Saishma's Eduzone

Saishma's Eduzone

Saishma's Eduzone is a Chemistry educational media for people .This page gives New update related t

Operating as usual

25/12/2023

This is Our New Page

Merry Christmas All❤️
Hello! Exciting news about SAISHMA'S EduZone's official page! After recovering from a hack, we're back stronger. Stay tuned for updates by liking and following. Thank you for your support!

16/06/2022

പ്രതിവര്‍ഷം 250 രൂപമാത്രം ട്യൂഷന്‍ ഫീ നല്‍കി, നാലുവര്‍ഷ ബി.എസ്സി. നഴ്‌സിങ് (പെണ്‍കുട്ടികള്‍ക്കു മാത്രം), രണ്ടുവര്‍ഷ ബി.എസ്സി. നഴ്‌സിങ് (പോസ്റ്റ് ബേസിക്) (കോ-എജ്യുക്കേഷന്‍) കോഴ്‌സുകള്‍ ദേശീയപ്രാധാന്യമുള്ള സ്ഥാപനത്തില്‍ പഠിക്കാന്‍ അവസരം.

ചണ്ഡീഗഢ് പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചി (പി.ജി.ഐ.എം.ഇ.ആര്‍.)ലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിങ് എജ്യുക്കേഷന്‍ (എന്‍.ഐ.എന്‍.ഇ.) ആണ് അവസരം ഒരുക്കുന്നത്.

പ്ലസ് ടു/തത്തുല്യ പരീക്ഷ, ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ പഠിച്ച് മൊത്തം 50 ശതമാനം മാര്‍ക്കുവാങ്ങി ജയിച്ചവര്‍ക്ക് ബി.എസ്സി. നഴ്‌സിങ് പ്രോഗ്രാമിന് അപേക്ഷിക്കാം. യോഗ്യതാ പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

ബി.എസ്സി. നഴ്‌സിങ് (പോസ്റ്റ് ബേസിക്) പ്രോഗ്രാമിന് അപേക്ഷിക്കാന്‍ പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം. കൂടാതെ, ജനറല്‍ നഴ്‌സിങ് ആന്‍ഡ്.മിഡ്വൈഫറി കോഴ്‌സ്, 50 ശതമാനം മാര്‍ക്കോടെ ജയിക്കണം. നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ വേണം. കംപ്യൂട്ടര്‍ അധിഷ്ഠിത പ്രവേശനപരീക്ഷ ജൂലായ് 28-ന്.

കെമിസ്ട്രി, ഫിസിക്‌സ്, ബയോളജി എന്നിവയില്‍നിന്ന് 25 വീതവും ഇംഗ്ലീഷ്, ജനറല്‍ നോളജ്/കറന്റ്് അഫയേഴ്സ് എന്നിവയില്‍നിന്ന് യഥാക്രമം 15-ഉം 10-ഉം മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ ഉണ്ടായിരിക്കും. ശരിയുത്തരത്തിന് ഒരു മാര്‍ക്കുവീതം കിട്ടും. ഉത്തരം തെറ്റിയാല്‍ കാല്‍മാര്‍ക്കുവീതം നഷ്ടമാകും..

ബി.എസ്സി. നഴ്‌സിങ് (പോസ്റ്റ് ബേസിക്) പ്രവേശന പരീക്ഷയ്ക്കും ഒരു മാര്‍ക്കുവീതമുള്ള 100 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ (ജനറല്‍ നഴ്‌സിങ് നിലവാരമുള്ളവ) ഉണ്ടാകും. പരീക്ഷയുടെ വിശദമായ ഘടന pgimer.edu.in -ല്‍ ഇന്‍ഫര്‍മേഷന്‍ ഫോര്‍ കാന്‍ഡിഡേറ്റ്‌സിലെ പ്രോഗ്രാം പ്രവേശന ലിങ്കുവഴി ലഭിക്കുന്ന പ്രോസ്‌പെക്ടസില്‍ നല്‍കിയിട്ടുണ്ട്. അപേക്ഷ pgimer.edu.in വഴി ജൂണ്‍ 24 വരെ നല്‍കാം.

pgimer.edu

Kerala Pareeksha Bhavan, Office of The Commissioner of Government Examinations 16/06/2022

എസ്എസ്എല്‍സി പരീക്ഷാഫലം മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 99.26 ശതമാനമാണ് വിജയം. 44,363 പേര്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി.കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയശതമാനത്തില്‍ നേരിയ കുറവുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞതായും മന്ത്രി അറിയിച്ചു. കണ്ണൂരിലാണ് ഏറ്റവും ഉയര്‍ന്ന വിജയശതമാനം. 99.76 ശതമാനം. വയനാട്ടിലാണ് ഏറ്റവും കുറവ് വിജയശതമാനം. 92.07 ശതമാനം. മാര്‍ച്ച് 31നും ഏപ്രില്‍ 29നും ഇടയില്‍ നടത്തിയ പരീക്ഷയില്‍ 2961 സെന്ററുകളിലായ 4,26,469 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. കഴിഞ്ഞ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയില്‍ 99.47 ശതമാനമായിരുന്നു വിജയശതമാനം.

ഫ​​​ലം ല​​​ഭ്യ​​​മാ​​​കു​​​ന്ന സൈ​​​റ്റു​​​ക​​​ള്‍:

https://pareekshabhavan.kerala.gov.in

https://sslcexam.kerala.gov.in

https://results.kite.kerala.gov.in

www.prd.kerala.gov.in.

