09/12/2022
ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി നടത്തിയ ബഡ്‌സ് ഡേ പ്രോഗ്രാം.
red band ഒരുക്കിയ ഗാനമേള ബഡ്‌സ് ഡേയുടെ മാറ്റിക്കൂട്ടി. കുട്ടികളുടെ മനം കവർന്ന പ്രിയ ഗായകരായ ജിത്തു, മോനിഷ, അസ്ലം തിരക്കുകൾ മാറ്റിവെച്ച് കുട്ടികൾക്കായി സമയം ചെലവഴിച്ച പ്രിയ ഗായകർക്കും, സാമൂഹ്യപ്രവർത്തകർക്കും, രക്ഷിതാക്കൾക്കുംനന്ദി.
09/12/2022
*ഭിന്നശേഷി വാരാചരണത്തിന്റെ* ഭാഗമായി വട്ടംകുളം കനിവ് ബഡ്സ് സ്ക്കൂൾ വിദ്യാർത്ഥികൾ തിരുന്നാവായ ബഡ്സ് സ്ക്കൂളിൽ സന്ദർശനം നടത്തി.
വട്ടംകുളം ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികൾക്കൊപ്പം വട്ടംകുളം ഗ്രാമപഞ്ചായത്തഗം അക്ബർ,ബഡ്സ് ടീച്ചർമാരായ ഗിരിജ, ഷീല മറ്റു ജീവനക്കാരും തിരുന്നാവായ ബഡ്സ് സ്ക്കൂളിൽ സന്ദർശനം നടത്തി.
ഇവരെ തിരുന്നാവായ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ടി മുസ്തഫ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നാസർ ആയപ്പള്ളി, പഞ്ചായത്തഗം ഹാരിസ് പറമ്പിൽ , ബഡ്സ് ടീച്ചർ പി.കെ.സിന്ധു മറ്റു ബഡ്സ് ജീവനക്കാർ, വി. ഇ.ഒ മാരായ ബാബുമോൻ , സൗമ്യ എന്നിവർ ചേർന്ന് സ്വീകരിച്ചു
തുടർന്ന് ഇരു ബഡ്സ് സ്കൂൾ വിദ്യാർത്ഥികളും വിവിധ കലാപരിപാടികൾക്ക് ശേഷം ഉച്ചഭക്ഷണം കഴിച്ച് പിരിഞ്ഞു.
09/12/2022
ഡിസംബർ 3 ഭിന്നശേഷി വാരാചരണത്തോടനുബന്ധിച്ച് 5/12 /2022ന് കനിവ് ബഡ്സ് സ്കൂളിലെ കുട്ടികൾ 'ഒന്നാവാം മുന്നേറാം' എന്ന സന്ദേശവുമായി വട്ടംകുളം CPNUP സ്കൂൾ സന്ദർശിച്ചു. ടീച്ചർമാരും കുട്ടികളും ചേർന്ന് കേക്ക് മുറിച്ചും പാട്ടുപാടിയും സന്തോഷം പങ്കുവെച്ചു. വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കഴുങ്ങിൽ മജീദ്, വാർഡ് മെമ്പർ അക്ബർ, PTA പ്രസിഡന്റ് ഉണ്ണികൃഷ്ണൻ സ്റ്റാഫ് ഗിരിജ, ഷീല, സജ്ന, ആശ എന്നിവരും കുട്ടികളോടൊപ്പം പങ്കു ചേർന്നു.
09/12/2022
പറന്നുയരാം വാനോളം ഡിസംബർ 3 ഭിന്നശേഷി പ്രചരണ വിളംബര ജാഥയുമായി വട്ടംകുളം CPNUP സ്കൂളി നോടൊപ്പം കനിവ് ബഡ്സ് സ്കൂളിലെ കുട്ടികളും
08/12/2022
സിനിമാതാരം ആശാ ശരത്തും മകൾ ഉത്തരയും ബഡ്സ് സ്കൂളിന്റെ സ്റ്റാൾ സന്ദർശിച്ചപ്പോൾ...
08/12/2022
വട്ടംകുളം ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവത്തിന് തിരിതെളിഞ്ഞു
https://youtu.be/l654ha6Jo-w
വട്ടംകുളം ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവത്തിന് തിരിതെളിഞ്ഞു
വട്ടംകുളം ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവത്തിന് തിരിതെളിഞ്ഞു.കലോത്സവം സിനിമാ താരം ആശാ ശരത്ത് ഉദ്ഘടനം ചെയ്....
