് മറ്റു പരിപാടികൾ ക്രമീകരിച്ച് എല്ലാവരും പങ്കെടുക്കണമെന്ന് സ്നേഹത്തോടെ അറിയിക്കുകയാണ്
GHSS ആതവനാട് മാട്ടുമ്മൽ ഗ്രൗണ്ടിൽ സബ് ജില്ലാ ഖൊ ഖൊ മത്സരത്തിന് തുടക്കമായി
GHSS ആതവനാട് , മാട്ടുമ്മൽ.
ദേശീയ ഹരിത സേനയുടെ നേതൃത്വത്തിൽ അടുക്കളത്തോട്ടത്തിലുണ്ടായ പച്ചക്കറികളുടെ വിളവെടുപ്പ് ഉദ്ഘാടനം ; PTA പ്രസിഡണ്ട് ഉസ്മാൻ പൂളക്കോട്ട്, SMC ചെയർമാൻ യാഹു കോലിശേരി എന്നിവർ ചേർന്ന് നിർവഹിച്ചു. പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിലേക്ക് നൽകി.
ഓണാഘോഷം GHSട ആതവനാട് മാട്ടുമ്മൽ