എ​​​സ്.​​​എ​​​സ്.​​​എ​​​ല്‍.​​​സി (എ​​​ച്ച്‌.​​​ഐ) ഫ​​​ലം

https://sslchiexam.kerala.gov.in

​​​ടി.​​​എ​​​ച്ച്‌.​​​എ​​​സ്.​​​എ​​​ല്‍.​​​സി ഫ​​​ലം

https://thslcexam.kerala.gov.in

​​​എ.​​​എ​​​ച്ച്‌.​​​എ​​​സ്.​​​എ​​​ല്‍.​​​സി. ഫ​​​ലം

https://ahslcexam.kerala.gov.in

Kerala Pareeksha Bhavan, Office of The Commissioner of Government Examinations Kerala Pareeksha Bhavan, Office of The Commissioner of Government Examinations

11/06/2022

എസ്എസ്എൽസി പരീക്ഷ ഫലം ജൂൺ 15നകം പ്രഖ്യാപിക്കും. പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റ് results.kerala.nic.inഅല്ലെങ്കിൽ kerala.gov.in. വഴി ഫലമറിയാം. പത്താം ക്ലാസ് പരീക്ഷ ഫലം ജൂൺ 15 ന് മുമ്പും +2 ന്റെ ഫലം ജൂൺ 20 നും മുമ്പ് പ്രഖ്യാപിക്കുമെന്ന് കേരള വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അടുത്തിടെ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു.

07/06/2022

🤍🤍🤍🤍World Caring Day🤍
Each year on June 7, World Caring Day shines a spotlight on all the ways we connect and show each other we care. Afterall, we should always take time to celebrate the millions of acts of caring we see. All acts of caring, whether big or small, are important. Caring is continuous and happens every day through compassion, support, kindness and understanding.

In a world of many worries, one of the easiest ways to show love is by caring. We all experience times of crisis, illness or need. Sharing our journeys and becoming a part of a beautiful story in a segmented, cynical world recognizes and celebrates the people who care. When we take the time to notice, we see patience, understanding, kindness and encouragement from everyone around us.

Use World Caring Day to remind others to take the opportunity and practice caring. Now more than ever, we need to lean into caring for one another. Using this day as an opportunity to share your compassion shows genuine love and is a blessing. By sincerely asking how someone’s day went, it shows that you care, and can improve that person’s overall well-being.

Caring Around the World
Celebrating everyone as they share stories of caring recognizes and honors both those who care, and those who are cared for. On June 7th, we encourage everyone to rededicate themselves to recognizing, sharing and participating in acts of caring by:

Asking how someone is doing with intent and meaning. Asking someone how they are to find out what is going on in their lives shows you care.
Being mindful of the needs of others. Being alert and sensitive to what triggers your loved ones can help them navigate the shifts in their mood.
Reconnecting online to catch up with your friends and family living far away or with those you haven’t spoken to in a long time reopens relationships.
Making time for your loved ones. We know everyone gets busy but don’t become a stranger to your friends and family.

07/06/2022

07/06/2022 ജൂൺ 07 വർഷത്തിലെ 158 (അധിവർഷത്തിൽ 159)-ാം ദിനമാണ്. വർഷാവസാനത്തിലേക്ക് 207 ദിവസങ്ങൾ കൂടിയുണ്ട്.

💠ലോക പരിചരണ ദിനം

💠ലോക ഭക്ഷ്യസുരക്ഷാ ദിനം

💠ജൂൺ ബഗ് ദിനം

💠വിസിആർ ദിനം

💠ഡാനിയൽ ബൂൺ ഡേ

💠ട്രയൽ ടെക്നോളജി ദിനം

💠ദേശീയ കാഫ്പാച്ച് ദിനം

💠പതാക ദിനം (പെറു)

💠സെവൻ ഗിഗ്നോ (മാൾട്ട)

💠അരിക്ക ദിന യുദ്ധം (ചിലി)

💠നയതന്ത്ര ദിനം (ക്രൊയേഷ്യ)
💠പത്രപ്രവർത്തക ദിനം (അർജന്റീന)

💠ദേശീയ ചോക്ലേറ്റ് ഐസ്ക്രീം ദിനം (യു.എസ്.എ)

💠നോർവേയിലെ യൂണിയൻ പിരിച്ചുവിടൽ ദിനം (നോർവേ)

💠സാമ്പത്തിക, സാമ്പത്തിക മേഖലയിലെ തൊഴിലാളി ദിനം (കിർഗിസ്ഥാൻ)