12/11/2022
സ്നേഹ സ്പർശവുമായി വട്ടംകുളം ഗ്രാമപഞ്ചായത്ത് കനിവ് ബഡ്‌സ് സ്കൂളിനോടൊപ്പം 🥰❤️
09/11/2022
കുട്ടികൾക്ക് മധുരവുമായി വട്ടംകുളം ഗ്രാമപഞ്ചായത്ത് CDS അംഗങ്ങൾ
09/11/2022
ബഡ്‌സ് സ്കൂൾ സംസ്ഥാന കലോത്സവത്തിനായി തയ്യാറെടുക്കുന്ന കനിവ് ബഡ്സ് സ്കൂളിലെ കുട്ടികൾക്ക് ആശംസാ മധുരവുമായി പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ.
Thank you ponnani Block Panchayath....😊
09/11/2022
ബഡ്‌സ് സ്കൂൾ മലപ്പുറം ജില്ലാ കലോത്സവം - ശലഭങ്ങൾ 2022 - കനിവ് ബഡ്സ് സ്കൂൾ, വട്ടംകുളം ഗ്രാമപഞ്ചായത്ത് ജേതാക്കൾ... 😊
09/11/2022
വീണ്ടും ഓവറോൾ കിരീടം നേടി കനിവ് ബഡ്സ് സ്കൂൾ
വീണ്ടും ഓവറോൾ കിരീടം നേടി കനിവ് ബഡ്സ് സ്കൂൾ
കുടുംബശ്രീ ജില്ലാ മിഷൻ ജില്ലയിലെ ബഡ്‌സ്, ബി.ആർ.സി. വിദ്യാർഥികൾക്കായി നടത്തിയ 'ശലഭങ്ങൾ-22' കലോത്സവം സമാപിച്ചു. വട്ടംകുളം ബഡ്‌സ് സ്‌കൂൾ മൂന്നാംതവണയും.........
*തുടർന്നു വായിക്കാൻ 👇*
https://www.realmediachannel.com/2022/11/blog-post_42.html
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com
വീണ്ടും ഓവറോൾ കിരീടം നേടി കനിവ് ബഡ്സ് സ്കൂൾ
വീണ്ടും ഓവറോൾ കിരീടം നേടി കനിവ് ബഡ്സ് സ്കൂൾ കുടുംബശ്രീ ജില്ലാ മിഷൻ ജില്ലയിലെ ബഡ്‌സ്, ബി.ആർ.സി. വിദ്യാർഥികൾക്കായ....
06/11/2022
ബഡ്സ് സ്കൂൾ മലപ്പുറം ജില്ലാ കലോത്സവം 'ശലഭങ്ങൾ 2022' വേദിയിൽ കനിവിലെ കുട്ടികളെത്തിയപ്പോൾ......
06/11/2022
നാടോടി നൃത്ത വേദിയിൽ കരിന്തണ്ടനായി അർജുൻ വേദിയിലെത്തിയപ്പോൾ....
06/11/2022
ചെണ്ടമേളത്തിൽ വിസ്മയം തീർത്ത് അർജുൻ എം എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി... 😍
നന്ദി :- ഗിരീഷ് ആലംകോട്
06/11/2022
ശലഭങ്ങളിലെ വേദിയിൽ പാടി തകർത്തു ആദിത്യ........ 😊
ലളിതഗാനം & നാടൻ പാട്ട് - ഒന്നാംസ്ഥാനം
മാപ്പിളപ്പാട്ട് -രണ്ടാം സ്ഥാനം
06/11/2022
കോമരം കൊടുങ്ങല്ലൂർ അമ്മ ശലഭങ്ങളിലെ വേദിയിൽ ഉറഞ്ഞു തുള്ളി..... വേദിയിൽ തകർത്ത് കനിവ് ബഡ്സ് സ്കൂളിലെ കുട്ടികൾ.....
06/11/2022
ജില്ലാ ബഡ്‌സ് സ്കൂൾ കലോത്സവസത്തിൽ തുടർച്ചയായി മൂന്നാം തവണയും ഓവറോൾ ചാമ്പ്യയൻഷിപ് നേടി വട്ടംകുളത്തിന്റെ അഭിമാനമായ കനിവിലെ ശലഭങ്ങൾ.....