01/06/2022

◼️ഗുരുവിനെക്കാൾ വലിയ ശിഷ്യന്മാരെ രൂപപ്പെടുത്തുക എന്നതാകണം ഓരോ വിദ്യാലയത്തിന്റെയും അടിസ്ഥാന ദൗത്യം
▪️ഇന്ന് സ്കൂളുകൾ തുറക്കുകയാണ്‌... രണ്ടു വർഷത്തെ കൊവിഡ് ഇടവേളക്ക് ശേഷം കേരളം ഇന്ന് പൂർണ്ണ അധ്യയന വർഷത്തിലേക്ക്. പൊതു വിദ്യാഭ്യാസ മേഖലയിലെ 13,00,0 സ്‌കൂളുകൾ ഇന്ന് തുറക്കുമ്പോൾ 43 ലക്ഷം കുട്ടികൾ പഠിക്കാനെത്തുന്നു. നാലു ലക്ഷം കുട്ടികളാണ് ഒന്നാം ക്‌ളാസിൽ ചേർന്നിരിക്കുന്നത്. രണ്ടു വർഷം നടക്കാതിരുന്ന കായിക , ശാസ്ത്ര മേളകളും കലോത്സവങ്ങളും ഇക്കൊല്ലം ഉണ്ടാകും. കഴക്കൂട്ടം ഗവേൺമെന്‍റ് ഹയർസെക്കണ്ടറി സ്കൂളിലാണ് പ്രവേശനോത്സവം
▪️പാഠപുസ്തക, യൂണിഫോം വിതരണം 90ശതമാനം പൂർത്തിയായി.സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നെസ് പരിശോധന എല്ലായിടത്തും പൂർത്തിയായിട്ടില്ല./അടുത്ത ദിവസങ്ങളിലും ഈ പരിശോധന തുടരും. ഇനി ബാച്ചുകളോ, ഇടവേളകളോ, ഫോക്കസ് ഏരിയയോ ഒന്നുമില്ല.എല്ലാം പഠിക്കണം, എല്ലാവരും ഒന്നിച്ച് പഠിക്കണം. ആദ്യ മൂന്നാഴ്ചയോളം റിവിഷനായിരിക്കും. മാസ്കും സാനിറ്റൈസറും നിർബന്ധം. ഭക്ഷണം പങ്കുവയ്കരുത്. ഇതുവരെയുള്ള കണക്ക് പ്രകാരം 15 മുതൽ 17 വയസ്സ് വരെയുള്ള 54.12% കുട്ടികൾക്കും, 12നും 14നും ഇടിയിലുള്ള 14.43% കുട്ടികൾക്കും രണ്ട് ഡോസ് വാക്സീൻ നൽകിയിട്ടുണ്ട്.
▪️അറിവ്‌ മനുഷ്യന്റെ സഞ്ചാര വഴിയിൽ അന്ധകാരത്തിൽ നിന്നും പ്രകാശം പരത്തുന്ന തെരുവ് വിളക്കുപോലെയാണ്. അത് കൃത്യമായ ദിശ നൽകി അവനെ ലക്ഷ്യ സ്ഥാനത്തെത്തിക്കുന്നു.
▪️നാം അഭ്യസിച്ച ഓരോ അറിവും നമ്മെ ലാളിത്യത്തിൽ നിന്നും ലാളിത്യത്തിലേക്ക് നയിച്ച് മറ്റുള്ളവരുടെ കണ്ണീരൊപ്പാനുള്ള തൂവാലയാവണം.
▪️ഗുരുവിനെക്കാൾ വലിയ ശിഷ്യന്മാരെ രൂപപ്പെടുത്തുക എന്നതാകണം ഓരോ വിദ്യാലയത്തിന്റെയും അടിസ്ഥാന ദൗത്യം. .അതു സംഭവിക്കണമെങ്കിൽ കാലത്തിനുമപ്പുറത്തേക്ക്‌ സഞ്ചരിക്കാനുള്ള ശേഷിയും ശിഷ്യരുടെ മികവിന്റെ പരകോടി കണ്ടെത്താനുള്ള വൈദഗ്‌ധ്യവും ഗുരുവിനുണ്ടാകണം.
▪️പഠനം അവസാനിക്കുമ്പോഴാണ്‌ പരിശീലകൻ ആകുന്നതെന്നും , പരിശീലിപ്പിക്കാൻ തുടങ്ങുമ്പോൾ പഠനം അവസാനിപ്പിക്കണമെന്നും കരുതുന്നവർ കാലഹരണപ്പെട്ടവരും കാര്യശേഷി ഇല്ലാത്തവരുമാകും.
▪️ഒരു പഠനവും ഒരിക്കലും അവസാനിക്കുന്നില്ല. കാരണം ഒരറിവും ഒരിക്കലും പൂർണ്ണമല്ല.

01/06/2022

Tips for parents & Students

🫧 ക്രമമായ പഠനശീലം പ്രോത്സാഹിപ്പിക്കുക.

🫧 കുട്ടിയുടെ താല്‍പര്യവും കഴിവും മനസ്സിലാക്കി സന്തോഷപൂര്‍വം പഠിക്കാന്‍ പ്രേരിപ്പിക്കുക.

🫧 പഠിത്തത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ലക്ഷ്യത്തെ കുറിച്ചും പറഞ്ഞു ബോധ്യപ്പെടുത്തുക.

🫧 മക്കള്‍ക്ക് താല്‍പര്യമില്ലാത്തവ അടിച്ചേല്‍പിക്കാതിരിക്കുക.

🫧 പഠനത്തിന്റെ പേരിലുള്ള ഭീഷണിയും ശിക്ഷയും ഒഴിവാക്കുക.

🫧 പഠനത്തിനിടയില്‍ കളിക്കാനും വിനോദത്തിലേര്‍പ്പെടാനുമുള്ള സമയം അനുവദിച്ചുകൊടുക്കുക.

🫧 പഠനത്തില്‍ പിന്നാക്കമായാല്‍ അതിനുള്ള കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുക.

🫧 ഇടക്കൊക്കെ കുട്ടി പഠിക്കുന്ന വിദ്യാലയം സന്ദര്‍ശിച്ച് അധ്യാപകരുമായി ബന്ധപ്പെടാനും കുട്ടിയെ കുറിച്ചന്വേഷിക്കാനും സമയം കണ്ടെത്തുക

01/06/2022

📌പുതിയ അധ്യയനവര്‍ഷം: ആശങ്കകളും പ്രതീക്ഷകളും
✍🏼ജൂണ്‍ പിറന്നു. വീണ്ടും ഒരു വിദ്യാഭ്യാസവര്‍ഷത്തിനു തുടക്കമായി. മക്കളെ സ്‌കൂളിലേക്ക് വിടുന്ന മാതാപിതാക്കളെ സംബന്ധിച്ച് സ്‌കൂള്‍ വര്‍ഷാരംഭം ഏറെ ടെന്‍ഷന്‍ നിറഞ്ഞതാണ്. സാമ്പത്തികം തുടങ്ങി അതിനു പല കാരണങ്ങളുണ്ട്. കുട്ടികളുടെ പഠനകാര്യത്തില്‍ പ്രത്യേകിച്ചും സ്‌കൂള്‍ തുറക്കുന്ന ഈയവസരത്തില്‍ മാതാപിതാക്കള്‍ എന്തുചെയ്യണമെന്നതിനെ കുറിച്ച് നമുക്ക് അല്‍പം ചിന്തിക്കാം.*

അറിവു സമ്പാദിക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. അതോടൊപ്പം വ്യക്തിയുടെ കഴിവും സ്വഭാവവും മെച്ചമാക്കാനുള്ള ഒരുപാധിയുമാണത്. പക്ഷേ, ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെ ഉദ്യോഗവും ഉന്നത സ്ഥാനവും സമ്പ ത്തും നേടിത്തരു ന്ന ഒരുപാധിയായിട്ടിത് തരം താണതോടെ മാതാപിതാക്കളും അതിനനുസരിച്ച് ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. പഠിപ്പിലും ഉദ്യോഗത്തിലു മാണ് സമൂഹത്തിലെ സ്ഥാനവും പ്രൗഢിയും എന്ന മിഥ്യാധാരണ വളര്‍ന്നുവന്നതോടെ മാതാപിതാക്കള്‍ കുട്ടികളെ എപ്പോഴും പഠിക്കാനും ഉയര്‍ന്ന മാര്‍ക്കുവാങ്ങാനും പ്രേരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. മാതാപിതാക്കളുടെ പെരുമാറ്റങ്ങളും പരിഭ്രാന്തിയും കുട്ടികളെ അമിതമായി ഉല്‍ക്കണ്ഠാകുലരാക്കുകയും അതവരുടെ പഠനത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നു.
സ്‌കൂള്‍ വര്‍ഷാരംഭം മുതല്‍ കുട്ടികളില്‍ അമിത സ്‌ട്രെസ്സ് അടിച്ചേല്‍പിച്ച് അവരില്‍ പഠനത്തോടു മടുപ്പും പരീക്ഷയോടു പേടിയും ഉണ്ടാക്കുന്നു എന്നത് തര്‍ക്കമറ്റ കാര്യമാണ്. പല മാതാപിതാക്കളും കുട്ടികള്‍ക്ക് അല്‍പം പോലും വിശ്രമം കൊടുക്കാതെയാണ് പഠിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇത് കുട്ടികളില്‍ പരീക്ഷയെ കുറിച്ചും ഭാവിയെ കുറിച്ചും ആശങ്കയും ഭയവും ഒക്കെ വളര്‍ത്തുന്നു. പരീക്ഷക്കു മാര്‍ക്കു കുറയുമോ? റാങ്കില്‍ പിന്നിലാകുമോ? ഗ്രേഡ് നഷ്ടപ്പെടുമോ? മാതാപിതാക്കള്‍ ശിക്ഷിക്കുമോ? തോറ്റാലെങ്ങനെ മറ്റുള്ളവരുട മുഖത്തു നോക്കും? എന്നീ ചിന്തകള്‍ എപ്പോഴുമവരെ വേട്ടയാടിക്കൊണ്ടിരിക്കും. ഇങ്ങനെയുള്ള കുട്ടികള്‍ക്ക് പഠിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിയുകയില്ല. പരീക്ഷക്ക് പഠിച്ച ഭാഗങ്ങള്‍ പോലും ഓര്‍മിച്ചെടുക്കാന്‍ കഴിയുകയുമില്ല. ഈ സമയങ്ങളില്‍ പരീക്ഷയില്‍ മാര്‍ക്കു കുറയുന്നതിനേക്കാള്‍, വീട്ടില്‍ ചെല്ലുമ്പോള്‍ കിട്ടുന്ന അനുഭവങ്ങളെ കുറിച്ചാണു കുട്ടി ചിന്തിക്കുക. ഒരു പക്ഷെ, കുട്ടിയുടെ പഠനനിലവാരം കുറയാന്‍ ഒരു കാരണമിതാകും.

31/05/2022

സ്കൂളുകൾ തുറക്കാനിരിക്കെ മുൻ വിദ്യാഭ്യാസമന്ത്രി ബഹു: സി രവീന്ദ്രനാഥ് രക്ഷിതാക്കൾക്കും, വിദ്യാർത്ഥിക്കൾക്കും വേണ്ടി തയ്യാറാക്കിയ കുറിപ്പ്.

രക്ഷിതാക്കളറിയാൻ

❇സീരിയലുകൾ ഒഴിവാക്കുക.

❇8 മണിക്കൂർ കുട്ടികൾ ഉറങ്ങട്ടേ.

❇പണ്ടൊക്കെ കുട്ടികൾ നേരത്തേ ഉറങ്ങുമായിരുന്നു. ഇപ്പോൾ മുതിർന്നവർ കിടക്കുമ്പോഴേ അവരും കിടക്കൂ.

❇ഫാസ്റ്റ്ഫുഡ് ഒഴിവാക്കുക.

❇ഇലക്കറികൾ, ചെറുപയർ, നെല്ലിക്ക ഇവ ധാരാളം കൊടുക്കുക.

❇വീട്ടിലെ പണികളിൽ പങ്കാളിയാക്കുക.

❇യൂണിഫോം കഴുകാനുള്ള ബക്കറ്റിൽ ഇടാൻ ശീലിപ്പിക്കുക.

❇ഭക്ഷണശേഷം പാത്രം കുട്ടികൾ സ്വയമായി വ്യത്തിയാക്കാൻ പറയുക.