01/11/2022
ഹരിത പഞ്ചായത്തിന് സ്നേഹത്തിന്റെ കരുതൽ
ജനകീയം വട്ടംകുളം പ്ലാസ്റ്റിക് നിർമ്മാജന യജ്ഞത്തിൽ പഞ്ചായത്തിനൊപ്പം കൈ കോർത്ത് കനിവ് ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികളും, അധ്യാപകരും, രക്ഷിതാക്കളും. ഭൂമിയുടെ സംരക്ഷണം നമ്മുടെ ഓരോരുത്തരുടേയും കടമയാണ്. അതിന്റെ ആദ്യഘട്ടം നമ്മുടെ വീടുകളിൽ നിന്നുതന്നെ തുടങ്ങേണ്ടതുണ്ട്. കനിവ് ബഡ്സ് സ്കൂളിലെ വൊക്കേഷൽ യൂണിറ്റ് അംഗങ്ങളായ അജിത, സുനിത എന്നിവരുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ നിന്ന് തുണികൾ ശേഖരിച്ച് കുട്ടികൾ തുണി സഞ്ചികൾ നിർമ്മിച്ചു. കേരളപ്പിറവി ദിന ആഘോഷങ്ങളോടൊപ്പം തുണിസഞ്ചികളുടെ ആദ്യവിപണനവും നടന്നു. PTA പ്രസിഡന്റ് ഉണ്ണികൃഷ്ണന് തുണിസഞ്ചികൾ നൽകിക്കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് കഴുങ്ങിൽ മജീദ് ചടങ്ങ് ഉദ്ഘാടനം ചെയ്തതായി അറിയിച്ചു. ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മൻസൂർ മരയങ്ങാട്ട് വൈസ് പ്രസിഡന്റ് ദീപമണികണ്ഠൻ, മെമ്പർമാരായ ശ്രീജ പാറക്കൽ പത്മ,PTAപ്രസിഡന്റ് ഉണ്ണികൃഷ്ണൻ, ,പഞ്ചായത്ത് സെക്രട്ടറി ഹരിദാസൻ, സ്പീച്ച് തെറാപ്പിസ്റ്റ് പാർവ്വതി,അധ്യാപകർ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. കുട്ടികളുടെ വിവിധ കലാപടിപാടികളും അരങ്ങേറി.
29/10/2022
നമ്മുടെ ശലഭങ്ങൾ ചിറക് വിടർത്താൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രം...... 🥰
02/09/2022
വട്ടംകുളം ഗ്രാമപഞ്ചായത്ത് ജനകീയം ഓണാഘോഷം 2കെ22 കനിവ് ബഡ്‌സ് സ്‌കൂളില്‍ നിന്നും തുടക്കം കുറിച
വട്ടംകുളം ഗ്രാമപഞ്ചായത്ത് ജനകീയം ഓണാഘോഷം 2കെ22 കനിവ് ബഡ്‌സ് സ്‌കൂളില്‍ നിന്നും തുടക്കം കുറിച
വട്ടംകുളം ഗ്രാമപഞ്ചായത്ത് ജനകീയം ഓണാഘോഷം 2കെ22 കനിവ് ബഡ്‌സ് സ്‌കൂളില്‍ നിന്നും തുടക്കം കുറിച്ചു.
02/09/2022
ശലഭങ്ങളെ തേടി ഒരു യാത്ര...... 😊
02/09/2022
സഹപാഠിയെ തേടി വീട്ടിലെത്തി
സഹപാഠിയെ തേടി വീട്ടിലെത്തി |
വട്ടംകുളം ഗ്രാമപഞ്ചായത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന കനിവ് ബഡ്സ് & റിഹാബിലേറ്റേഷൻ സ്കൂളിലെ കുട്ടികളും, അധ്യാപകരും അവരുടെ സഹപാഠികളായ ജീവനേയും, മുഹുസിനേയും.....
തുടർന്നു വായിക്കാൻ👇 https://www.realmediachannel.com/2022/08/11345.html?m=1
🇷🇪🇦🇱 🇲🇪🇩🇮🇦 ഒരു ദേശത്തിന്‍റെ ശബ്ദം കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും ഗ്രൂപ്പിൽ അംഗമാകാൻ👇 https://chat.whatsapp.com/GmPfhSxyDC68doCejgGqum YouTube: https://www.youtube.com/realmediachannel Facebook: https://www.facebook.com/realmediachannel Website: www.realmediachannel.കോം
സഹപാഠിയെ തേടി വീട്ടിലെത്തി
സഹപാഠിയെ തേടി വീട്ടിലെത്തി. വട്ടംകുളം ഗ്രാമപഞ്ചായത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന കനിവ് ബഡ്സ് & റിഹാബിലേറ്റേഷ...