❇ലഞ്ച് ബോക്സ് സ്വയം തയ്യാറാക്കിക്കുക.

❇പെൺകുട്ടികളുടെ വളർച്ചക്കനുസരിച്ച് ഉപദേശങ്ങൾ നൽകുക.

❇വൈകുന്നേരങ്ങളിൽ ബേക്കറി ഒഴിവാക്കൂ.

❇ദോശ, ഇഡ്ഢലി, ഇലയട, കൊഴുക്കട്ട, അരിയുണ്ട, അവൽ, പഴങ്ങൾ, ഏത്തപ്പഴം പുഴുങ്ങിയത് എള്ളുണ്ട, മുതലായ ആരോഗ്യകരമായ ഭക്ഷണം നൽകൂ.

❇രാത്രി ഭക്ഷണം മിതമായിരിക്കട്ടേ. നേരത്തേയും.

❇കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് കഴിക്കൂ.

❇മനസിന് സന്തോഷം വരുന്ന കാര്യങ്ങൾ മാത്രം ആ സമയം സംസാരിക്കുക.

❇ മാതാപിതാക്കൾമൊബൈൽ മാറ്റി വച്ച് ഇത്തിരി നേരം സംസാരിക്കൂ.

❇അനാവശ്യ ദേഷ്യപ്പെടലുകൾ ഒഴിവാക്കുക.

❇വ്യക്തി ശുചിത്യം പാലിക്കുക.

❇സ്വന്തം മുറി ,പഠന ഇടം എന്നിവ കുട്ടി സ്വയം വ്യത്തിയാക്കട്ടേ.

❇സാധനങ്ങൾ അടുക്കും ചിട്ടയോടെയും വയ്ക്കാൻ ശീലിപ്പിക്കുക.

❇പച്ചക്കറി അരിയാനും, തേങ്ങ ചിരകാനും അവശ്യ പാചകങ്ങളും പഠിപ്പിക്കുക.

❇ദോശ ചുടാനും ,ചപ്പാത്തിക്ക് പരത്താനും ഒക്കെ സഹായിക്കാൻ ശീലിപ്പിക്കുക.

❇മിതത്വം ശീലിപ്പിക്കുക.

❇പ്രാതലില്ലെങ്കിൽ കാതലില്ല.

❇പ്രഭാത ഭക്ഷണം നിർബന്ധമായും കഴിപ്പിക്കുക.

❇പഠനം, വായന, ഒരല്പം കൃഷി, ചെടി വളർത്തൽ, വീട്ടുകാരോടൊപ്പം കുറച്ച് സമയം, കൂട്ടുകാർക്കൊപ്പം കളി ഇതൊക്കെ ഉണ്ടാവണം.

❇കുളി, കേശ സംരക്ഷണം, പാദ സംരക്ഷണം, വ്യത്തിയുള്ള കൈകൾ, ഇവയൊക്കെ ആരോഗ്യ ശീലങ്ങളാണ്.

❇ഞായറാഴ്ചകളിൽ ഷൂസും ബാഗുമൊക്കെ വെയിലത്ത് ഉണക്കാൻ ശീലിപ്പിക്കുക.

❇ഹോം വർക്ക് ക്യത്യമായി ചെയ്യിക്കുക.

❇രാത്രി തന്നെ ടൈം ടേബിൾ നോക്കി പുസ്തകം അടുക്കി വയ്ക്കുക.

❇രക്ഷിതാക്കളുടെ സ്വപ്നങ്ങൾ കുട്ടികളുടെ തലയിൽ വയ്ക്കരുത്.
മറിച്ച് അവർ സ്വന്തമായി സ്വപ്നങ്ങൾ കാണട്ടേ....

❇അതനുസരിച്ച് അവർ അവരെ വാർത്തെടുക്കട്ടെ.

❇നന്മയുള്ള വ്യക്തി
സ്നേഹമുള്ള കുട്ടി
മിടുക്കരായ കുട്ടികൾ
വളരട്ടേ....ഉയരട്ടേ...

31/05/2022

ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷ ജൂണ്‍ 13-ന് ആരംഭിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. പരീക്ഷാപേപ്പറില്‍ 150.ശതമാനം ചോദ്യങ്ങള്‍ ഉണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് 50 ശതമാനം ചോയ്സ് ലഭിക്കും. ഇംപ്രൂവ്മെന്റ് പരീക്ഷയും ഉണ്ടാകും.വിദ്യാര്‍ഥികളും രക്ഷിതാക്കളും ഒരുതരത്തിലും ആശങ്കപ്പെടേണ്ടതില്ല. സുഗമമായി പരീക്ഷയും മൂല്യനിര്‍ണയവും നടത്തും. മോഡല്‍പരീക്ഷ ജൂണ്‍ രണ്ടിന് നടക്കും. 4,22,651 കുട്ടികളാണ് പരീക്ഷയെഴുതുന്നതെന്നും മന്ത്രി പറഞ്ഞു.

Kerala Examination Results 2022 - Brought to you by NIC, Kerala State Centre 31/05/2022

പ്ലസ് ടു റിസൾട്ട് എങ്ങനെ പരിശോധിക്കാം

ഗവണ്മെന്റ് ന്റെ വിവിധ വെബ്സൈറ്റുകൾ വഴി മൊബൈൽ ഫോണിൽ നിങ്ങൾക് റിസൾട്ട് അറിയാൻ സാധിക്കും

https://keralaresults.nic.in/

https://pareekshabhavan.kerala.gov.in/

http://www.dhsekerala.gov.in/

റിസൾട്ട് പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് താഴെ കമന്റ് ചെയ്യാവുന്നതാണ്

Kerala Examination Results 2022 - Brought to you by NIC, Kerala State Centre

Kerala Examination Results 2022 - Brought to you by NIC, Kerala State Centre 31/05/2022

2021-22 അധ്യയന വർഷത്തെ SSLC ,,പ്ലസ് ടു ഫല പ്രഖ്യാപന തിയ്യതി വിദ്യാഭ്യാസ മന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചു ,ജൂൺ മാസം 10 ന് SSLC റിസൾട്ടും ,ജൂൺ മാസം 12 ന് പ്ലസ് ടു റിസൾട്ടും പ്രഖ്യാപിക്കും,

SSLC റിസൾട്ട് എങ്ങനെ മൊബൈലിൽ പരിശോധിക്കാം

1 - SSLC റിസൾട്ട് പരിശോധിക്കാൻ ഗവണ്മെന്റ് ന്റെ വിവിധ വെബ്സൈറ്റുകൾ സന്ദർശിക്കാം

https://keralaresults.nic.in/

https://pareekshabhavan.kerala.gov.in/

https://results.kite.kerala.gov.in:446/

httpsq://sslcexam.kerala.gov.in/

മുകളിൽ നൽകിയിട്ടുള്ള സൈറ്റ് വഴി നിങ്ങൾക് SSLC റിസൾട്ട് പരിശോധിക്കാവുന്നതാണ്

Kerala Examination Results 2022 - Brought to you by NIC, Kerala State Centre

31/05/2022

സി.ബി.എസ്.ഇ. പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷാ ഫലം ജൂണ്‍ അവസാനത്തോടെ പ്രഖ്യാപിച്ചേക്കും. മൂല്യനിര്‍ണയ നടപടികള്‍ അവസാനഘട്ടത്തിലാണ്. ഭൂരിഭാഗം ഉത്തരക്കടലാസുകളും മൂല്യനിര്‍ണയത്തിനുശേഷം ബോര്‍ഡിനു തിരികെ ലഭിച്ചെന്നും അധികൃതര്‍ പറഞ്ഞു. cbse.gov.in , cbresults.nic.in എന്നിവയിലൂടെ ഫലമറിയാം.
http://cbresults.nic.in/
http://cbse.gov.in/

cbse.gov

30/05/2022

30/05/2022

ഇന്ന് മെയ് 30

🔹മൾട്ടിപ്പിൾ സ്ക്ലിറോസിസ് ദിനം (World Multiple Sclerosis Day)

🔹ഹിന്ദി പത്രപ്രവർത്തന ദിനം (Hindi Journalism Day)

🔹കെ.എസ്.യു രൂപീകൃതമായി

🔹നിക്കരാഗ്വാ മാതൃദിനം

🔹കൊറേഷ്യാ പാർലമെന്റ് ഡേ

🔹പോർട്ടൊറിക്കൊ ലോഡ് എയർപോർട്ട് കൂട്ടക്കൊല ഓർമ്മദിനം

🔹മൗറീഷ്യസ്‌ ഇൻഡ്യക്കാർ എത്തിച്ചേർന്ന ദിനം (Indian Arrival Day : കരീബിയൻ ദ്വീപുകളിലും മൌറീഷ്യസിലും ആദ്യമായി ഭാരതീയർ കപ്പലിൽ വന്നിറങ്ങിയ ദിനമായി ആഘോഷിക്കുന്നു.)

🔹Loomis Day

🔹National Creativity Day

🔹National Hole In My Bucket Day

🔹National Mint Julep Day

🔹National Water a Flower Day

🔹National Memorial Day – Last Monday in May

27/05/2022

പത്താംക്ലാസ് പരീക്ഷ (എസ്.എസ്.എല്‍.സി., സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ.) യ്ക്കു ശേഷം പ്ലസ്ടുവിന് ഏത് ഗ്രൂപ്പ് എടുക്കണം എന്നതിനെക്കുറിച്ച് വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും ഏറെ സംശയങ്ങളുണ്ടാവും. വിദ്യാര്‍ഥിയുടെ താല്‍പര്യം, അഭിരുചി, മനോഭാവം, ലക്ഷ്യം എന്നിവയ്ക്കിണങ്ങിയ കോമ്പിനേഷനുകള്‍ കണ്ടെത്തണം. തീരെ താല്‍പര്യമില്ലാത്ത വിദ്യാര്‍ഥികളെക്കൊണ്ട് ബയോമാത്‌സ് എടുപ്പിക്കുന്ന രക്ഷിതാക്കളുണ്ട്. ബയോളജി വിഷയങ്ങളിലാണ് താല്‍പര്യമെങ്കില്‍ കണക്ക് ഒഴിവാക്കണം. ബയോളജിയില്‍ താല്‍പര്യമില്ലെങ്കില്‍ കണക്കിനോടൊപ്പം കംപ്യൂട്ടര്‍ സയന്‍സുമെടുക്കാം. നീറ്റ് പരീക്ഷയെഴുതാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥിക്ക് മാത്തമാറ്റിക്‌സ് ഒഴിവാക്കി ബയോളജി ലാംഗ്വേജും എന്‍ജിനീയറിങ്ങില്‍ താല്‍പര്യമുള്ളവര്‍ക്ക് കണക്കും കമ്പ്യൂട്ടര്‍ സയന്‍സുമെടുക്കാം.
സിവില്‍ സര്‍വ്വീസസ് പരീക്ഷ ലക്ഷ്യമിടുന്നവര്‍ക്ക് ഹ്യുമാനിറ്റീസ് മകച്ചതാണ്. സയന്‍സ് സ്ട്രീമെടുത്ത് പ്രൊഫഷണല്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കും സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയാറെടുക്കാം. ബാങ്കിങ്, ഇന്‍ഷൂറന്‍സ്, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ തൊഴിലിന് താല്‍പര്യമുള്ളവര്‍ക്കും അക്കൗണ്ടിങ്, ആക്ച്വറിയല്‍ സയന്‍സ് എന്നിവയില്‍ അഭിരുചിയുള്ളവര്‍ക്കും കോമേഴ്‌സ്/ബിസിനസ് സ്റ്റഡീസ് കോമ്പിനേഷനെടുക്കാം. മാനേജ്‌മെന്റില്‍ ഉപരിപഠനം നടത്താനാഗ്രഹിക്കുന്നവര്‍ക്കും ഇത് യോജിക്കും.