02/09/2022
തുമ്പപ്പൂ പൂത്തു നിൽക്കുന്ന നാട്ടുവഴിയുടെ ഓർമ്മയുമായി കനിവ് ബഡ്സ് സ്കൂളിലെ കുട്ടികൾ.......🥰
02/09/2022
വട്ടംകുളം ഗ്രാമപഞ്ചായത്ത് ജനകീയം ഓണാഘോഷം 2K22 കനിവ് ബഡ്സ് സ്കൂളിൽ നിന്നും തുടക്കം കുറിച്ചു
എടപ്പാൾ: നാലുദിവസം നീണ്ടുനിൽക്കുന്ന വട്ടംകുളം ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന ജനകീയം ഓണാഘോഷത്തിന് ഇന്ന് കനിവ് ബഡ്സ് സ്കൂളിൽ തുടക്കം കുറിച്ചു. വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കഴുങ്ങിൽ മജീദ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നജീബ്, വാർഡ് മെമ്പർ അക്ബർ പനച്ചിക്കൽ, മെമ്പർ ഉണ്ണികൃഷ്ണൻ, പിടിഎ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, അധ്യാപകർ, സ്പീച്ച് തെറാപ്പിസ്റ്റ് എന്നിവർ കുട്ടികളോടൊപ്പം ചേർന്ന് പഴയകാലത്തെ അനുസ്മരിപ്പിച്ച് അത്തം നാളിൽ കുന്നുംപുറങ്ങളിൽ നിന്നും പാട്ടിൻ ഈരടികളുടെ താളമിട്ടാണ് തുമ്പപ്പൂ പറിച്ചെടുത്ത് പൂക്കളമിട്ടത്. പഴയകാല ഓണ സ്മരണകളും പാട്ടുകളുമായി മേയ്ക്കാട്ട് ശ്രീദേവി അന്തർജനം കുട്ടികൾക്കൊപ്പം കൂടി. സെപ്റ്റംബർ ഒന്നിന് ബഡ്സ് സ്കൂളിൽ ഓണാഘോഷ പരിപാടികൾ അരങ്ങേറും.
02/09/2022
വട്ടംകുളം ഗ്രാമപഞ്ചായത്ത് ജനകീയം ഓണാഘോഷം 2കെ22 കനിവ് ബഡ്‌സ് സ്‌കൂളില്‍ നിന്നും തുടക്കം കുറിച
*വട്ടംകുളം ഗ്രാമപഞ്ചായത്ത് ജനകീയം ഓണാഘോഷം 2K22 കനിവ് ബഡ്സ് സ്കൂളിൽ നിന്നും തുടക്കം കുറിച്ചു*
എടപ്പാൾ: നാലുദിവസം നീണ്ടുനിൽക്കുന്ന വട്ടംകുളം ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന ജനകീയം ഓണാഘോഷത്തിന് ഇന്ന് കനിവ് ബഡ്സ് സ്കൂളിൽ തുടക്കം കുറിച്ചു. വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കഴുങ്ങിൽ മജീദ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നജീബ്, വാർഡ് മെമ്പർ അക്ബർ പനച്ചിക്കൽ, മെമ്പർ ഉണ്ണികൃഷ്ണൻ, പിടിഎ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, അധ്യാപകർ, സ്പീച്ച് തെറാപ്പിസ്റ്റ് എന്നിവർ കുട്ടികളോടൊപ്പം ചേർന്ന് പഴയകാലത്തെ അനുസ്മരിപ്പിച്ച് അത്തം നാളിൽ കുന്നുംപുറങ്ങളിൽ നിന്നും പാട്ടിൻ ഈരടികളുടെ താളമിട്ടാണ് തുമ്പപ്പൂ പറിച്ചെടുത്ത് പൂക്കളമിട്ടത്. പഴയകാല ഓണ സ്മരണകളും പാട്ടുകളുമായി മേയ്ക്കാട്ട് ശ്രീദേവി അന്തർജനം കുട്ടികൾക്കൊപ്പം കൂടി. സെപ്റ്റംബർ ഒന്നിന് ബഡ്സ് സ്കൂളിൽ ഓണാഘോഷ പരിപാടികൾ അരങ്ങേറും.