പ്രവേശനപ്പരീക്ഷ

ഐസര്‍, നൈസര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എന്നിവിടങ്ങളില്‍ ബി.എസ്./എം.എസ്. കോഴ്‌സുകള്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബയോമാത്‌സ്് എടുക്കാം. ബയോമാത്‌സ് പ്ലസ്് ടു പഠനം ഒരിക്കലും രണ്ട് തോണിയില്‍ കാല്‍വച്ചുള്ള യാത്രയാകരുത്. ചിട്ടയോടെയുള്ള പഠനമാണാവശ്യം. സയന്‍സ് വിദ്യാര്‍ഥികള്‍ നീറ്റ്, ജെ.ഇ.ഇ., കേരള എന്‍ജിനീയറിങ്് പ്രവേശന പരീക്ഷ, അഖിലേന്ത്യാ കാര്‍ഷിക പ്രവേശന പരീക്ഷ, ഐസര്‍, നൈസര്‍, ബിറ്റ്‌സാറ്റ്, അമൃത, വി.ഐ.ടി., കെ.വി.പി.വൈ. എന്നിവ ലക്ഷ്യമിട്ട് പഠിയ്ക്കണം. ഏത് പ്ലസ് ടു പൂര്‍ത്തിയാക്കിയവര്‍ക്കും ക്ലാറ്റ്, ഐ.ഐ.ടി., ഹ്യുമാനിറ്റീസ് ആന്റ് സോഷ്യല്‍ സയന്‍സ്, NIFT ഡിസൈന്‍, ഫാഷന്‍ ടെക്‌നോളജി, യുസീഡ്, NID ഡിസൈന്‍, EFLU, ജെ.എന്‍.യു., ഡല്‍ഹി യൂണിവേഴ്‌സിറ്റി, കേരള LLB, അസീം പ്രേംജി യൂണിവേഴ്‌സിറ്റി, ഐ.ഐ.എം. ഇന്‍ഡോര്‍ തുടങ്ങിയ പ്രവേശന പരീക്ഷകള്‍ക്ക് തയാറെടുക്കാം.വ്യക്തമായ ഉറച്ച തീരുമാനമാണ് എസ്.എസ്.എല്‍.സി. യ്ക്കു ശേഷം വിദ്യാര്‍ഥിയും രക്ഷിതാവും ചേര്‍ന്നെടുക്കേണ്ടത്.

27/05/2022

പുതിയ അധ്യയന വര്‍ഷം; ജൂണ്‍ ഒന്നിന് കൊച്ചി മെട്രോയില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും യാത്ര സൗജന്യം

ജൂണ്‍ ഒന്നിന് കൊച്ചി മെട്രോയില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും യാത്ര സൗജന്യം. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഒന്നുമുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് സൗജന്യ യാത്രയ്ക്ക് അര്‍ഹതയുണ്ടാവുക.

അന്നേ ദിവസം രാവിലെ ഏഴുമണി മുതല്‍ ഒമ്പത് മണിവരെയും ഉച്ചയ്ക്ക് 12.30 മുതല്‍ 3.30 വരെയുമാണ് വീട്ടില്‍ നിന്ന് സ്‌കൂളിലേക്കും തിരിച്ചും സൗജന്യമായി സൗജന്യയാത്ര. സൗജന്യയാത്രയ്ക്കായി വിദ്യാര്‍ത്ഥികളും അധ്യാപകരും തിരിച്ചറിയല്‍ കാര്‍ഡ് കൗണ്ടറില്‍ ഹാജരാക്കണം.

20/05/2022
07/05/2022

⬜🔳പ്ലസ് വണ്‍ മാതൃകാ പരീക്ഷ ജൂണ്‍ 2മുതല്‍ 7വരെ നടക്കും. പിന്നീട് ജൂണ്‍ 13മുതല്‍ 30 വരെ പ്ലസ് വൺ പൊതുപരീക്ഷ ആരംഭിക്കും. മൻപ് ജൂൺ 2ന് ആരംഭിക്കുമെന്നായിരുന്നു അറിയിപ്പ് ഉണ്ടായിരുന്നത്. ഇതാണിപ്പോൾ 13ലേക്ക് മാറ്റിയത്. എന്നാൽ പ്ലസ് വൺ പരീക്ഷ കഴിഞ്ഞാൽ അടുത്ത ദിവസം മുതൽ രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി ക്ലാസുകള്‍ ആരംഭിക്കും. അതായത് പ്ലസ് വൺ വിദ്യാർത്ഥികൾക്ക് ഇത്തവണ പരീക്ഷയ്ക്ക് ശേഷമുള്ള അവധി ലഭിക്കില്ല. വാർഷിക പരീക്ഷ 30ന് കഴിഞ്ഞാൽ അടുത്ത ദിവസം (ജൂലൈ 1) മുതൽ പ്ലസ് ടു ക്ലാസുകൾ ആരംഭിക്കും എന്നാണ് റിപ്പോർട്ട്.

16/04/2022

സ്കോളർഷിപ്പോടെ IAS/IPS/IFS കോച്ചിംഗ് സാധ്യമാണോ ?

പലപ്പോഴും നമ്മുടെ അജ്ഞത കൊണ്ടോ, പരസ്യങ്ങളിൽ കണ്ടോ ലക്ഷങ്ങൾ മുടക്കി IAS കോച്ചിംഗിനു പോയി സാമ്പത്തിക ബാധ്യതയിലേക്ക് പോകുന്നതിനുമുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്...

100% വരെ സ്കോളർഷിപ്പോടെ സിവിൽ സർവ്വീസ് കോച്ചിംഗ് സാധ്യമാണ്!!

അത്തരത്തിലൊരു സ്കോളർഷിപ്പ് സ്കീം പരിചയപ്പെടാം👇🏻👇🏻

കേരളത്തിലെ ഏറ്റവും മികച്ച IAS കോച്ചിംഗ് സ്ഥാപനങ്ങളിലൊന്നായ തക്ഷശില IAS അക്കാദമിയും(കഴിഞ്ഞ 9 വർഷങ്ങൾകൊണ്ട് നൂറിലധികം സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരെ സൃഷ്ടിച്ച സ്ഥാപനം) മലയാളം ഭാഷാ സാഹിത്യ പുരോഗതിക്കായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന പുസ്തകലോകം മലാളം റിസർച്ച് ഫൗണ്ടേഷനും സംയുക്തമായി നടത്തുന്ന MYTH2022(Meritorious Youth Talent Hunt 2022) എന്ന പരിശീലന പദ്ധതിയിൽ ബിരുദധാരികളായ ആർക്കും സ്കോളർഷിപ്പോടെ പഠിക്കാം..

ഒരു ലക്ഷത്തി മുപ്പതിനായിരം (1,30000)
ഫീസ്‌ വരുന്ന സിവിൽ സർവ്വീസ് കോച്ചിംഗ് പകുതി (50%) ഫീസ് സ്കോളർഷിപ്പായി ലഭിച്ചുകൊണ്ട് പഠിക്കാം.

സാമ്പത്തികമായും സാമുഹികമായും പിന്നിൽ നിൽക്കുന്നവരുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള ഈ പ്രോഗ്രാമിൽ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽ ഉൾപ്പെടുന്ന കുട്ടികൾക്കും BPL കുടുംബത്തിൽപ്പെട്ട കുട്ടികൾക്കും ഫീസിൽ 10% അധികം തുക സ്കോളർഷിപ്പായി ലഭിക്കും. അതായത് ഫീസിൻ്റെ 60% തുക സ്കോളർഷിപ്പായി ലഭിക്കും..

ക്ലാസ്സുകൾ തക്ഷശില IAS അക്കാദമിയുടെ തിരുവനന്തപുരം ക്യാമ്പസിൽ വെച്ച് നടത്തപ്പെടുന്നതാണ്.. (ജോലിയോടൊപ്പം പഠിക്കാനാഗ്രഹിക്കുന്നവർക്കും വീട്ടമ്മമാർക്കുമായി ഓൺലൈൻ ബാച്ചും ഉണ്ടായിരിക്കും)

കോച്ചിംഗിനെ തുടർന്ന് പ്രിലിമിനറി പരീക്ഷയിൽ വിജയം നേടുന്നവരുടെ തുടർപഠനങ്ങൾ അക്കാദമി ഏറ്റെടുക്കുകയും ഡൽഹിയിൽ വച്ചുനടക്കുന്ന അഭിമുഖ പരീക്ഷയിൽ പങ്കെടുക്കുന്നതിനുള്ള വിമാന യാത്ര മുതൽ താമസ ചിലവു വരെ എല്ലാം അക്കാദമി തന്നെ വഹിക്കുകയും ചെയ്യുന്നതാണ്...

രണ്ടര ലക്ഷത്തിലധികം ഭാഷാ സ്നേഹികളുടെ പൊതു ഇടമായ പുസ്തകലോകം മലയാളം റിസർച്ച് ഫൗണ്ടേഷനുമായി സഹകരിച്ചു നടത്തപ്പെടുന്ന ഈ കോഴ്സിൽ, മലയാളത്തിൽ സിവിൽ സർവ്വീസ് പരീക്ഷ എഴുതാനാഗ്രഹിക്കുന്നവർക്കും മലയാളം ഐച്ഛിക വിഷയമെടുത്ത് പരീക്ഷയെഴുതാനാഗ്രഹിക്കുന്നവർക്കും അഡ്മിഷനിൽ മുൻഗണന നൽകുന്നതായിരിക്കും

താൽപര്യമുള്ളവർ താഴെ നൽകിയിട്ടുള്ള ഓൺലൈൻ ആപ്ലിക്കേഷൻ ഫോം പൂരിപ്പിച്ച് നൽകുക.https://docs.google.com/forms/d/e/1FAIpQLSfUmgcrU6dyc4_zB6fZO7dayg9zyqpgrhFihaxkm71PcTagmA/viewform

Want your school to be the top-listed School/college?

Videos (show all)

How Venus flytrap catch🐛. Wonderful Nature 🤗 The Venus flytrap gets some of its nutrients from the soil, but to suppleme...
Compounds with coloured flames 🔥
Einstein explain his formula.This was first demonstrated by Albert Einstein's Theory of Special Relativity and famously ...
Potassium Metal💥💥
🧐😂
Dragon ice cream 🍧🍧Dragon's Breath or Dragon Smoke , a unique dessert which is made with liquid nitrogen. The colorful d...