സെപ്റ്റംബർ 2 സമൂഹത്തിലെ വിവിധ തുറകളിലെ 100 പേർ അണിനിരക്കുന്ന സൈക്കിൾ പ്രചരണം രാവിലെ 6.മണിക്ക് എടപ്പാളിൽ നിന്നും ആരംഭിച്ച് മുഴുവൻ വാർഡുകളിലും ഓണാഘോഷ സന്ദേശവുമായി ചുറ്റിക്കറങ്ങി 7.30 ന് സഫാരി ഗ്രൗണ്ടിൽ അവസാനിപ്പിക്കുന്നതാണ്. വൈകീട്ട് സൗഹൃദ ഫുട്ബോൾ മാച്ചും സംഘടിപ്പിച്ചിട്ടുണ്ട്.
3 ന് രാവിലെ ആയിരം പേർ കേരളീയ വേഷത്തിൽ അണിനിരന്ന് പ്ലാസ ഗ്രൗണ്ടിൽ നിന്നും വാദ്യ ഘോഷങ്ങളുടെ അകമ്പടിയോടെ ഘോഷയാത്ര ആരംഭിച്ച് സഫാരി ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ ഓണാഘോഷ നഗരിയിൽ എത്തിച്ചേരും. 10.30ന് പൂക്കള മത്സരവും
11.30 ന് സാംസ്കാരിക സദസ്സും നടക്കും. ശ്രീ ആർട്ടിസ്റ്റ് നമ്പൂതിരി, പി സുരേന്ദ്രൻ, ഡോ: രവീന്ദ്രൻ എന്നിവരേയും ആരോഗ്യപ്രവർത്തകരെയും, RRT അംഗങ്ങളെയും ആദരിക്കും. മന്ത്രി വി അബ്ദുറഹ്മാൻ ഓണാഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും.
വൈകിട്ട് 2 മണിക്ക് നാടൻ ഓണപ്പാട്ടും , 3 മണിക്ക് മെഗാ തിരുവാതിരയും, 4 മണിക്ക് ലഹരിക്കെതിരെ ബലൂൺ പറത്തലും, 6 മണിക്ക് ഓണ-സന്ധ്യയും സംഘടിപ്പിച്ചിട്ടുണ്ട്.
വട്ടംകുളം ഗ്രാമപഞ്ചായത്ത് ജനകീയം ഓണാഘോഷം 2കെ22 കനിവ് ബഡ്‌സ് സ്‌കൂളില്‍ നിന്നും തുടക്കം കുറിച
വട്ടംകുളം ഗ്രാമപഞ്ചായത്ത് ജനകീയം ഓണാഘോഷം 2കെ22 കനിവ് ബഡ്‌സ് സ്‌കൂളില്‍ നിന്നും തുടക്കം കുറിച്ചു.
19/07/2022
സ്വന്തം ഉൽപ്പന്നങ്ങളും വിപണനുമായി വട്ടംകുളം കനിവ് ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ.
സ്വന്തം ഉൽപ്പന്നങ്ങളും വിപണനുമായി വട്ടംകുളം കനിവ് ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ.
പരിമിതികളെ അതിജീവിച്ച് പരാശ്രയം കൂടാതെ ജീവിക്കുക എന്ന ലക്ഷ്യത്തോടുകൂടി കനിവ് ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിലെ കുട്ടികൾ വ്യത്യസ്തമായ തൊഴിൽ പരിശീലനത്തിലൂടെ വിവിധ ഉൽപ്പന്നങ്ങൾ നിർമ്മിച്ച് വിൽപ്പന നടത്തി വരുന്നു.
തുടർന്നു വായിക്കാൻ 👇
https://www.realmediachannel.com/2022/07/blog-post_28.html
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com
സ്വന്തം ഉൽപ്പന്നങ്ങളും വിപണനുമായി വട്ടംകുളം കനിവ് ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ.
സ്വന്തം ഉൽപ്പന്നങ്ങളും വിപണനുമായി വട്ടംകുളം കനിവ് ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ. പരിമിതികളെ അതിജീവിച്ച് പരാശ്....